×
login
ഏറ്റവും കൂടുതല്‍ മൈക്രോ ഇക്കണോമി ഉപഭോക്താക്കളുള്ള രാജ്യമാണ് നമ്മുടെത്; ഇതാണ് പ്രധാനമന്ത്രിയുടെ പുതിയ ഇന്ത്യ; നരേന്ദ്രമോദിയെ പ്രശംസിച്ച് നടന്‍ മാധവന്‍

75-ാമത് കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കവെയാണ് നടന്റെ പരാമര്‍ശം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടന്‍ ആര്‍.മാധവന്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മൈക്രോ ഇക്കണോമി ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ത്യ മാറിയെന്നും ഇതാണ് പ്രധാനമന്ത്രിയുടെ പുതിയ ഇന്ത്യയെന്നും മാധവന്‍ പറഞ്ഞു. 75-ാമത് കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കവെയാണ് നടന്റെ പരാമര്‍ശം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.

നമ്മുടെ പ്രധാനമന്ത്രി ഡിജിറ്റല്‍ കറന്‍സി മുന്നോട്ടുവച്ചപ്പോള്‍ ആദ്യം വലിയ ബഹളമായിരുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനോ അക്കൗണ്ടുള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങള്‍ ഫോണില്‍ കൈകാര്യം ചെയ്യാനോ അറിയാത്ത പാവപ്പെട്ട കര്‍ഷകരുള്ള രാജ്യത്ത് ഡിജിറ്റൈസേഷന്‍ വലിയ ആപത്തായിരിക്കുമെന്ന് ലോകം ആദ്യം വിശ്വസിച്ചു. ഇതേത്തുടര്‍ന്ന് പല കോലാഹലങ്ങളും ഉണ്ടാക്കി. ഡിജിറ്റല്‍ കറന്‍സിയും മൈക്രോ ഇക്കോണമിയുമെല്ലാം പ്രാവര്‍ത്തികമാകാന്‍ പോകുന്നില്ലെന്നും അത് വലിയ ദുരന്തമാകുമെന്നും പലരും പറഞ്ഞു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കഥ മുഴുവന്‍ മാറി, ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ മൈക്രോ ഇക്കണോമി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായാണ് ഇന്ത്യ മാറിയതെന്നും മാധവന്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് തന്റെ ഫോണില്‍ നോക്കി അക്കൗണ്ടില്‍ പണം ലഭിച്ചിട്ടുണ്ടോയെന്നറിയാന്‍ പ്രത്യേക അറിവിന്റെ ആവശ്യമില്ല, ഇതാണ് പ്രധാനമന്ത്രിയുടെ പുതിയ ഇന്ത്യ, ഇങ്ങനെയാവണം നമ്മുടെ രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത റോക്കെട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രം കാനില്‍ പ്രദര്‍ശിപ്പിച്ചു. ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ കഥയാണ് സിനിമയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.