login
ഗ്രേറ്റ ത്യൂന്‍ബെ ഉള്‍പ്പെട്ട ടൂള്‍ കിറ്റ് കേസ്: ബംഗളൂരുവില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി അറസ്റ്റില്‍

ടൂള്‍ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ ക്യാംപെയ്നിന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായ ദിഷയ്‌ക്കെതിരായ കുറ്റം

ന്യൂദല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യൂന്‍ബെ ഉള്‍പ്പെട്ട ടൂള്‍ കിറ്റ് കേസില്‍ ഒരാളെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ നിന്നുളള പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവി(21)യാണ് അറസ്റ്റിലായത്. കേസില്‍ ആദ്യ അറസ്റ്റാണിത്. ടൂള്‍ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ ക്യാംപെയ്നിന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായ ദിഷയ്‌ക്കെതിരായ കുറ്റം. 

ഇന്നലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കര്‍ഷകസമരത്തിന് പിന്തുണ അറിയിച്ച് ഗേറ്റ ത്യുന്‍ബെ ട്വിറ്ററില്‍ പങ്കുവച്ച ടൂള്‍ കിറ്റ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതോടെ ഫെബ്രുവരി നാലിനാണ് പൊലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ഷകസമരത്തെ പിന്തുണയ്ക്കേണ്ടത് എങ്ങനെയെന്നായിരുന്നു ടൂര്‍ കിറ്റില്‍ വിശദീകരിച്ചിരുന്നത്. 

രാജ്യത്തിന്റെ ഐക്യത്തേയും സമാധാനത്തേയും തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ടൂള്‍ കിറ്റ് എന്ന് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ പര്‍വീര്‍ രഞ്ചന്‍ പറഞ്ഞു. ത്യൂന്‍ബെയുടെ ട്വീറ്റിന് പിന്നാലെ ഇന്ത്യ അനുകൂല ട്വീറ്റുമായി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ രാജ്യത്തിന് അകത്തുനിന്ന് നിരവധി സെലിബ്രിറ്റികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങളുമായി എത്തിയിരുന്നു.

 

 

 

  comment

  LATEST NEWS


  സുനില്‍ അറോറ വിരമിച്ചു; സുശീല്‍ ചന്ദ്ര പുതിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍


  ഇടത് സര്‍ക്കാരിന്റെ വെള്ളക്കര വര്‍ധനവ് പ്രാബല്യത്തില്‍; ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 20 പൈസ വീതം വര്‍ധനവില്‍


  മന്‍സൂറിനെ വധിക്കുന്നതിന് മിനിറ്റുകള്‍ മുന്‍പ് സിപിഎം ഗൂണ്ടകള്‍ ഒത്തുകൂടി; കൊലപാതകം ആസൂത്രിതമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


  മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് തന്നോട് പകപോക്കുന്നു, തന്നെ കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്; മുട്ടുമടക്കില്ല, നിയമപരമായി നേരിടും


  കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്


  ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്


  ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ


  ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.