×
login
ഹിന്‍ഡന്‍ബര്‍ഗിനെ വെല്ലുവിളിച്ച് അദാനി‍; അനുബന്ധ ഓഹരി വില്‍പന ‍നിശ്ചയിച്ച പോലെ നടത്തുമെന്നും അദാനി; വിജയിക്കുമോ അദാനി?

ന്യൂയോര്‍ക്കിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് അദാനിഗ്രൂപ്പിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് മൂലം അദാനി ഓഹരികളുടെ വില ഇടിഞ്ഞെങ്കിലും അനുബന്ധ ഓഹരി വില്‍പന (എഫ് പിഒ) നേരത്തെ നിശ്ചയിച്ച പോലെ നടത്തുമെന്ന് വെല്ലുവിളിച്ച് അദാനി.

ന്യൂദല്‍ഹി:ന്യൂയോര്‍ക്കിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് അദാനിഗ്രൂപ്പിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് മൂലം അദാനി ഓഹരികളുടെ വില ഇടിഞ്ഞെങ്കിലും അനുബന്ധ ഓഹരി വില്‍പന (എഫ് പിഒ) നേരത്തെ നിശ്ചയിച്ച പോലെ നടത്തുമെന്ന് വെല്ലുവിളിച്ച് അദാനി.  

ജനവരി 31 വരെയുള്ള എഫ് പിഒയിലൂടെ 20000 കോടി രൂപ സമാഹരിക്കാനാണ് അദാനി ലക്ഷ്യമിട്ടിരുന്നത്. എഫ് പിഒ വിജയകരമാകുമെന്ന് തികഞ്ഞ പ്രതീക്ഷയുണ്ടെന്നും നിക്ഷേപകരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ അദാനി വിചാരിച്ചതുപോലെ കാര്യങ്ങള്‍ വിജയത്തിലെത്തുമോ?

3112 രൂപ മുതല്‍ 3276 രൂപ വരെയാണ് അദാനി എന്‍റര്‍ പ്രൈസസിന്‍റെ അനുബന്ധ ഓഹരി വില്‍പനയിലെ വില നിശ്ചയിച്ചിരിക്കുന്നത്. പക്ഷെ വില്‍പനയുടെ ആദ്യദിനമായ വെള്ളിയാഴ്ച അദാനി എന്‍റര്‍പ്രൈസസിന്‍റെ ഓഹരിവിലയില്‍ 11 ശതമാനമാണ് തകര്‍ച്ച ഉണ്ടായത്. അദാനി എന്‍റര്‍പ്രൈസസിന്‍റെ ഓഹരി വില വെറും 2761.45 രൂപ ആയിരുന്നു. അതുകൊണ്ട് തന്നെ ജനവരി 27 വെള്ളിയാഴ്ച എഫ് പിഒയ്ക്കുള്ള പ്രതികരണം തീരെ മന്ദഗതിയിലായിരുന്നു. എച്ച് എന്‍ ഐ (ഉയര്‍ന്ന സ്വത്തുള്ള ഇന്ത്യക്കാര്‍)ക്ക് 96.16 ഓഹരികള്‍ മാറ്റിവെച്ചിരുന്നെങ്കിലും  വെള്ളിയാഴ്ച വെറും 60,456 ഓഹരികള്‍ മാത്രമാണ് വിറ്റുപോയത്. ക്യു ഐബികള്‍ക്ക് 1.28 കോടി ഓഹരികള്‍ മാറ്റിവെച്ചെങ്കിലും വെറും 2,656 ഓഹരികള്‍ മാത്രമാണ് വിറ്റുപോയത്.  

അപ്പോള്‍ പിന്നെ ഇനി ജനവരി 30 തിങ്കളാഴ്ച  3112 രൂപയ്ക്ക് ഓഹരികള്‍ വാങ്ങാന്‍ ആരെങ്കിലും വരുമോ? നേരത്തെ നിശ്ചയിച്ച വിലയ്ക്ക് തന്നെയായിരിക്കും ഓഹരികള്‍ വില്‍ക്കുക എന്ന് വാശിപിടിച്ചാല്‍ എത്ര പേര്‍ വാങ്ങാനുണ്ടാകും?  


അദാനി ഓഹരികളുടെ വില ഇടിഞ്ഞതിനെ തുടര്‍ന്ന് എഫ് പിഒയ്ക്ക് ഓഹരി വില കുറയ്ക്കണമെന്നും സമയം ഇനിയും നീട്ടണമെന്നും ഓഹരി വില്‍പനയുടെ ചുമതലയുള്ള ജെഫറീസ്, എസ് ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലയില്‍ മാറ്റം വരുത്തില്ലെന്നും തീയതി നീട്ടില്ലെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് അദാനി.  

ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കൂട്ടുകുടുംബവ്യാവസായത്തെ കൃത്രിമകണക്കുകളിലൂടെ രാജ്യത്തെ തന്നെ വന്‍ കോര്‍പറേറ്റ് സാമ്രാജ്യമായി ഉയര്‍ത്തിയെന്നാണ് ഹിന്‍ഡെന്‍ബെര്‍ഗിന്‍റെ പ്രധാന ആരോപണം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഏഴ് പ്രധാന അദാനി കമ്പനികളുടെ ഓഹരി വില 85 ശതമാനത്തോളം ഊതിവീര്‍പ്പിച്ചതാണെന്നും ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകള്‍ അമിതമായാണ് അദാനി ഗ്രൂപ്പിന് വായ്പ നല്‍കിയിട്ടുള്ളതെന്നും ഹിന്‍ഡെന്‍ബര്‍ഗ് വിമര്‍ശിച്ചിട്ടുണ്ട്. ഇതോടെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി അദാനി ഓഹരികളുടെ മൂല്യം 4.17 ലക്ഷം കോടി രൂപയാണ് ഇടിഞ്ഞത്.  

എന്നാല്‍ അദാനി ഗ്രൂപ്പിന് അധികമായി ഒരു നയാപൈസയും കടം നല്‍കിയിട്ടില്ലെന്നാണ് എസ് ബിഐയുടെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു കമ്പനിയ്ക്ക് നല്‍കാവുന്ന റിസര്‍വ്വ് ബാങ്കിന്‍റെ പരമാവധി അനുവദനീയ വായ്പയിലും ഏറെ താഴ്ന്ന വായ്പകള്‍ മാത്രമാണ് അദാനി ഗ്രൂപ്പിന് നല്‍കിയിട്ടുള്ളതെന്നാണ് ഈ ഉദ്യോഗസ്ഥന്‍റെ വിശദീകരണം. ബാങ്കിന്‍റെ ലഭ്യമായ യോഗ്യതയുള്ള മൂലധനാടിത്തറയുടെ 25 ശതമാനത്തില്‍ അധികം ഏതെങ്കിലും ഒരു കമ്പനിയിലോ ഗ്രൂപ്പിലോ നിക്ഷേപിക്കാന്‍ പാടില്ലെന്നതാണ്  ബാങ്കുകളോട് വായ്പ നല്‍കുമ്പോള്‍ കര്‍ശനമായി പാലിക്കണമെന്ന് റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെടുന്നത്.  ഇതിലും കുറവേ എസ് ബിഐ അദാനി ഗ്രൂപ്പിന് വായ്പയായി നല്‍കിയിട്ടുള്ളൂ. ഹിന്‍ഡെന്‍ബെര്‍ഗ് ഉയര്‍ത്തിയിട്ടുള്ള എല്ലാ ആരോപണങ്ങള്‍ക്കെതിരെയും കോടതിയെ സമീപിപ്പിക്കുമെന്നും അദാനി ഉറപ്പിച്ച് പറയുന്നു. 

എഫ് പിഒ മുന്നില്‍ കണ്ട് അദാനി ഗ്രൂപ്പ് ഓഹരികളുടെ വില മനപൂര്‍വ്വം ഇടിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടെന്ന് അദാനി പറയുന്നു. ഒരു വിദേശ സ്ഥാപനത്തിന്‍റെ നേതൃത്വത്തില്‍ നിക്ഷേപക സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും അദാനി പറയുന്നു. ഹിന്‍ഡന്‍ബര്‍ഗിനെതിരെ ഇന്ത്യയിലെയും അമേരിക്കയിലെയും നിയമപ്രകാരം യുദ്ധംചെയ്യാനാണ് അദാനിയുടെ നീക്കം. 

 

    comment

    LATEST NEWS


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി


    "കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു


    ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് 2023 ലെ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഗീതാ മേനോന്


    നീതിന്യായ വ്യവസ്ഥയെ ബൈഡന്‍ ഭരണകൂടം ആയുധമാക്കുന്നുവെന്നു ട്രംപ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.