എബിവിപിയുടെ മുന്‍ ദേശീയ അധ്യക്ഷനും റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയുമായ ഡോ. സുബ്ബയ്യ ഷണ്മുഖത്തെ അറസ്റ്റ് ചെയ്തത് വഴി മുഖ്യമന്ത്രി സ്റ്റാലിനും ഡിഎംകെ സര്‍ക്കാരും അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് എബിവിപി ദേശീയ സെക്രട്ടറി മുത്തുരാമലിംഗം പറഞ്ഞു.
ചെന്നൈ: എബിവിപിയുടെ മുന്‍ ദേശീയ അധ്യക്ഷനും റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയുമായ ഡോ. സുബ്ബയ്യ ഷണ്മുഖത്തെ അറസ്റ്റ് ചെയ്തത് വഴി മുഖ്യമന്ത്രി സ്റ്റാലിനും ഡിഎംകെ സര്‍ക്കാരും അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് എബിവിപി ദേശീയ സെക്രട്ടറി മുത്തുരാമലിംഗം പറഞ്ഞു.
'ഇത് ഡിഎംകെ സര്‍ക്കാരിന്റെ രാക്ഷസീയമായ നടപടിയാണ്. ആദ്യം രാഷ്ട്രീയപ്രതികാരത്തിന്റെ ഭാഗമായി ഡോ. സുബ്ബയ്യ ഷണ്മുഖത്തെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. ഇപ്പോള്‍ 2020ല്‍ പരിഹരിച്ച ഒരു കേസിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.'- മുത്തുരാമലിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഡോ. സുബ്ബയ്യ ഷണ്മുഖത്തെ അയല്‍ക്കാരിയായ സ്ത്രീയുടെ വീട്ടുവളപ്പില്‍ സര്‍ജിക്കല്‍ മാസ്ക് തള്ളിയെന്നും അവരുടെ വീടിന്റെ വാതിലില്‍ മൂത്രം ഒഴിച്ചെന്നും ഉള്ള 2020ലെ കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍എസ് യു (ഐ) നല്കിയ പരാതിയിലാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും പറയുന്നു. ഇത് കൃത്രിമമായി ഉണ്ടാക്കിയെടുത്ത തെളിവുകളാണെന്നും എബിവിപി ആരോപിക്കുന്നു.
2020ല്‍ ഒരു കാര്‍പാര്‍ക്കിംഗ് സ്ഥലത്തെച്ചൊല്ലി ഈ സ്ത്രീയും ഡോ. സുബ്ബയ്യ ഷണ്മുഖവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. സ്ത്രീക്ക് വേണ്ടി അവരുടെ ബന്ധു ബാലാജി എന്ന വ്യക്തിയാണ് കേസ് നല്‍കിയത്. ഇപ്പോഴാണ് പല കാരണങ്ങള്‍ ഉന്നയിച്ച് ഡോ. സുബ്ബയ്യ ഷണ്മുഖത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ സ്ത്രീ തന്നെ തെറ്റിദ്ധാരണയുടെ ഭാഗമായാണ് കേസ് നല്‍കിയതെന്ന് പിന്നീട് സമ്മതിച്ചതായി എബിവിപിയുടെ തമിഴ്നാട് വിഭാഗം പറയുന്നു.
പ്രമുഖ അര്ബുദരോഗവിദഗ്ധനായ ഡോ. സുബ്ബയ്യ ഷണ്മുഖത്തെ ഡിഎംകെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്തത് ഡിഎംകെ സര്‍ക്കാര്‍ ജയിലിലടച്ച മറ്റൊരു എബിവിപി നേതാവായ നിധി ത്രിപാഠിയെ ജയിലില്‍ സന്ദര്ശച്ചതിനോടുള്ള പകവീട്ടലാണെന്ന് പറയുന്നു.
ഇക്കഴിഞ്ഞ മാസം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഔദ്യോഗിക വസതിക്ക് മുന്‍പിലാണ് എബവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠിയുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ആമ്തഹത്യ ചെയ്ത ലാവണ്യയ്ക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരം നടന്നിരുന്നു. പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ചു എന്ന കാരണം പറഞ്ഞ് നിധി ത്രിപാഠിയെ ഡിഎംകെ സര്‍ക്കാര്‍ ജയിലിലടച്ചു. പിന്നീട് ബിജെപി ദേശീയ അഭിഭാഷകരുടെ സഹായത്തോടെ കേസ് വാദിച്ചാണ് നിധി ത്രിപാഠിയ്ക്ക് ജാമ്യം സംഘടിപ്പിച്ചത്. ജയിലിലായിരുന്ന നിധി ത്രിപാഠിയെ സന്ദര്‍ശിക്കാന്‍ പുഴല്‍ ജയിലില്‍ പോയി എന്നതാണ് ഡോ. സബ്ബയ്യ ഷണ്മുഖത്തിനെതിരെ നടപടിയെടുക്കാന്‍ ഡിഎംകെ സര്‍ക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും പ്രേരിപ്പിക്കുന്നത്.
റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയായി ജോലി ചെയ്യുകയായിരുന്നു ഡോ.സുബ്ബയ്യ ഷണ്മുഖം. മേലധികാരികളുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടറേറ്റ് അന്വേഷണവിധേയമായി മുന്‍ എബിവിപി ദേശീയ പ്രസിഡന്റുകൂടിയായ ഡോ. സുബ്ബയ ഷണ്മുഖത്തെ സസ്പെന്റ് ചെയ്തതെന്നായിരുന്നു സ്റ്റാലിന് സര്‍ക്കാരിന്റെ വിശദീകരണം.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു