×
login
സെയ്‌ന നെഹ് വാളിനെതിരെ തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥിന്‍റെ ലൈംഗികച്ചുവയുള്ള വിമര്‍ശനത്തില്‍ പ്രതിഷേധം; മോദി-വിരുദ്ധ നടനെതിരെ വനിതാകമ്മീഷനും

കടുത്ത മോദി വിരുദ്ധനായ തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ് ഇക്കുറി ശരിക്കും കുടുങ്ങി. ബാഡ്മിന്‍റണ്‍ താരം സെയ്‌ന നെഹ് വാളിനെതിരെ ലൈംഗികച്ചുവയോടെയുള്ള വിമര്‍ശനം നടത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിലും പുറത്തും കടുത്ത പ്രതിഷേധമുയരുകയാണ്.

ന്യൂദല്‍ഹി: കടുത്ത മോദി വിരുദ്ധനായ തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ് ഇക്കുറി ശരിക്കും കുടുങ്ങി. ബാഡ്മിന്‍റണ്‍ താരം സെയ്‌ന നെഹ് വാളിനെതിരെ ലൈംഗികച്ചുവയോടെയുള്ള  വിമര്‍ശനം നടത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിലും പുറത്തും കടുത്ത പ്രതിഷേധമുയരുകയാണ്.

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പഞ്ചാബ് സര്‍ക്കാരിന്‍റെ നടപടിയില്‍ കഴിഞ്ഞ ദിവസം സെയ്‌ന നെഹ് വാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് തമിഴ് നാടന്‍ സിദ്ധാര്‍ത്ഥിന്‍റെ ലൈംഗികച്ചുവയുള്ള പരാമര്‍ശം. സെയ്‌ന നെഹ് വാളിനെ സിദ്ധാര്‍ത്ഥ് അഭിസംബോധന ചെയ്തത് "സട്ടില്‍ കോകിലെ ലോക ചാമ്പ്യന്‍" എന്നാണ്. ഷട്ടില്‍ കോക്ക് എന്ന പദത്തില്‍  അല്‍പം മാറ്റം വരുത്തിയാണ് പരിഹാസച്ചുവയുള്ള "സട്ട്ല്‍ കോക്" എന്ന പ്രയോഗം. കോക് എന്നാല്‍ ആണുങ്ങളുടെ ലൈംഗികാവയവം എന്നാണര്‍ത്ഥം. സട്ട്ല്‍ എന്നല്‍ സൂക്ഷ്മമായത്, നിഗൂഢമായത് എന്നെല്ലാം അര്‍ത്ഥം വരും. മോദിയോടുള്ള വിരോധം മൂലം ഇന്ത്യയുടെ ലോകചാമ്പ്യനായ വനിതാ താരത്തെ ഇത്രയും തരംതാണ രീതിയില്‍ അഭിസംബോധന ചെയ്തത് സൈബര്‍ലോകത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. ചീത്തവിളിച്ചുകൊണ്ട് നൂറുകണക്കിന് സന്ദേശങ്ങളാണ് ഇതിന് പ്രതികരണമായി വന്നുകൊണ്ടിരിക്കുന്നത്.

'രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ ഒരു രാജ്യത്തിനും സുരക്ഷിതമെന്ന് അവകാശപ്പെടാനാവില്ല. അരാജകവാദികള്‍ പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ഏറ്റവും കടുത്ത രീതിയില്‍ ഞാന്‍ അധിക്ഷേപിക്കുന്നു,'- ഇതായിരുന്നു സെയ്‌ന നെഹ് വാള്‍ ജനവരി അഞ്ചിന് നടത്തിയ ട്വീറ്റ്.

സെയ്‌നയുടെ പ്രധാനമന്ത്രി സ്േനഹം എന്തായാലും നടന്‍ സിദ്ധാര്‍ത്ഥിന് ദഹിച്ചില്ല. 'നമുക്ക് ഇന്ത്യയെ സംരക്ഷിക്കുന്നവര്‍ ഉള്ളതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു....സെയ്‌ന...നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നു...'- ഇതായിരുന്നു സിദ്ധാര്‍ത്ഥിന്‍റെ ട്വിറ്ററിലൂടെയുള്ള പ്രതികരണത്തിലെ രണ്ടാമത്തെ വാചകം.


സൈബര്‍ ലോകം സിദ്ധാര്‍ത്ഥിനെതിരെ പൊട്ടിത്തെറിച്ചതോടെ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയും പ്രശ്നത്തില്‍ ഇടപെട്ടു. നടനെതിരെ അന്വേഷണം നടത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ മഹാരാഷ്ട്ര ഡിജിപിക്ക് പരാതി നല്‍കി. സെയ്‌ന നെഹ് വാളിനെ അപമാനിച്ചതിന് ശക്തമായ നടപടിയെടുക്കാനും രേഖാ ശര്‍മ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

'ഇയാള്‍ക്ക് ഒന്നോ രണ്ടോ പാഠം ആവശ്യമാണ്. ട്വിറ്റര്‍ ഇന്ത്യ, എന്തുകൊണ്ടാണ് ഇയാളുടെ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നത്. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഈ പ്രശ്നം കൈകാര്യം ചെയ്യും,'- രേഖ ശര്‍മ്മ ട്വിറ്റില്‍ കുറിച്ചു....

ട്വിറ്റര്‍ ഇന്ത്യയുടെ പരാതി പരിഹാര റെസിഡന്‍റ് ഓഫീസര്‍ക്കും രേഖാ ശര്‍മ്മ സിദ്ധാര്‍ത്ഥിന്‍റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് പരാതി അയച്ചിട്ടുണ്ട്.

89 വയസ്സായ ഇ. ശ്രീധരന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ നടത്തിയ സിദ്ധാര്‍ത്ഥിന്‍റെ ക്രൂരമായ ഫലിതത്തിനെതിരെ സൈബര്‍ ലോകം പൊട്ടിത്തെറിച്ചത് മറക്കാറായിട്ടില്ല. 

  comment

  LATEST NEWS


  ബസ് ചാര്‍ജ് വര്‍ധന; ട്രെയിന്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു, 86 ട്രെയിനുകളില്‍ ഇന്ന് മുതല്‍ ജനറല്‍ ടിക്കറ്റ് പുനസ്ഥാപിച്ചു


  തൊഴിലില്ലായ്മയില്‍ കേരളം മൂന്നാമത്; 13.2 ശതമാനം യുവാക്കളും തൊഴില്‍ രഹിതര്‍; പട്ടികയില്‍ ഒന്നാമത് ജമ്മു കാശ്മീര്‍; കണക്കുകള്‍ പുറത്ത്


  ജമ്മുകശ്മീര്‍ മണ്ണില്‍ ഭീകരതയ്ക്കിടമില്ല, ചെറുത്ത് നില്‍ക്കും; ആഹ്വാനവുമായി ലഷ്‌കര്‍ ഭീകരരെ പിടികൂടിയ ഗ്രാമീണര്‍


  മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ മൂന്ന് കോടിയുടെ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു; ചരിത്രശേഷിപ്പുകള്‍ കണ്ടെത്തുവാന്‍ ശ്രമം തുടങ്ങി


  അഗ്നിപഥിനെതിരായ കുപ്രചരണങ്ങള്‍ക്ക് അന്ത്യം; വ്യോമസേനയില്‍ റെക്കോര്‍ഡ് അപേക്ഷകര്‍; അഗ്നിവീറാകാന്‍ യുവ തലമുറ


  ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം: സജി ചെറിയാനെതിരെ നിയമവശങ്ങള്‍ പരിശോധിച്ച് സിപിഎം, എകെജി സെന്ററില്‍ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റും ചേരുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.