×
login
ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം ‍കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ

അടുത്ത വര്‍ഷം ജി20 യോഗം ജമ്മു കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന ശക്തമായി എതിര്‍ത്തതോടെ തങ്ങളുടെ തീരുമാനവുമായി ശക്തമായി മുന്നോട്ട് പോകാനാണ് മോദി സര്‍ക്കാരിന്‍റെ നീക്കം. ഇപ്പോള്‍ ജി20 സമ്മേളനം കശ്മീരില്‍ മാത്രമല്ല, ലഡാക്കില്‍ കൂടി നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

ന്യൂദല്‍ഹി:അടുത്ത വര്‍ഷം ജി20 യോഗം ജമ്മു കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന ശക്തമായി എതിര്‍ത്തതോടെ തങ്ങളുടെ തീരുമാനവുമായി ശക്തമായി മുന്നോട്ട് പോകാനാണ് മോദി സര്‍ക്കാരിന്‍റെ നീക്കം. ഇപ്പോള്‍ ജി20 സമ്മേളനം കശ്മീരില്‍ മാത്രമല്ല, ലഡാക്കില്‍ കൂടി നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.  

കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി 2019 ആഗസ്തില്‍ എടുത്തു കളഞ്ഞതിന് ശേഷം ഇന്ത്യ ജമ്മുകശ്മീരിലും ലഡാക്കിലും ജി20 സമ്മേളനം സംഘടിപ്പിക്കുന്നതില്‍ വ്യക്തമായ ലക്ഷ്യമുണ്ട്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി എങ്ങിനെ സുഗമമായി പ്രവര്‍ത്തിക്കുന്നു എന്ന് ലോകത്തിന് കാണിച്ചുകൊടുക്കുക എന്ന ലക്ഷ്യം ഇന്ത്യയ്ക്കുണ്ട്. യുഎസ്, യുകെ, അര്‍ജന്‍റീന, ആസ്ത്രേല്യ, ബ്രസീല്‍, കാനഡ, ജര്‍മ്മനി, ഫ്രാന്‍സ്, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്സിക്കോ, റഷ്യ, സൗദി, ദക്ഷിണാഫ്രിക്ക, തുര്‍ക്കി എന്നീ രാഷ്ട്രങ്ങള്‍ ജി20യുടെ  ഭാഗമാണ്.  

എന്നാല്‍ കശ്മീരില്‍ ജി20 യോഗം സംഘടിപ്പിച്ച് കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ നില്‍ക്കരുതെന്ന താക്കീതാണ് ചൈന നല്‍കിയിരിക്കുന്നത്. എന്തായാലും ലഡാക്കിലെ ലഫ്. ജനറല്‍ ആര്‍.കെ. മതുവ  വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും ലഭിച്ച കത്തിന്‍റെ അടിസ്ഥാനത്തില്‍ സമ്മേളനത്തിന്‍റെ കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നതിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ അനുമതി തേടിയിരിക്കുകയാണ്. 2022 ഡിസംബറില്‍ ഇന്ത്യ ജി20യുടെ അധ്യക്ഷ പദവി ഏറ്റെടുക്കും. 2023ലാണ് ജി20 സമ്മേളനം ജമ്മുകശ്മീരിലും ലഡാക്കിലും സംഘടിപ്പിക്കുന്നത്. 

  comment

  LATEST NEWS


  കാട്ടുകോഴിക്കെന്ത് സംക്രാന്തി? തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്താത്തത് അന്വേഷിക്കണമെന്ന് സന്ദീപ് വാചസ്പതി


  വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.