×
login
'ഭൂമിയിലെ ജീവിതം സഫലമായി'- ഭിക്ഷ‍യെടുത്ത് നേടിയ ഒരു ലക്ഷം രൂപ ജഗന്നാഥ ക്ഷേത്രത്തിന് നല്‍കിയത് ഭിക്ഷക്കാരി‍‍ തുല ബെഹെറെയ്ക്ക് ജീവിത സായൂജ്യം

താന്‍ കഷ്ടപ്പെട്ട് ഭിക്ഷാടനം നടത്തി നേടിയ ഒരു ലക്ഷം രൂപ ജഗന്നാഥ ക്ഷേത്രത്തിന് നല്‍കിയപ്പള്‍. ഒഡിഷയിലെ 70 വയസ്സായ ഭിക്ഷക്കാരിയ്ക്ക് ഈ ജന്മം സഫലമായി. കാരണം അവര്‍ ഉലകിന്‍റെ നാഥനായ ജഗന്നാഥനെ പ്രാണതുല്ല്യം ആരാധിക്കുന്നു.

ഭുവനേശ്വര്‍:  താന്‍ കഷ്ടപ്പെട്ട് ഭിക്ഷാടനം നടത്തി നേടിയ ഒരു ലക്ഷം രൂപ ജഗന്നാഥ ക്ഷേത്രത്തിന് നല്‍കിയപ്പള്‍. ഒഡിഷയിലെ 70 വയസ്സായ  ഭിക്ഷക്കാരിയ്ക്ക് ഈ ജന്മം സഫലമായി. വര്‍ഷങ്ങളെടുത്താണ് ഭിക്ഷാടനത്തിലൂടെ തുലാ ബെഹെറ എന്ന ഈ അമ്മ ഒരു ലക്ഷം രൂപ നേടിയത്. ഈ തുക അവര്‍ ഒഡിഷയിലെ ഫുല്‍ബനി പട്ടണത്തിലെ ജഗന്നാഥ ക്ഷേത്രത്തിന്‍റെ മാനേജ്മെന്‍റ് കമ്മിറ്റിക്ക് സമ്മാനിക്കുകയായിരുന്നു.  

ഒരു വിശേഷ ഉത്സവദിനവുമായി ബന്ധപ്പെട്ടാണ് തുല ബെഹെറ കണ്ണിലെണ്ണയൊഴിച്ച് കാത്ത് വെച്ച ഈ തുക ക്ഷേത്രസമിതിയ്ക്ക് നല്‍കിയത്. ക്ഷേത്രസമിതി തുല ബെഹെറയുടെ മഹാത്യാഗത്തെ വാഴ്ത്തി. സുനസിര്‍ മൊഹാപാത്രയ്ക്കാണ് അവര്‍ പണം കൈമാറിയത്.  


ഇതിന്‍റെ വീഡിയോ വ്യാപകമായി ട്വിറ്ററില്‍ പങ്കുവെയ്ക്കപ്പെട്ടിരുന്നു. കന്താമല്‍ ജില്ലയുടെ ആസ്ഥാനമായ ഫുല്‍ബനിയുടെ തെരുവുകളില്‍ വര്‍ഷങ്ങളായി ഭിക്ഷയാചിക്കുകയാണ് തുല ബെഹെറ. നേരത്തെ അംഗപരിമിതനായ ഭര്‍ത്താവ് പ്രഫുല്ല ബെഹെറയോടൊപ്പം വീടുവീടാന്തരം ഭിക്ഷ യാചിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച ശേഷം, ആരും കാര്യങ്ങള്‍ അന്വേഷിക്കാനില്ലാത്ത ഘട്ടം വന്നപ്പോള്‍  ജഗന്നാഥ ക്ഷേത്രം, സായി ക്ഷേത്രം, മറ്റ് ക്ഷേത്രങ്ങള്‍ എന്നിവയുടെ മുന്നിലായി ഭിക്ഷാടനം. ഇതിനിടെ ക്ഷേത്രപരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു കുഞ്ഞിനെ ഇവര്‍ ദത്തെടുത്തു. അമ്മയും മകളും ഇപ്പോള്‍ ജഗന്നാഥ ക്ഷേത്രത്തിലും മറ്റ് ക്ഷേത്രങ്ങളിലും ഭിക്ഷയാചിക്കുകയാണ്.. 

ജഗന്നാഥനെ(കൃഷ്ണന്‍റെയോ വിഷ്ണുവിന്‍റെയോ അമൂര്‍ത്ത സങ്കല്‍പമാണ് ജഗന്നാഥന്‍.) മനസ്സില്‍ ആരാധിക്കുന്ന തുല ബെഹെറ ഏറെ നാളായി ക്ഷേത്രത്തിന് സംഭാവന നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നു. ഭിക്ഷാടനത്തില്‍ നിന്നും കിട്ടിയ ചെറിയ തുകകള്‍ പോസ്റ്റോഫീസ് സേവിംഗ്സായി നിക്ഷേപിച്ചിരുന്നു. ഈയിടെ ജഗന്നാഥ ക്ഷേത്രം പുനരുദ്ധരിച്ചിരുന്നു. തന്‍റെ പോസ്റ്റോഫീസിലെ നിക്ഷേപം ഒരു ലക്ഷം രൂപയായി എന്ന് പോസ്റ്റോഫീസ് അധികൃതര്‍ പറഞ്ഞപ്പോള്‍ ആ  തുക അപ്പാടെ ക്ഷേത്രത്തിന് നല്‍കാമെന്ന് തുല ബെഹ്റ തീരുമാനിക്കുകയായിരുന്നു. "എന്‍റെ നിലനില്‍പിനും  കഷ്ടപ്പാടുകള്‍ തരണം ചെയ്ത് മുന്നോട്ട് പോകാനും ഞാന്‍ ജഗന്നാഥനോട് കടപ്പെട്ടിരിക്കുന്നു. എന്‍റെ ജീവിതം അവസാനമായി. പണം  കൊണ്ട് ഞാന്‍ എന്ത് ചെയ്യാനാണ്. അതുകൊണ്ട് ദൈവത്തിന് എന്‍റെ  സമ്പാദ്യമെല്ലാം നല്‍കി."- തുല ബെഹെറ പറഞ്ഞു.  

ഇത്രയും പാവപ്പെട്ട സ്ത്രീയില്‍ നിന്നും സംഭാവന സ്വീകരിക്കേണ്ടെന്നാണ് ക്ഷേത്രം അധികൃതര്‍ ആദ്യം കരുതിയത്. പിന്നീട് അത് സ്വീകരിക്കാമെന്ന്  തീരുമാനിച്ചു. ജീവിതാന്ത്യം വരെ തുല ബെഹെറയ്ക്ക് പ്രസാദം  നല്‍കുമെന്ന് ക്ഷേത്രം പ്രസിഡന്‍റ് സുനാസിര്‍ മൊഹന്തി പറഞ്ഞു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.