കഴിഞ്ഞകാല മലയാള സിനിമയിലെ നായികയും കര്‍ണ്ണാടകയിലെ സ്വതന്ത്ര എംപിയുമായ സുമലത ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില മുന്‍ ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസ് ക്യാമ്പിലെത്തിച്ച കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് വന്‍ തിരിച്ചടിയാണ് നേരത്തെ കോണ്‍ഗ്രസിന്‍റെ ഭാഗമായിരുന്ന സുമലതയുടെ പുതിയ നിലപാട്.
ബെംഗളൂരു: കഴിഞ്ഞകാല മലയാള സിനിമയിലെ നായികയും കര്‍ണ്ണാടകയിലെ സ്വതന്ത്ര എംപിയുമായ സുമലത ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില മുന്‍ ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസ് ക്യാമ്പിലെത്തിച്ച കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് വന്‍ തിരിച്ചടിയാണ് നേരത്തെ കോണ്‍ഗ്രസിന്‍റെ ഭാഗമായിരുന്ന സുമലതയുടെ പുതിയ നിലപാട്. 224 അംഗങ്ങളുള്ള കര്‍ണ്ണാടകയില്‍ 2024 മെയ് മാസത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്.
തന്‍റെ പരിപൂര്‍ണ്ണ പിന്തുണ നരേന്ദ്രമോദിയ്ക്ക് നല്‍കുന്നുവെന്ന് വെള്ളിയാഴ്ച മാണ്ഡ്യയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സുമലത അംബരീഷ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് ലഭിച്ച സുസ്ഥിരതയും ലോകരാജ്യങ്ങളിലുടനീളം ഇന്ത്യ നേടിയ കീര്‍ത്തിയുമാണ് ഈ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും സുമലത പറഞ്ഞു. "പ്രധാനമന്ത്രിയ്ക്ക് ഉദ്ഘാടന വേദിയായി ബെംഗളൂരുവോ മൈസൂരോ തെരഞ്ഞെടുക്കാമായിരുന്നു. പക്ഷെ അദ്ദേഹം മാണ്ഡ്യ തെരഞ്ഞെടുത്തത് വഴി ഈ ജില്ലയുടെ പ്രാധാന്യമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്." -സുമലത അംബരീഷ് പറഞ്ഞു.
തന്‍റെ പരിപൂര്‍ണ്ണ പിന്തുണ നരേന്ദ്രമോദിയ്ക്ക് നല്‍കുന്നുവെന്ന് സുമലത അംബരീഷ് വെള്ളിയാഴ്ച മാണ്ഡ്യയില്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ലഭിച്ച സുസ്ഥിരതയും ലോകരാജ്യങ്ങളിലുടനീളം ഇന്ത്യ നേടിയ കീര്‍ത്തിയുമാണ് ഈ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും സുമലത പറഞ്ഞു.
പ്രധാനമന്ത്രിയ്ക്ക് ഉദ്ഘാടന വേദിയായി ബെംഗളൂരുവോ മൈസൂരോ തെരഞ്ഞെടുക്കാമായിരുന്നു. പക്ഷെ അദ്ദേഹം മാണ്ഡ്യ തെരഞ്ഞെടുത്തത് വഴി ഈ ജില്ലയുടെ പ്രാധാന്യമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്.
സുമലത അംബരീഷ് പറഞ്ഞു. മാണ്ഡ്യയില്‍ ഒരു മാറ്റം ആവശ്യമാണ്. ഇവിടെ ഒരു ദുഷിച്ച അന്തരീക്ഷമാണുള്ളത്. നമുക്ക് മാണ്ഡ്യയില്‍ ആദ്യം ഒരു സ്വച്ഛ് ഭാരത് മിഷന്‍ നടത്താം. - സുമതല പറഞ്ഞു.
സുമലതയുടെ ഭര്‍ത്താവായിരുന്ന അന്തരിച്ച കന്നട നടന്‍ അംബരീഷ് നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു. അദ്ദേഹം തുടര്‍ച്ചയായി കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ എംപിയായിരുന്നു. അംബരീഷിന്‍റെ മരണശേഷം മാണ്ഡ്യയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച സുമലത അംബരീഷ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ മകനെ തോല്പിക്കുകയായിരുന്നു. 1.25 ലക്ഷം വോട്ടുകള്‍ക്കാണ് എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ സുമലത മാണ്ഡ്യയില്‍ തോല്‍പിച്ചത്. നേരത്തെ അംബരീഷ് 1998 മുതല്‍ മൂന്ന് തവണ തുടര്‍ച്ചയായി എംപിയായി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. ഒരു തവണ കേന്ദ്രസഹമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്‍റെ മരണശേഷം കോണ്‍ഗ്രസില്‍ നിന്നും അവഗണന നേരിട്ടപ്പോഴാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുമലത മത്സരിച്ചത്. ബിജെപി അന്ന് പുറത്ത് നിന്നും പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഭാഗമായി മാര്‍ച്ച് 12ന് നരേന്ദ്രമോദി മാണ്ഡ്യയില്‍ പ്രസംഗിക്കും. ഇവിടെ 15 കിലോമീറ്റര്‍ ദൂരത്തോളം റോഡ് ഷോയും നടത്തും. ഇതില്‍ മാണ്ഡ്യയിലെ എംപി കൂടിയായ സുമലത പങ്കെടുക്കും.
തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായ കര്‍ണാടകയില്‍ സുമലത ബിജെപിയിലേക്ക് ചേക്കേറുമെന്ന പ്രചരണം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സുമലത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
അതിനിടെ കര്‍ണാടക തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റിയും പ്രചാരണ സമിതിയിലെ അംഗങ്ങളുടെയും പട്ടിക ബിജെപി നേതൃത്വം പുറത്തുവിട്ടു. മുഖ്യമന്ത്രി ബെസവരാജ് ബൊമ്മെയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിടപറഞ്ഞ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും മകന്‍ വിജയേന്ദ്രയും പ്രചാരണ സമിതിയില്‍ അംഗങ്ങളാണ്. കേന്ദ്ര കൃഷി മന്ത്രി ശോഭ കരന്ദ്‌ലാജെയ്ക്കാണ് മാനേജ്മെന്‍റ് കമ്മിറ്റിയുടെ ചുമതല.
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു
തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം
വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു
ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്