സ്വകാര്യ മദ്യരാജാക്കന്മാര്ക്ക് 144 കോടിയുടെ ഇളവുകള്‍ നല്‍കുകയും മദ്യവില്പന ഇഷ്ടക്കാരായ സ്വകാര്യക്കമ്പനികള്‍ക്ക് അടിയറവ് വെയ്ക്കാനുള്ള നീക്കം ആം ആദ്മി ഉപേക്ഷിച്ചു. ബിജെപിയുടെ ഭാഗത്ത് നിന്നും ശക്തമായ വിമര്‍ശനം ഉണ്ടായതോടെ മദ്യനയം പിന്‍വലിക്കുകയാണെന്ന് ആം ആദ്മി സര്‍ക്കാരിലെ എക്സൈസ് മന്ത്രിയായ മനീഷ് സിസോദിയ ശനിയാഴ്ച പ്രഖ്യാപിച്ചു.
ന്യൂദല്‍ഹി: സ്വകാര്യ മദ്യരാജാക്കന്മാര്ക്ക് 144 കോടിയുടെ ഇളവുകള്‍ നല്‍കുകയും മദ്യവില്പന ഇഷ്ടക്കാരായ സ്വകാര്യക്കമ്പനികള്‍ക്ക് അടിയറവ് വെയ്ക്കാനുള്ള നീക്കം ആം ആദ്മി ഉപേക്ഷിച്ചു. ബിജെപിയുടെ ഭാഗത്ത് നിന്നും ശക്തമായ വിമര്‍ശനം ഉണ്ടായതോടെ മദ്യനയം പിന്‍വലിക്കുകയാണെന്ന് ആം ആദ്മി സര്‍ക്കാരിലെ എക്സൈസ് മന്ത്രിയായ മനീഷ് സിസോദിയ ശനിയാഴ്ച പ്രഖ്യാപിച്ചു.
ഇനി സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രമേ മദ്യം വില്‍ക്കുകയുള്ളൂ എന്നും മനീഷ് സിസോദിയ പറഞ്ഞു. ആം ആദ്മി മദ്യം വില്ക്കാന് അനുമതി നല്‍കിയിരുന്ന ഇഷ്ടക്കാരായ 468 മദ്യരാജാക്കന്മാരുടെ മദ്യം വില്‍ക്കുന്ന കടകള്‍ ആഗസ്ത് ഒന്ന് മുതല്‍ അടച്ചുപൂട്ടും. ജൂലായ് 31 ഞായറാഴ്ച മുതല്‍ പുതിയ മദ്യ നയം അസാധുവാകും.
ആം ആദ്മിയുടെ മദ്യനയത്തില്‍ ദല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മീനാക്ഷി ലേഖി രംഗത്ത് വന്നിരുന്നു. പുതിയ മദ്യനയത്തിലൂടെ 144.36 കോടി രൂപയുടെ ഇളവ് ഇതേ മദ്യരാജാക്കന്മാരുടെ കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണെന്നും മീനാക്ഷി ലേഖി ആരോപിച്ചിരുന്നു.
പുതിയ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ മദ്യകോണ്ട്രാക്ടര്മാര്ക്ക് നല്‍കിയിരുന്ന 2.5 ശതമാനം കമ്മീഷന് പിന്നീട് ഒറ്റയടിക്ക് 12.5 ശതമാനമാക്കി ഉയര്‍ത്തുകയായിരുന്നു പുതിയ മദ്യനയത്തിലൂടെ മനീഷ് സിസോദിയ. ഇതേ കുറിച്ച് ദല്‍ഹി ലഫ്. ഗവര്‍ണര്‍ സിബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതോടെയാണ് ആം ആദ്മി സര്‍ക്കാര്‍ വെട്ടിലായത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തി വേണ്ടപ്പെട്ട കമ്പനികള്‍ക്ക് മദ്യലൈസന്‍സ് നല്‍കിയെന്നാണ് ആരോപണം.
നിയമപരമായ നടപടികള്‍ ലംഘിച്ച് എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള മനീഷ് സിസോദിയ സ്വകാര്യകമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയത് വഴി വലിയ സാമ്പത്തിക തിരിമറികള്‍ക്ക് ഇടവെയ്ക്കുന്നതാണ് പുതിയ മദ്യനയമെന്ന് ദല്‍ഹി ലഫ്. ഗവര്‍ണര്‍ ആരോപിച്ചിരുന്നു.
ദൃക്സാക്ഷിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; "ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടി കൊന്നത് സിപിഎം സംഘം''
ഇന്ത്യയ്ക്കിത് ഐതിഹാസിക ദിനം, രാജ്യത്തിനായി പോരാടിയവരെ ഓര്‍ക്കണം; സ്വാതന്ത്ര്യ സമരപോരാളികളോടുള്ള കടം നമ്മള് വീട്ടണമെന്ന് പ്രധാനമന്ത്രി
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്