×
login
ദിവസേന എനിക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങള്‍ എന്നില്‍ പോഷകാഹാരമായി പ്രവര്‍ത്തിക്കുന്നു: നരേന്ദ്ര മോദി

ദിനംപ്രതി തനിക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങള്‍ പോഷകാഹാരമായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്കാനയിലെ ബേഗുംപേട്ട് വിമാനത്താവളത്തില്‍ നടന്ന പൊതുറാലിയെ അബിസംബോധന ചെയ്യുകയായിരുന്നു മോദി.

ഹൈദരാബാദ് :ദിനംപ്രതി തനിക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങള്‍ പോഷകാഹാരമായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്കാനയിലെ ബേഗുംപേട്ട് വിമാനത്താവളത്തില്‍ നടന്ന പൊതുറാലിയെ അബിസംബോധന ചെയ്യുകയായിരുന്നു മോദി.  

തന്നെയും ബിജെപിയെയും നിരന്തരമായി വിമര്‍ശിക്കുക വഴി തെലുങ്കാനയിലെയും അവിടുത്തെ ജനങ്ങളുടെയും സ്ഥിതി മെച്ചപ്പെടുന്നുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കാനും മോദി പറഞ്ഞു. മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനോടായിരുന്നു മോദിയുടെ ഈ വെല്ലുവിളി.  

"പലപ്പോഴും ആളുകള്‍ ചോദിക്കാറുണ്ട്, നിരന്തരം പഴി കേള്‍ക്കേണ്ടി വരുമ്പോള്‍ ക്ഷീണിക്കില്ലേ എന്ന്. ഇന്നലെ ഞാന്‍ ദല്‍ഹിയിലായിരുന്നു. പിന്നീട് കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും ആന്ധ്രയിലും പോയി. ഇപ്പോള്‍ തെലുങ്കാനയില്‍ എത്തി. വാസ്തവത്തില്‍ ദിവസേന കേള്‍ക്കേണ്ടിവരുന്ന ഇത്തരം വിമര്‍ശനങ്ങള്‍ എനിക്ക് പോഷാകാഹാരമായി പ്രവര്‍ത്തിക്കുകയാണ്. അതെല്ലാം ഞാന്‍ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയുമാണ്." -മോദി പറഞ്ഞു.  

"തെലുങ്കാനയുടെ പേരില്‍ അഭിവൃദ്ധിപ്പെട്ടവരും അവിടെ ഭരിയ്ക്കുകയും ചെയ്യുന്നവര്‍ സംസ്ഥാനത്തിന്‍റെ പുരോഗതിയെ മന്ദഗതിയിലാക്കുന്നു എന്നത് വിഷമകരമാണ്. ഇത് തെലുങ്കാനയിലെ ജനങ്ങളുടെ കഴിവിനോട് ആ സംസ്ഥാനം തന്നെ അനീതി ചെയ്യുന്നതിന് തുല്ല്യമാണ്. - അദ്ദേഹം പറഞ്ഞു.  


സൂര്യന്‍ ഉദിക്കുമെന്നും തെലുങ്കാനയിലുടനീളം താമര വിരിയുമെന്നും തെലങ്കാനയിലെ മനുഗോഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റത്തെ സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ലോക് സഭാ തെരഞ്ഞെടുപ്പില്‍ 300ല്‍ പരമം സീറ്റുകള്‍ നേടിയത് തെലുങ്കാനയിലെ ഉള്‍പ്പെടെ കാര്യകര്‍ത്തകളുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ്. തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപി സര്‍ക്കാര്‍ ആവശ്യമാണ്. എങ്കില്‍ അത് ഒരു കുടുംബം വളരുന്നതിന് പകരം എല്ലാ കുടുംബങ്ങളുടെയും വളര്‍ച്ചയ്ക്ക് കാരണമാകും" -മോദി പറഞ്ഞു.  

 

 

 

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.