×
login
രാഹുല്‍ ഗാന്ധിഅദാനി‍യെ ചോദ്യം ചെയ്ത ദിവസം അദാനി ഓഹരിവിലകളില്‍ വന്‍ കുതിച്ചുകയറ്റം

അദാനിയ്ക്കെതിരെ രാഹുല്‍ഗാന്ധി പാര്‍ലമെന്‍റില്‍ വിമര്‍ശനമുയര്‍ത്തിയ തിങ്കളാഴ്ച അദാനി ഓഹരിവിലകളില്‍ വന്‍ കുതിച്ചുകയറ്റം. ഹിന്‍ഡന്‍ബര്‍ഗ് വിമര്‍ശനങ്ങള്‍ മൂലം കഴിഞ്ഞ ഏഴ് ദിവസങ്ങളായി തകര്‍ച്ചയിലിയാരുന്ന അദാനി ഗ്രൂപ്പ് ഓഹരികളാണ് കുതിച്ചുയര്‍ന്നത്.

ന്യൂദല്‍ഹി അദാനിയ്ക്കെതിരെ രാഹുല്‍ഗാന്ധി പാര്‍ലമെന്‍റില്‍ വിമര്‍ശനമുയര്‍ത്തിയ തിങ്കളാഴ്ച അദാനി ഓഹരിവിലകളില്‍ വന്‍ കുതിച്ചുകയറ്റം. ഹിന്‍ഡന്‍ബര്‍ഗ്  വിമര്‍ശനങ്ങള്‍ മൂലം കഴിഞ്ഞ ഏഴ് ദിവസങ്ങളായി തകര്‍ച്ചയിലിയാരുന്ന അദാനി ഗ്രൂപ്പ് ഓഹരികളാണ് കുതിച്ചുയര്‍ന്നത്.  

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയച്ചര്‍ച്ചയിലായിരുന്നു രാഹുല്‍ ഗാന്ധി അദാനിയെ വിമര്‍ശിച്ചത്. താന്‍ ഭാരത് ജോഡോ യാത്രയില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ അദാനി, അദാനി, അദാനി എന്ന ഒറ്റപ്പേര് മാത്രമേ കേട്ടിരുന്നുള്ളൂ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇതിനിടെയാണ് ഓഹരിവിപണികളില്‍ അദാനി ഓഹരികള്‍ വന്‍കുതിപ്പ് നടത്തിയത്.  


അദാനി എന്‍റര്‍പ്രൈസസ് എന്ന ഓഹരിയുടെ വില തിങ്കളാഴ്ച 14.64 ശതമാനം ലാഭം നേടി. ഏകദേശം 230 രൂപയോളമാണ് കയറിയത്. 1571 രൂപയുണ്ടായിരുന്ന ഓഹരി 1802 രൂപയിലേക്ക് കയറി. അദാനി പോര്‍ട്സ് 1.41 ശതമാനം നേട്ടമുണ്ടാക്കി 553 രൂപയിലെത്തി.  

...അദാനിക്ക് ഉടമസ്ഥതയുള്ള എന്‍ഡിടിവിയുടെ ഓഹരിയും കഴിഞ്ഞ ഏഴ് ദിവസത്തെ നഷ്ടത്തിന് തടയിട്ട് നേരിയ ലാഭം രേഖപ്പെടുത്തി. അതേ സമയം അദാനി ടോട്ടര്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍ എന്നീ ഓഹരികള്‍ നഷ്ടത്തില്‍ തുടര്‍ന്നു. 

    comment

    LATEST NEWS


    കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


    മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


    വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.