×
login
കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ രൂക്ഷമായ ആരോഗ്യപ്രതിസന്ധിയിലാക്കി കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും എട്ട് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഉയരുന്നതിന്‍റെ സൂചനയായ ആര്‍ ഫാക്ടര്‍ അപായകരമായ തോതിലാണെന്നും ദേശീയ കോവിഡ് ദൗത്യ സേന അധ്യക്ഷനും നീതി ആയോഗ് അംഗവുമായ ഡോ.വി.കെ. പോള്‍.

ന്യൂദല്‍ഹി: രാജ്യത്തെ രൂക്ഷമായ ആരോഗ്യപ്രതിസന്ധിയിലാക്കി കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും എട്ട് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഉയരുന്നതിന്‍റെ സൂചനയായ ആര്‍ ഫാക്ടര്‍ അപായകരമായ തോതിലാണെന്നും ദേശീയ കോവിഡ് ദൗത്യ സേന അധ്യക്ഷനും നീതി ആയോഗ് അംഗവുമായ ഡോ.വി.കെ. പോള്‍. കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ (വൈറസ് പുനരുല്‍പാദന നിരക്ക്) ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍ ഫാക്ടര്‍ ഒന്നോ ഒന്നിന് മുകളിലോ ആണ്. 

കൊറോണ വൈറസിന്‍റെ പുനരുല്‍പാദനനിരക്കിനെയാണ് ആര്‍ ഫാക്ടര്‍ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. വൈറസ് ബാധയുള്ള ഒരാളില്‍ നിന്നും രോഗം എത്ര പേരിലേക്ക് പടരുന്ന എന്നതിനെ സൂചിപ്പിക്കുന്ന കണക്കാണ് ആര്‍-ഫാക്ടര്‍. ഉദാഹരണത്തിന് ഒരു പ്രദേശത്ത് കോവിഡിന്‍റെ ആര്‍-ഫാക്ടര്‍ ഒന്നാണെങ്കില്‍ രോഗം ബാധിച്ച ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയിലേക്ക് കൂടി രോഗം പകര്‍ന്നു നല്‍കുന്നു എന്നാണര്‍ത്ഥം.

കഴിഞ്ഞ നാലാഴ്ചക്കിടെ എട്ട് സംസ്ഥാനങ്ങളിലെ 18 ജില്ലകളില്‍ ആര്‍ ഫാക്ടര്‍ ഉയരുകയാണ്. ആര്‍ ഫാക്ടര്‍ 0.6 ന് താഴെയാകുന്നതാണ് ആരോഗ്യകരം. എന്നാല്‍ ഇത് ഒന്നിന് മുകളിലാണെന്നത് ഗൗരവതരമായ പ്രശ്‌നമാണെന്നും ഡോ.വി.കെ. പോള്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍, ലക്ഷദ്വീപ്, തമിഴ്‌നാട്, മിസോറാം, കര്‍ണ്ണാടക, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ആര്‍ ഫാക്ടര്‍ ഒന്നിന് മുകളിലാണ്. ആന്ധ്രയിലും മഹാരാഷ്ട്രയിലും മാത്രമാണ് ആര്‍ ഫാക്ടര്‍ കുറഞ്ഞ് നില്‍ക്കുന്നത്. ബംഗാള്‍,നാഗാലാന്‍റ്, ഹരിയാന, ഗോവ, ദല്‍ഹി, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ആര്‍ ഫാക്ടര്‍ ഒന്നാണ്. ആര്‍ഫാക്ടര്‍ ഒന്നിന് മുകളിലാകുന്നത് ആശങ്കജനകമാണ്. അത് നിയന്ത്രിക്കേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്‍റ് ഡയറക്ടര്‍ ലവ് അഗര്‍വാള്‍ പറഞ്ഞു.

ഡെല്‍റ്റ വകഭേദം മൂലമുണ്ടായ കോവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നും ഡോ.വി.കെ. പോള്‍ പറഞ്ഞു.

  comment

  LATEST NEWS


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.