×
login
കോവിഡ് മഹാമാരിയെ മോദി സര്‍ക്കാരും ഇന്ത്യയും എങ്ങിനെ വിജയകരമായി മറികടന്നു? എല്ലാം വിവരിക്കുന്ന പുസ്തകം‍- 'സംരക്ഷിക്കാന്‍ ഒരു രാജ്യം'

ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ച കോവിഡ് മഹാമാരിയെ എങ്ങിനെയാണ് മോദി സര്‍ക്കാരും 130 കോടി ജനങ്ങളുള്ള ഇന്ത്യയും മറികടന്നത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്ന പുസ്തകമാണ് സംരക്ഷിക്കാന്‍ ഒരു രാജ്യം (എ നേഷന്‍ ടു പ്രോട്ടക്ട്- ലീഡിംഗ് ഇന്ത്യ ത്രൂ ദി കോവിഡ് ക്രൈസിസ്).

പുസ്തകരചയിതാവ് പ്രിയം ഗാന്ധി മോദി പുസ്തവുമായി (ഇടത്ത്)

ന്യൂദല്‍ഹി: ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ച കോവിഡ് മഹാമാരിയെ എങ്ങിനെയാണ് മോദി സര്‍ക്കാരും 130 കോടി ജനങ്ങളുള്ള ഇന്ത്യയും മറികടന്നത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്ന പുസ്തകമാണ് സംരക്ഷിക്കാന്‍ ഒരു രാജ്യം (എ നേഷന്‍ ടു പ്രോട്ടക്ട് - ലീഡിംഗ് ഇന്ത്യ ത്രൂ ദി കോവിഡ് ക്രൈസിസ്). പ്രിയം ഗാന്ധി-മോദി രചിച്ച ഈ പുസ്തകം എങ്ങിനെയാണ് മൂന്ന് കോവിഡ് മഹാമാരി പ്രതിസന്ധികളെ മോദി എന്ന പ്രധാനമന്ത്രിയുടെ കീഴില്‍ ഇന്ത്യ മറികടന്നത് എന്ന കാര്യം വിവരിക്കുന്നു.  

കോവി‍ഡ് വന്നപ്പോള്‍ ലോകമാകെ ഇന്ത്യയെ എഴുതിത്തള്ളിയതാണ്. വളരെ ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങളുള്ള ഇന്ത്യ എങ്ങിനെ 130 കോടി ജനങ്ങളെ സംരക്ഷിക്കും? എന്നാല്‍ ബിജെപി സര്‍ക്കാര്‍ എങ്ങിനെയാണ് മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ ഇന്ത്യയുടെ കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്തു എന്ന കാര്യം വിശദമായി വിശകലനം ചെയ്യുകയാണ് ഈ പുസ്തകത്തില്‍ പ്രിയം ഗാന്ധി-മോദി. മഹാമാരിയുടെ രണ്ട് വര്‍ഷങ്ങള്‍ മനുഷ്യരാശിയുടെ നന്മയും ദുരന്തവും കണ്ട കാലഘട്ടമായിരുന്നു. കാലത്തിന്റെ ഓരോ വളവിലും തിരിവിലും ഭയം ഒളിഞ്ഞിരുന്ന നാളുകള്‍. ആദ്യം നമ്മള്‍ കേട്ടത് ലോക് ഡൗണ്‍ കാലത്തെ അഭയാര്‍ത്ഥികളുടെ പ്രതിസന്ധിയായിരുന്നു. ഇതിനെ ശ്രമിക് എക്‌സ്പ്രസ് തീവണ്ടികള്‍ ഒരുക്കിയാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ടത്. ഈ തീവണ്ടികള്‍ സൗജന്യമായി കുടിയേറ്റത്തൊഴിലാളികളെ വീട്ടിലെത്തിച്ചു.

വൈകാതെ 2021 ജനവരിയില്‍ വാക്‌സിനുകള്‍ പുറത്തിറങ്ങി. മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും ആദ്യം വാക്‌സിനുകള്‍ നല്‍കി. കാര്യങ്ങള്‍ മെച്ചപ്പെട്ടു തുടങ്ങി എന്ന് തോന്നിപ്പിച്ചപ്പോഴാണ് അടുത്ത ദുരന്തത്തിന്റെ വരവ്. രണ്ടാം കോവിഡ് മഹാമാരി രാജ്യത്തെ ഗ്രസിച്ചത് 2021 ഏപ്രില്‍-മെയ് മാസത്തിലാണ്. അന്നാണ് ഏറ്റവും ഭീകരമായ ഓക്‌സിജന്‍ ക്ഷാമത്തിന്റെ പ്രതിസന്ധിയിലേക്ക് രാജ്യം വലിച്ചെറിയപ്പെട്ടത്. ഓക്‌സിജന്‍ തീരുന്ന ആശുപത്രികളെ നാം കണ്ടു. അപ്പോഴും കോവിഡ് രോഗികള്‍ അവിടേക്ക് ചികിത്സ തേടി വന്നുകൊണ്ടേയിരുന്നു. ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനും വിതരണം ചെയ്യാനും ഉള്ള സംവിധാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എത്തിച്ചു. ഓരോ പ്രതിസന്ധി ഘട്ടത്തിലും കരുത്തിന്റെയും സംരക്ഷണത്തിന്റെയും മഹാരൂപമായി മോദി നിലകൊണ്ടു. ഈ പ്രതിസന്ധികളുടെ ഓരോ നാള്‍വഴികളേയും ഭൂതക്കണ്ണാടിയിലൂടെ നിരീക്ഷക്കുന്നു ഈ ഗ്രന്ഥം.ഇതിനിടെ, കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിലൂടെ ലോകത്തെ അതിശയിപ്പിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞെന്നു മാത്രമല്ല, ലോകത്തിന്റെ ഫാര്‍മസിയായി ഇന്ത്യ പുറം ലോകത്ത് അറിയപ്പെടാനും ഈ പ്രതിസന്ധി ഇടവരുത്തി.


രണ്ടാം കോവിഡ് തരംഗകാലത്ത് അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെ ഓക്‌സിജന്‍ ക്ഷാമത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നാടകത്തെയും ഈ പുസ്തകം തുറന്നുകാട്ടുന്നു. ഡെല്‍റ്റ വൈറസ് ആഞ്ഞടിച്ച രണ്ടാം ഘട്ടത്തില്‍ ദല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ട 590 മെട്രിക് ടണ്‍ ഓക്‌സിജനും കേന്ദ്രം നല്‍കിയരുന്നു. എന്നാല്‍ മരണസംഖ്യ കൂടിയപ്പോള്‍ ഓക്‌സിജന്‍ ക്ഷാമത്തിന് കാരണം കേന്ദ്രസര്‍ക്കാര്‍ ഓക്‌സിജന്‍ അനുവദിക്കാതിരുന്നതിനാലാണെന്ന് കോടതിയില്‍ കെജ് രിവാള്‍ കുറ്റപ്പെടുത്തി. ദല്‍ഹിയില്‍ ആളുകള്‍ മരിച്ചുവീണപ്പോള്‍ കുറ്റം കേന്ദ്രത്തിന്റെ ചുമലിലിട്ട് രക്ഷപ്പെടാനായിരുന്നു ആപ് സര്‍ക്കാരിന്റെ ശ്രമം. മാധ്യമങ്ങളും കെജ് രിവാളിനൊപ്പം നിന്ന് മോദിയെ വേട്ടയാടി.

ഓക്‌സിജന്‍ തേടി ആളുകള്‍ വലയുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. ദിവസവും ദല്‍ഹിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കാനും ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ദല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ ഭീഷണിപ്പെടുത്തി. വാസ്തവത്തില്‍ കേന്ദ്ര ആരോഗ്യ ഉദ്യോഗസ്ഥര്‍ ഏപ്രില്‍ ആദ്യ ആഴ്ച മുതലേ എല്ലാ സംസ്ഥാനസര്‍ക്കാരുകളുമായും ഡെല്‍റ്റ പ്രതിസന്ധി ഘട്ടത്തില്‍ നിരന്തരം സമ്പര്‍ക്കം പുലത്തിവന്നിരുന്നു. അടുത്ത 10, 15 ദിവസത്തേക്ക് എത്ര ഓക്‌സിജന്‍ വേണമെന്ന് ചോദിച്ച് ദല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ട ഓക്‌സിജന്‍ കേന്ദ്രം എത്തിച്ചു. പക്ഷെ ഡെല്‍റ്റ വല്ലാത്ത ഒരു കോവിഡ് വകഭേദം ആയിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് വൈറസ് ആഞ്ഞടിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാരിനെതിരെ കൈ ചൂണ്ടി രക്ഷപ്പെടാനുള്ള ശ്രമം ദല്‍ഹി സര്‍ക്കാര്‍ തുടര്‍ന്നു. ചില ബിജെപി ഇതര സംസ്ഥാനസര്‍ക്കാരുകള്‍ കേന്ദ്രത്തിന്റെ അമിത കേന്ദ്രീകരണ രീതികളാണ് എല്ലാ പ്രതിസന്ധിക്കും കാരണമെന്ന് കുറ്റപ്പെടുത്തി. പക്ഷെ അക്ഷോഭ്യനായി പ്രധാനമന്ത്രി നിലകൊണ്ടു. അദ്ദേഹം പ്രതിസന്ധികളില്‍ നിന്നും ഒളിച്ചോടിയില്ല.

ആവശ്യത്തിലധികം ഓക്‌സിജന്‍ നല്‍കാന്‍ തുടങ്ങിയതോടെ കെജ് രിവാള്‍ മറ്റൊരു പ്രശ്‌നവുമായി രംഗപ്രവേശം ചെയ്തു. ദല്‍ഹിയിലേക്കുള്ള ഓക്‌സിജന്‍ കയറ്റി വരുന്ന ടാങ്കര്‍ ലോറികള്‍ യോഗി സര്‍ക്കാരും ഹരിയാനയിലെ ബിജെപി സര്‍്ക്കാരും തടയുകയാണ് എന്നതായിരുന്നു പുതിയ ആരോപണം. യുപി, ഹരിയാന ബിജെപി സര്‍ക്കാരുകളുടെ കാട്ടുനീതിയാണ് ഇവിടെ നടക്കുന്നതെന്ന് കെജ് രിവാളും മനീഷ് സിസോദിയയും കുറ്റപ്പെടുത്തി. ദല്‍ഹിക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ലിന്റെ ഇന്ത്യ എന്ന കമ്പനിയുടെ പ്ലാന്റ് ഹരിയാനയിലെ ഫരീദാബാദിലായിരുന്നു. ഹരിയാന സര്‍ക്കാര്‍ തടയുന്നതിനാല്‍ അവിടെ നിന്നും ഒകാസിജന്‍ കയറ്റിയ ടാങ്കര്‍ ലോറികള്‍ ദല്‍ഹിയില്‍ എത്തുന്നില്ലെന്നായി അടുത്ത കുറ്റപ്പെടുത്തല്‍. എന്നാല്‍ ഫരിദാബാദിലെ കളക്ടര്‍ ഡോ. ഗരിമ മിത്തലുമായി മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ സത്യം പുറത്തുവന്നു. ആപ് നേതാക്കള്‍ കുറ്റപ്പെടുത്തുന്ന പോലെ ആരും ഓക്‌സിജന്‍ കയറ്റിയ ടാങ്കര്‍ ലോറികള്‍ തടയുന്നില്ല. ഇതോടെ മോദിയും കേന്ദ്രസര്‍ക്കാരും വീണ്ടും കുറ്റവിമുക്തരായി. ഇത്തരം നൂറായിരം പ്രതിസന്ധികളുടെ നാള്‍വഴികള്‍ ഈ പുസ്തകം നമുക്ക് മുന്നിലെത്തിക്കുന്നു.

ഹാര്‍പര്‍ കോളിന്‍സ് ഇന്ത്യ പ്രസിദ്ധീകരിച്ച നോ ഹോള്‍ഡ്‌സ് ബാര്‍ഡ്, ഹാച്ചെറ്റ് ഇന്ത്യ പ്രസിദ്ധീകരിച്ച ട്രേഡിംഗ് പവര്‍ എന്ന ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളും പ്രിയം ഗാന്ധി മോദി രചിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


  കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.