×
login
ആത്മനിര്‍ഭര്‍ ഇന്ത്യയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യം: 70,500 കോടിയുടെ പ്രതിരോധ ഉപകരണങ്ങള്‍‍ വാങ്ങാന്‍ അനുമതി

ആത്മനിര്‍ഭര്‍ ഇന്ത്യയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇവയെല്ലാം ഇന്ത്യയില്‍ തന്നെയാകും നിര്‍മിക്കുക.

ന്യൂദല്‍ഹി: മിസൈലുകളും ആര്‍ട്ടിലറി തോക്കുകളും അടക്കം 70,500 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ആത്മനിര്‍ഭര്‍ ഇന്ത്യയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇവയെല്ലാം ഇന്ത്യയില്‍ തന്നെയാകും നിര്‍മിക്കുക.

കരസേനയ്ക്കു വേണ്ടി 307 ആര്‍ട്ടിലറി തോക്കുകളാണ് വാങ്ങുക. ഡിആര്‍ഡിഒ വികസിപ്പിച്ച ഇവ ഭാരത് ഫോര്‍ജും, ടാറ്റാ അഡ്‌വാന്‍സ്ഡ് സിസ്റ്റംസും ചേര്‍ന്നാകും ഉല്പ്പാദിപ്പിക്കുക. 200 ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകള്‍ അധികമായും വാങ്ങും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.