നരസിംഹം എന്ന സിനിമയില്‍ ഇന്ദുചൂഢന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ കാമുകി അനുരാധയുടെ വേഷം അനശ്വരമാക്കിയ നടി ഐശ്വര്യയ്ക്ക് ഇന്ന് സിനിമയുടെ വെള്ളിവെളിച്ചങ്ങള്‍ അന്യം. ജീവിക്കാന്‍ പണമോ സിനിമയോ സീരിയലുകളോ ഇല്ലാത്ത ഈ നടി ഇപ്പോള്‍ വരുമാനം കണ്ടെത്തുന്നത് തെരുവില്‍ സോപ്പ് വിറ്റാണ്. ഇന്നലെകളിലെ മലയാളത്തിലെ നായികയായിരുന്ന നടി ലക്ഷ്മിയുടെ മകള്‍ കൂടിയാണ് ഐശ്വര്യ.
നടി ഐശ്വര്യ അമ്മയായ നടി ലക്ഷ്മിയോടൊപ്പം (വലത്ത്)
ചെന്നൈ: നരസിംഹം എന്ന സിനിമയില്‍ ഇന്ദുചൂഢന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ കാമുകി അനുരാധയുടെ വേഷം അനശ്വരമാക്കിയ നടി ഐശ്വര്യയ്ക്ക് ഇന്ന് സിനിമയുടെ വെള്ളിവെളിച്ചങ്ങള്‍ അന്യം. ജീവിക്കാന്‍ പണമോ സിനിമയോ സീരിയലുകളോ ഇല്ലാത്ത ഈ നടി ഇപ്പോള്‍ വരുമാനം കണ്ടെത്തുന്നത് തെരുവില്‍ സോപ്പ് വിറ്റാണ്. ഇന്നലെകളിലെ മലയാളത്തിലെ നായികയായിരുന്ന നടി ലക്ഷ്മിയുടെ മകള്‍ കൂടിയാണ് ഐശ്വര്യ.
ഏറെ പ്രതിസന്ധിയിലൂടെയാണ് താനിപ്പോൾ ജീവിക്കുന്നതെന്നും ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ വെളിപ്പെടുത്തി.അതേസമയം തനിക്ക് മറ്റ് സാമ്പത്തിക ബാധ്യതകൾ ഒന്നുമില്ലെന്ന് ഐശ്വര്യ പറയുന്നു. കടങ്ങളില്ല. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടുച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ തിരികെപ്പോകുമെന്നും ഐശ്വര്യ പറഞ്ഞു. മകളുടെ വിവാഹം കഴിഞ്ഞു. ഇനി കുടുംബത്തിൽ താൻ മാത്രമാണുള്ളത്. എന്ത് ജോലിയും ചെയ്യാൻ തയ്യാറാണ്. യാതൊരു മടിയുമില്ലെന്നും ഐശ്വര്യ പ്രതികരിച്ചു. ഇപ്പോഴും സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്. ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ പറഞ്ഞു.
അമ്മ ലക്ഷ്മിയുമായും അമ്മയുടെ വീട്ടുകാരുമായും നല്ല ബന്ധത്തിലല്ലാത്തതിനാല്‍ അങ്ങോട്ട് പോകാറില്ല. ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ കാര്യവും ഐശ്വര്യ തുറന്നുപറഞ്ഞു. പ്രണയവിവാഹമായിരുന്നു ഐശ്വര്യയുടേത്. 'തന്‍വീര്‍ മുഹമ്മദായിരുന്നു ഭര്‍ത്താവ്. മുസ്ലീമായിരുന്നതിനാല്‍ ബന്ധുക്കളെല്ലാം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പൊരുത്തക്കേടുകള്‍ പതിവായതോടെ വിവാഹമോചിതരായി.. വിവാഹ മോചനത്തിന് ശേഷം അമ്മയുടെ വീട്ടുകാര്‍ മംഗളകാര്യങ്ങളിലൊന്നും തന്നെ പങ്കെടുപ്പിച്ചിരുന്നില്ല.1994ല്‍ വിവാഹിതയായ ഐശ്വര്യ മൂന്ന് വര്‍ഷത്തിനപ്പുറം വിവാഹമോചിതയായി. കല്യാണം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേ ബന്ധം ശരിയാകില്ലെന്ന് തിരിച്ചറിഞ്ഞതാണ്. പിന്നീട് കുഞ്ഞ് ജനിച്ച് ഒന്നരവർഷം പിന്നിടപ്പോൾ തന്നെ വേർപിരിഞ്ഞു. പിന്നീട് പല പ്രണയബന്ധങ്ങളുണ്ടായെങ്കിലും അവയൊന്നും തന്നെ തന്‍റെ വ്യക്തിത്വം പണയപ്പെടുത്താതെ ജീവിക്കാൻ അനുവദിക്കുന്നതായിരുന്നില്ല. ചില പുരുഷന്മാര്‍ക്ക് ഐ ലവ് യൂ എന്ന് പറഞ്ഞാല്‍ പിന്നെ നിയന്ത്രണങ്ങളായി. സ്ത്രീകളെ ഇഷ്ടമുള്ള വസ്ത്രും ധരിയ്ക്കാന്‍ പോലും സമ്മതിക്കുകയില്ല. നമ്മള്‍ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാന്‍ സാധിക്കുന്നില്ലെങ്കില്‍ പോടാ എന്ന് പറയും. - ഐശ്വര്യ പറയുന്നു.
ആണ്‍കുട്ടികള്‍ കാമുകിയിലും ഭാര്യയിലും അമ്മ സങ്കല്‍പ്പങ്ങള്‍ തേടുകയാണ്. അമ്മയെപ്പോലെ വേണമെങ്കില്‍ നിങ്ങള്‍ അമ്മയുടെ അടുത്ത് തന്നെ പോകണം. ഭാര്യയില്‍ നിന്നും അത് പ്രതീക്ഷിക്കരുത്.- ഐശ്വര്യ പറഞ്ഞു.
ഉല്‍കണ്ഠ മൂലമുള്ള മാനസികാസ്വാസ്ഥ്യങ്ങളുണ്ടെന്നും സുഹൃത്തുക്കളുടെ പിന്തുണയും യോഗയും ആശ്വാസം നല്‍കുന്നുണ്ടെന്നും ഐശ്വര്യ പറയുന്നു.
പ്രജ, ബട്ടർഫ്‌ളൈസ്, അഗ്നിനക്ഷത്രം, ഇൻസ്‌പെക്ടർ ഗരുഡ്, നോട്ട്ബുക്ക്, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഐശ്വര്യ. പാരിജാതം എന്ന ടിവി പരമ്പരയിലെ ആന്‍റിയമ്മയെന്ന ലളിതാ ഭായിയായും ഐശ്വര്യ തിളങ്ങിയിരുന്നു. തെലുങ്ക്, കന്നട, തമിഴ് സിനിമാ മേഖലകളിൽ സജീവയായിരുന്നു.
ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം
പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന് ഫിലിപ്പ്
1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)
സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന് വാരിയത് കോടികള്‍
സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്കി നിഖാത് സറീന്
ഷാജഹാന് കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്