×
login
ബംഗാളിൽ വിവാഹേതര ബന്ധം ആരോപിച്ച് ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിച്ചു, ആൾക്കൂട്ടം ക്രൂരമായി തല്ലിചതച്ചു, ആറു പേർ അറസ്റ്റിൽ

ആറുമാസം മുമ്പ്​ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌​ യുവതി​ ഒറ്റക്കായിരുന്നു താമസിച്ചിരുന്നതെന്ന്​​ ഗ്രാമവാസികള്‍ പറയുന്നു. വിവാഹേതര ബന്ധത്തെ തുടര്‍ന്നാണ്​ ഇരുവരും പിരിഞ്ഞതെന്നും ഗ്രാമവാസികള്‍ പറയുന്നു.

കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മറ്റൊരാള്‍ക്കൊപ്പം പോയതിന് 35കാരി ആദിവാസി യുവതിക്ക്   ഗ്രാമവാസികളുടെ ശിക്ഷ. യുവതിയെ ക്രൂരമായി തല്ലിയ ശേഷം നഗ്നയാക്കി നടത്തിച്ചു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഉള്‍പ്പെട്ട 11 പ്രതികളില്‍ ആറുപേരെ പോലീസ്​ അറസ്റ്റ്​ ചെയ്​തു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്​തിരുന്നു.

ആറുമാസം മുമ്പ്​ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌​ യുവതി​ ഒറ്റക്കായിരുന്നു താമസിച്ചിരുന്നതെന്ന്​​ ഗ്രാമവാസികള്‍ പറയുന്നു. വിവാഹേതര ബന്ധത്തെ തുടര്‍ന്നാണ്​ ഇരുവരും പിരിഞ്ഞതെന്നും ഗ്രാമവാസികള്‍ പറയുന്നു. ബുധനാഴ്ച രാത്രി ഗ്രാമവാസികളില്‍ കുറച്ചുപേര്‍ സ്​ത്രീയുടെ വീട്ടിലെത്തുകയും വീടിന്​ പു​റത്തേക്ക്​ വലിച്ചിഴക്കുകയുമായിരുന്നു. തുടര്‍ന്ന്​ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഗ്രാമത്തിലെ റോഡിലൂടെ നഗ്​നയാക്കി നടത്തിച്ചു.

യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും നഗ്നയായി നടത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്തത്. അവളെ കഴിയാവുന്നത്ര തല്ലുക എന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.   സംഭവത്തിന്​ ശേഷം സ്​ത്രീയെ കാണ്‍മാനില്ലായിരുന്നു. വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുന്നതുവരെ ആരും പോലീസില്‍ അറിയിക്കുകയും ചെയ്​തിരുന്നില്ല. തുടര്‍ന്ന് യുവതിയെ​   അസമിലെ മാതാപിതാക്കളുടെ വീട്ടില്‍നിന്ന്​ കണ്ടെത്തി. അവിടെനിന്ന്​ ഭര്‍ത്താവെത്തി വീട്ടിലേക്ക്​ കൊണ്ടുവരികയും ചെയ്​തു.

ഇരുവരെയും കൗണ്‍സലിങ്ങിന്​ വിധേയമാക്കി. തുടര്‍ന്ന്​ യുവതി ആക്രമണത്തിനെതിരെ പോലീസില്‍ പരാതി നല്‍കി. കേസില്‍ പ്രതികളായ അഞ്ചുപേര്‍ ഒളിവിലാണ്​.

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.