login
എന്തിനാണ് ആള്‍ക്കാര്‍ വാക്‌സിന്‍‍ എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന്‍ (വീഡിയോ)

ഈ കോവിഡ് വാക്സീന്‍ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. അങ്ങനെയാണെങ്കില്‍ 100 കോടിയുടെ ഇന്‍ഷ്വറന്‍സ് നല്‍കണം.

ചെന്നൈ: കോവിഡ് സംബന്ധിച്ച് ഉത്തരവാദിത്വമില്ലാത്ത പ്രതികരണവുമായി തമിഴ് നാടന്‍ മന്‍സൂര്‍ അലിഖാന്‍. കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ വിവേക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സമയത്തായിരുന്നു മന്‍സൂരിന്റെ പ്രതികരണം. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സീന്‍ എടുത്ത ശേഷമാണ് ആശുപത്രിയിലാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ പറയുന്നു ഇവിടെ കോവിഡില്ലെന്ന്. ഈ കോവിഡ് പരിശോധന അവസാനിപ്പിക്കൂ. അതവസാനിപ്പിച്ചാല്‍ ആ നിമിഷം കോവിഡ് ഇന്ത്യയില്‍ ഉണ്ടാകില്ല. എന്തിനാണ് നിര്‍ബന്ധിച്ച് കോവിഡ് വാക്സീന്‍ എടുപ്പിക്കുന്നത്. ഇവിടെ ആരും ചോദിക്കാനും പറയാനും ഇല്ലെ. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ.  ഈ കോവിഡ് വാക്സീന്‍ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. അങ്ങനെയാണെങ്കില്‍ 100 കോടിയുടെ ഇന്‍ഷ്വറന്‍സ് നല്‍കണം.

ഞാന്‍ മാസ്‌ക് ധരിക്കാറില്ല. തെരുവില്‍ ഭിക്ഷക്കാര്‍ക്കൊപ്പവും തെരുവ് നായകള്‍ക്കൊപ്പവും കിടന്നുറങ്ങിയിട്ടുണ്ട്. എനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്‌ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമാണ് ഇതെന്നും മന്‍സൂര്‍ അലിഖാന്‍.  മന്‍സൂര്‍ അലിഖാന്റെ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടേറെ പേര്‍ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തി. ഒരു നടനെന്ന നിലയില്‍ അല്‍പ്പം കൂടി ഉത്തരവാദിത്ത ബോധത്തോടെ പ്രതികരിക്കണമെന്ന് ഭൂരിപക്ഷം ആള്‍ക്കാരും പ്രതികരിച്ചു.  

 

 

 

 

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.