×
login
തമിഴ്‌നാട്ടില്‍ ഡിഎംകെ‍ കോട്ടയില്‍ നിര്‍ഭയം എബിവിപി‍; സ്റ്റാലിന്‍റെ വസതിയിക്ക് മുന്നില്‍ സമരം ചെയ്ത നിധി ത്രിപാഠി‍ ഫിബ്ര. 28 വരെ കസ്റ്റഡിയില്‍

മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്ത ലാവണ്യയ്ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ വസതിക്ക് മുന്നില്‍ നിര്‍ഭയം സമരം നയിച്ച എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് 40 പേരും അറസ്റ്റിലായി.

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ വസതിക്ക് മുന്നില്‍ സമരം നയിച്ച എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയെ പൊലീസ് വലിച്ചിഴയ്ക്കുന്നു

ചെന്നൈ:മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്ത ലാവണ്യയ്ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ വസതിക്ക് മുന്നില്‍ നിര്‍ഭയം സമരം നയിച്ച എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് 40 പേരും അറസ്റ്റിലായി.

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സുരക്ഷ ലംഘിച്ച് ഇരച്ചുകയറി എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കുറ്റമാരോപിച്ച് നിധി ത്രിപാഠിയെയും മറ്റ് 32 എബിവിപിക്കാരെയും ഫിബ്രവരി 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്ക്കാന്‍ ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.പ്രായപൂര്‍ത്തിയായില്ല എന്ന കാരണത്താല്‍ മൂന്ന് പേരെ വെറുതെ വിട്ടു.

"സമരക്കാര്‍ സുരക്ഷയുടെ ആദ്യ വരി ലംഘിച്ച് സ്റ്റാലിന്‍റെ വസതിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചിരുന്നു. പൊലീസുമായി സഹകരിക്കാതെയായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ ഈ അസാധാരണനീക്കം. ഇത് ലാത്തിപ്രയോഗിക്കാനും വലിച്ചിഴയ്ക്കാനും ഞങ്ങളെ നിര്‍ബന്ധിതരാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പ്രായപൂര്‍ത്തിയാകാത്തവരും സംഘത്തിലുണ്ടായിരുന്നു,"- പൊലീസ് ആരോപിക്കുന്നു.

ലാവണ്യയ്ക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന്‍റെ വീഡിയോ:

തഞ്ചാവൂരിലെ മൈക്കേല്‍പട്ടിയിലെ സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ലാവണ്യ മതപരിവര്‍ത്തന നിര്‍ബന്ധം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലാവണ്യയ്ക്ക് നീതി കിട്ടണം എന്നാവശ്യപ്പെട്ടായിരുന്നു എബിവിപി സമരം ചെയ്തത്. പൊലീസ് രംഗത്തെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ ശക്തമായി പ്രതിഷേധിച്ചത് ചെറിയ സംഘര്‍ഷത്തിന് കാരണമായി.


അതിനിടെ ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ നേതൃത്വത്തില്‍ ഡിഎംകെ സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ ലാവണ്യയുടെ ആത്മഹത്യ സംബന്ധിച്ച കേസ് സിബി ഐയ്ക്ക് വിടാന്‍ സൂപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന പ്രശ്‌നം തേച്ചുമാച്ചുകളയാന്‍ പള്ളിയുടെയും ഡിഎംകെ നേതാക്കളുടെയും മുന്‍കയ്യില്‍ തമിഴ്‌നാട് പൊലീസില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ലാവണ്യയുടെ മരണമൊഴിയും ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോഴെടുത്ത ലാവണ്യയുടെ വീഡിയോയും പുറത്തുവന്നത് ഡിഎംകെയ്ക്കും പള്ളി അധികൃതര്‍ക്കും ശക്തമായ തിരിച്ചടിയായി. രണ്ട് കന്യാസ്ത്രീമാര്‍ മതം മാറ്റാന്‍ ശ്രമിച്ചതായി വ്യക്തമായി ലാവണ്യ വീഡിയോയില്‍ പറയുന്നുണ്ട്.

എന്തുകൊണ്ടാണ് മുഖ്യമന്ത്രി സ്റ്റാലിന്‍റെ വസതിക്ക് മുന്നില്‍പ്രതിഷേധിക്കാന്‍ തയ്യാറായി എന്ന് മാധ്യമങ്ങളോട് വിശദീകരിക്കുന്ന എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയുടെ വീഡിയോ വൈറലായിരുന്നു. 'സിബി ഐയുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ല. ദേശീയ ബാലാവകാശകമ്മീഷനുമായും തമിഴ്‌നാട് സര്‍ക്കാര്‍ സഹകരിക്കുന്നില്ല. എന്തുകൊണ്ടാണ് അവര്‍ സഹകരിക്കാത്തത്? അവര്‍ സിബി ഐയുമായും ദേശീയ ബാലാവകശാകമ്മീഷനുമായും സഹകരിക്കണം,'- വീഡിയോയില്‍ നിധി ത്രിപാഠി പറയുന്നു.

'ഇനിയൊരു ലാവണ്യ കേസ് സംഭവിച്ചുകൂട. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനശ്രമത്തിന്റെ ഇരയാണ് ലാവണ്യ. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ആവശ്യപ്പെടുന്നു'- നിധി ത്രിപാഠി വീഡിയോയില്‍ ആവശ്യപ്പെടുന്നു. എന്തായാലും ഡിഎംകെ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സമരം ചെയ്യുക എന്ന അതിധീരമായ വഴിയാണ് എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയുടെ നേതൃത്വത്തില്‍ ഉണ്ടായത്. ഇത് തന്നെ തമിഴ്‌നാട്ടിലുടനീളം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മാത്രമല്ല, ഫിബ്രവരി 9ന് നിധി ത്രിപാഠി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തൊഴുതുക കൂടി ചെയ്തു. 17കാരി ലാവണ്യയുടെ ആത്മഹത്യാ സംഭവത്തില്‍ തണുത്ത നിലപാട് സ്വീകരിക്കുന്നതിന് ഡിഎംകെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിക്കൊണ്ടാണ് നിധി ത്രിപാഠിയുടെ ഈ കത്ത്.

 

    comment

    LATEST NEWS


    അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


    കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


    പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


    അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


    ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


    വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.