×
login
അഗ്‌നിപഥിനെതിരായ പ്രതിഷേധം: രാജ്യമെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശം; പ്രധാനകേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു; 530 ട്രെയിനുകള്‍ റദ്ദാക്കി

പ്രതിഷേധം മുന്നില്‍കണ്ട് ഇന്നലെ 530 ട്രെയിനുകള്‍ റദ്ദാക്കി. ഇതില്‍ 348 പാസഞ്ചര്‍ ട്രെയിനുകളും 181 മെയില്‍-എക്സ്പ്രസ് ട്രെയിനുകളും ഉള്‍പ്പെടും. പത്ത് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി പ്രതിഷേധക്കാര്‍ നടത്തിയ തീവെപ്പിലും അക്രമത്തിലും റെയില്‍വേക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

ന്യൂദല്‍ഹി: അഗ്‌നിപഥിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശം. റെയില്‍ വേ സ്റ്റേഷനുകളിലും മറ്റ് മറ്റുപ്രധാനകേന്ദ്രങ്ങളിലും കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും വ്യാപകമായി അക്രമിച്ചതോടെ നിരവധി ട്രെയിന്‍ സര്‍വ്വീസുകളാണ് കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചത്. 

പ്രതിഷേധം മുന്നില്‍കണ്ട് ഇന്നലെ 530 ട്രെയിനുകള്‍ റദ്ദാക്കി. ഇതില്‍ 348 പാസഞ്ചര്‍ ട്രെയിനുകളും 181 മെയില്‍-എക്സ്പ്രസ് ട്രെയിനുകളും ഉള്‍പ്പെടും. പത്ത് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി പ്രതിഷേധക്കാര്‍ നടത്തിയ തീവെപ്പിലും അക്രമത്തിലും റെയില്‍വേക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.  

ദല്‍ഹി, ബീഹാര്‍, ബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ആന്ധ്രപ്രദേശ്, കേരളം, കര്‍ണാടക, തെലങ്കാന, ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചിടുകയും ഒമ്പത്, 11 ക്ലാസുകളുടെ പരീക്ഷകള്‍ നീട്ടിവെക്കുകയും ചെയ്തു.


ദല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും പോലീസ് സുരക്ഷയും പരിശോധനയും ശക്തമാക്കിയതിനാല്‍ ചിലയിടങ്ങളില്‍ കനത്ത ഗതാഗത കുരുക്കുണ്ടായി. ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ സത്യഗ്രഹം നടത്തി. കൊണാട്ട് പ്ലേസിന് സമീപമുള്ള ശിവാജി ബ്രിഡ്ജ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരെ പോലീസ് അറസ്റ്റുചെയ്തുനീക്കി.

കഴിഞ്ഞദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങളുണ്ടായ സംസ്ഥാനങ്ങളിലൊന്നായ ബീഹാറില്‍ ബിജെപി നേതാക്കള്‍ക്കും ഓഫീസുകള്‍ക്കുമുള്ള സുരക്ഷ വര്‍ധിപ്പിച്ചു. നിലവില്‍ 20 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

പ്രതിഷേധത്തിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചിട്ടുണ്ട്. ഹരിയാനയില്‍ പ്രതിഷേധക്കാര്‍ ഫത്തേഹാബാദിലെ ലാല്‍ബട്ടി ചൗക്ക് ഉപരോധിച്ചു. റോഹ്തക് ജില്ലയിലെ വിവിധ റോഡുകളും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. പദ്ധതിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ ശേഖരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന വാട്ടസ് ആപ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പഞ്ചാബില്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  comment

  LATEST NEWS


  റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്


  മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം


  'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.