×
login
ഹര്‍ഷ‍ വധത്തിന് പിന്നാലെ ശിവമോഗയിൽ ഹിന്ദു യുവാവിനെ പട്ടാപ്പകല്‍ കുത്തിപ്പരിക്കേല്‍പിച്ച് മതതീവ്രവാദികള്‍; ലഹരിവിൽപ്പന തടഞ്ഞത് കാരണമായി

ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ കൊലപ്പെടുത്തിയ കേസില്‍ എന്‍ ഐഎ പുതിയ കേസ് ഫയല്‍ ചെയ്ത് രണ്ട് ദിവസമാകുന്നതിന് തൊട്ടുപിന്നാലെ കർണ്ണാടകയിലെ ശിവമോഗയിൽ ഹിന്ദു യുവാവിന് നേരെ പട്ടാപ്പകല്‍ ആക്രമണം. ശിവമോഗയിലെ ന്യൂ മണ്ഡ്‌ലി സ്വദേശിയായ മധുവിന് നേരെയാണ് ആക്രമണം.

ബംഗളൂരു: ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ കൊലപ്പെടുത്തിയ കേസില്‍ എന്‍ ഐഎ പുതിയ കേസ് ഫയല്‍ ചെയ്ത് രണ്ട് ദിവസമാകുന്നതിന് തൊട്ടുപിന്നാലെ  കർണ്ണാടകയിലെ ശിവമോഗയിൽ ഹിന്ദു യുവാവിന് നേരെ പട്ടാപ്പകല്‍ ആക്രമണം. ശിവമോഗയിലെ ന്യൂ മണ്ഡ്‌ലി സ്വദേശിയായ മധുവിന് നേരെയാണ് ആക്രമണം.

 ലഹരി വിൽപ്പനക്കാരായ ചെറുപ്പക്കാരെ ചോദ്യം ചെയ്യുകയായിരുന്നു പൂ വിൽപ്പനക്കാരനായ മധു. നിയന്ത്രണം വിട്ട ആറംഗ സംഘം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പട്ടാപ്പകൽ നടുറോഡിൽ കിലോമീറ്ററുകളോളം ഓടിച്ച ശേഷമാണ് മധുവിനെ ആക്രമികൾ കുത്തിയത്.  


വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ആഴ്‌ച്ച യുവാവ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായ മധുവിന് അതേ സ്ഥലത്ത് തന്നെയാണ് ഇപ്പോൾ കുത്തേറ്റിരിക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു. ആറംഗ സംഘത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.  

 ഹിജാബ് വിവാദത്തെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ വർഗീയ സംഘർഷം ആളിക്കത്തിക്കാൻ ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയെ മുസ്ലീം മതതീവ്രവാദികൾ കുത്തിക്കൊന്ന് ഒരു മാസം കഴിഞ്ഞതിന്  ശേഷമാണ് മധുവിനെ ആക്രമിച്ചത്. ഫെബ്രുവരി 20ന് രാത്രിയാണ് കർണാടകയിലെ ശിവമോഗ ജില്ലയിലെ കാമത്ത് പെട്രോൾ പമ്പിന് സമീപം വെച്ച് ഹർഷയെ ഒരു സംഘം മുസ്ലീം യുവാക്കൾ കുത്തിക്കൊലപ്പെടുത്തിയത്.

 

  comment

  LATEST NEWS


  ദേവസഹായംപിള്ളയുടെ ചരിത്രം വളച്ചൊടിച്ചു;ശിക്ഷിച്ചത് മതംമാറിയതിനല്ല, രാജ്യദ്രോഹത്തിന്; മഹാരാജാവിനെ മതവിദ്വേഷിയായി ചിത്രീകരിക്കരുതെന്ന് രാജകുടുംബം


  ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


  രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.