ശ്മീരിലെ ശ്രീനഗറില്‍ മൂന്ന് ദിവസമായി നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി തെലുങ്കു നടന്‍ രാംചരണും. ജി20 ഉച്ചകോടിയുടെ ഭാഗമായി സിനിമ ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ച് വിദേശ ഡെലിഗേറ്റുകള്‍ക്ക് രാം ചരണ്‍ വിശദീകരിച്ചു.
ശ്രീനഗര്‍: കശ്മീരിലെ ശ്രീനഗറില്‍ മൂന്ന് ദിവസമായി നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി തെലുങ്കു നടന്‍ രാംചരണും. ജി20 ഉച്ചകോടിയുടെ ഭാഗമായി സിനിമ ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ച് വിദേശ ഡെലിഗേറ്റുകള്‍ക്ക് രാം ചരണ്‍ വിശദീകരിച്ചു. ശ്രീനഗറില്‍ മെയ് 22 മുതല്‍ 24 വരെ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായാണ് രാം ചരണിന്‍റെ പരിപാടി നടന്നത്.ഓസ്കാര്‍ നേടിയ നാട്ടു നാട്ടു എന്ന ഗാനത്തിലെ നൃത്തച്ചുവടുകള്‍ വെച്ച നടന്‍ എന്ന നിലയിലുള്ള രാംചരണിന്‍റെ അന്താരാഷ്ട്ര പ്രശസ്തിയും ഇദ്ദേഹത്തിന്‍റെ സാന്നിധ്യത്തെ തിളക്കുമുള്ളതാക്കി.
സിനിമ ടൂറിസത്തെക്കുറിച്ചുള്ള പരിപാടി കേന്ദ്ര ടൂറിസം വകുപ്പാണ് സംഘടിപ്പിക്കുന്നത്. സിനിമ ടൂറിസംഛ സാംസ്കാരിക സംരക്ഷണവും സാമ്പത്തിക വളര്‍ച്ചയും എന്നതാണ് വിഷയം. ജി20യുടെ ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് രാം ചരണ്‍ പങ്കെടുക്കുക. തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ശക്തമായ ഒരുക്കങ്ങളാണ് സൈന്യം നടത്തിയിരിക്കുന്നത്. മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം തീവ്രവാദികളുടെ വെല്ലുവിളികളെ നേരിട്ട് ഈ പരിപാടി വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം.
"1986 മുതല്‍ താന്‍ കശ്മീരില്‍ വരാറുണ്ട്. അച്ഛന്‍ (ചിരഞ്ജീവി) കശ്മീരില്‍ ഒട്ടേറെ സിനിമകള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ പ്രദേശത്തിന് ഒരു തരം മാന്ത്രികതയുണ്ട്. കശ്മീര്‍ എന്നെ ആകര്‍ഷിക്കുന്നു. സന്ദര്‍ശനത്തിന് പറ്റിയ ഒരു മായികസ്ഥലമാണിത്. ഇന്ത്യ സിനിമ ആരംഭിച്ചിട്ട് 95 വര്‍ഷമായി. കശ്മീരിനെ പൂര്‍ണ്ണമായും അറിയാന്‍ ഇനി അടുത്ത 95 വര്‍ഷം കൂടി എടുക്കും ഈ സ്വര്‍ഗ്ഗം ഇങ്ങിനെ തന്നെ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു"- രാം ചരണ്‍ പറഞ്ഞു. വേദിയില്‍ നാട്ടു നാട്ടു എന്ന പാട്ടിന് രാംചരണ്‍ ചുവടുവെച്ചതും കൗതുകമുണര്‍ത്തി.
ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് വന്‍ ഒരുക്കങ്ങളാണ് ശ്രീനഗറില്‍ നടക്കുന്നത്. കശ്മീരിന്‍റെ പ്രകൃതി ഭംഗിയും ശാന്തയും എല്ലാം വിദേശ പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടായിരിക്കും ഈ ജി20 ഉച്ചകോടി നടക്കുക. ശ്രീനഗര്‍ വിമാനത്താവളത്തിലാണ് പ്രതിനിധികള്‍ എത്തിച്ചേരുക. പ്രത്യേക പദവി എടുത്തകളഞ്ഞതിന് ശേഷം മാറിയ കശ്മീരിന്‍റെ മുഖം ലോകനേതാക്കള്‍ക്ക് കാണിച്ചുകൊടുക്കുക എന്ന ലക്ഷ്യവും മോദി സര്‍ക്കാരിനുണ്ട്.
അഴിമതി മറയില്ലാതെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ നാളെ
ആകാശപ്പാത നിര്‍മ്മാണം: തുറവൂര്‍ - അരൂര്‍ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവ്
പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം: നിരാഹാര സമരവുമായി ബന്ധുക്കള്‍
ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു; എന്താണ് കാരണം?
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി