×
login
രാജ്യത്ത് 5ജി‍ സേവനം ഒക്ടോബര്‍ ഒന്നു മുതല്‍; മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ജൂലൈ മാസത്തിലാണ് 5ജി ലേലം ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്.

ന്യൂദല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ദല്‍ഹി പ്രഗതി മൈതാനത്ത് നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സേവനങ്ങള്‍ക്ക് തുടക്കമിടും.  ജൂലൈ മാസത്തിലാണ് 5ജി ലേലം ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. ഒന്നര ലക്ഷത്തോളം കോടി രൂപയുടെ വില്‍പ്പനയാണ് ലേലത്തിലൂടെ നടന്നത്. ആദ്യ ഘട്ടത്തില്‍ നഗരങ്ങളിലായിരിക്കും 5ജി സേവനം ലഭ്യമാകുക. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ടെലികോം കമ്പനികള്‍ 5ജി സേവനം ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.  ഭാരതി എയര്‍ടെല്‍, വി ഐ, റിലയന്‍സ് ജിയോ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സേവനത്തിനായി ലേലത്തില്‍ സ്‌പെക്ട്രം സ്വന്തമാക്കിയത്.  

72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രംനല്‍കുക. 600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്. ആകെ 72 ഗിഗാ ഹെര്‍ട്‌സ് സെപ്ക്ട്രത്തിന്റെ 71 ശതമാനം കമ്പനികള്‍ വാങ്ങിയെന്ന് അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു.


87,000 കോടി രൂപയാണ് ജിയോ ചെലവാക്കിയത്. എയര്‍ടെല്‍ 43,000 കോടി രൂപയും വോഡഫോണ്‍ ഐഡിയ 19,000 കോടി രൂപയും ചെലവാക്കി. 215 കോടി രൂപയാണ് അദാനി എന്റര്‍െ്രെപസസ് ചിലവഴിച്ചത്.ദല്‍ഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂനെ തുടങ്ങിയ നഗരങ്ങളിലാണ് പ്രാരംഭ ഘട്ടത്തില്‍ 5ജി സേവനം ലഭ്യമാകുക എന്നാണ് സൂചന. 4ജിയേക്കാള്‍ 20 മടങ്ങ് വേഗതയാണ് 5ജിക്ക് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങളെ പുതിയ ഒരു തലത്തിലെത്തിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും 5ജിയുടെ കടന്നുവരവ്.

 

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.