×
login
200 കോടിയുടെ മയക്കുമരുന്നുമായി പാക്കിസ്ഥാനി ബോട്ട് ഗുജറാത്ത്‍ തീരത്ത്; പിടിയിലായത് പഞ്ചാബിലേക്ക് മയക്കുമരുന്ന് എത്തിക്കാനുള്ള നീക്കത്തിനിടെ

കഴിഞ്ഞമാസം ഗുജറാത്തിലെ കച്ചില്‍ രണ്ട് പാകിസ്താനി ബോട്ടുകള്‍ ബിഎസ്എഫ് പിടികൂടിയിരുന്നു. കഴിഞ്ഞവര്‍ഷം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ച 2988 കിലോ ഹെറോയിനും പിടിച്ചെടുത്തിരുന്നു.

അഹമ്മദാബാദ് : 200 കോടി രൂപയുടെ ഹെറോയിന്‍ മയക്കുമരുന്നുമായി പാക്കിസ്ഥാനി ബോട്ട് ഗുജറാത്ത് തീരത്തു നിന്നും പിടികൂടി. കച്ച് ജില്ലയിലെ ജഗാവു തീരത്തുനിന്നും 33 നോട്ടിക്കല്‍ മൈല്‍ അകലെവെച്ച് കോസ്റ്റ്ഗാര്‍ഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും ഹെറോയിന്‍ പിടിച്ചെടുത്തത്.  

'അല്‍ തയ്യാസ' എന്ന പേരിലുള്ള ബോട്ടിലുണ്ടായിരുന്ന ആറ് പേര്‍ കൂടി പിടിയിലായിട്ടുണ്ട്. ഇവരെല്ലാം പാക്കിസ്ഥാനികളാണ്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് അതിവേഗ ബോട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഇവരെയും പിടികൂടിയ ബോട്ടും കൂടുതല്‍ അന്വേഷണത്തിനായി ജഗാവു തീരത്ത് എത്തിക്കും.

ഗുജറാത്തിലെത്തിച്ച മയക്കുമരുന്ന് റോഡ്മാര്‍ഗം പഞ്ചാബിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. ഗുജറാത്ത് തീരം വഴി രാജ്യത്തേയ്ക്ക് ഹെറോയിന്‍ എത്തിച്ച് വിതരണം ചെയ്യാനുള്ള ശ്രമം സംയുക്ത നീക്കത്തിലൂടെ സുരക്ഷാ സംഘം തകര്‍ക്കുകയായിരുന്നു. കഴിഞ്ഞമാസം ഗുജറാത്തിലെ കച്ചില്‍ രണ്ട് പാകിസ്താനി ബോട്ടുകള്‍ ബിഎസ്എഫ് പിടികൂടിയിരുന്നു. കഴിഞ്ഞവര്‍ഷം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ച 2988 കിലോ ഹെറോയിനും പിടിച്ചെടുത്തിരുന്നു.  

    comment

    LATEST NEWS


    മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


    പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


    ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


    ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


    12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


    തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.