×
login
10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ

മമതയുടെ മസില്‍മാനായി അറിയപ്പെടുന്ന അനുബ്രത മൊണ്ടാല്‍ കോടികളുടെ കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ 10 തവണ സമന്‍സയച്ചിട്ടും ഹാജരാകാത്തതിനാല്‍ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ സിബിഐ ഒരുങ്ങുന്നു. മമതയുടെ ഗുണ്ടാത്തലവന്‍ എന്നാണ് ബിര്‍ഭൂമിലെ തൃണമൂല്‍ നേതാവായ അനുബ്രത മൊണ്ടാല്‍ അറിയപ്പെടുന്നത്.

കൊല്‍ക്കൊത്ത: മമതയുടെ മസില്‍മാനായി അറിയപ്പെടുന്ന അനുബ്രത മൊണ്ടാല്‍ കോടികളുടെ കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ 10 തവണ സമന്‍സയച്ചിട്ടും ഹാജരാകാത്തതിനാല്‍ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ സിബിഐ ഒരുങ്ങുന്നു. മമതയുടെ ഗുണ്ടാത്തലവന്‍ എന്നാണ്  ബിര്‍ഭൂമിലെ തൃണമൂല്‍ നേതാവായ അനുബ്രത മൊണ്ടാല്‍ അറിയപ്പെടുന്നത്.  

തൃണമൂല്‍ ഗുണ്ടായിസത്തിന്‍റെ മുഖ്യ ആസൂത്രകനായാണ് അനുബ്രത മൊണ്ടാല്‍ അറിയപ്പെടുന്നത്. ബംഗാളിലെ പല രാഷ്ട്രീയക്കൊലപാതകങ്ങളും ബിജെപിക്കാര്‍ക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളിലും അനുബ്രത മൊണ്ടാലിന്‍റെ പേരും ഉയര്‍ന്നുവന്നിരുന്നു.തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള അക്രമങ്ങള്‍ക്ക് പിന്നിലും തൃണമൂലിന് വേണ്ടി അനുബ്രത മൊണ്ടാല്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്. 10ാമത്തെ സമന്‍സ് കിട്ടിയിട്ടും അനുബ്രത സിബി ഐയോട് 14 ദിവസം കൂടി അവധി നീട്ടിച്ചോദിച്ചിരിക്കുകയാണ്.  

ഒമ്പതാമത്തെ സമന്‍സ് കിട്ടിയപ്പോള്‍ അനുബ്രത മൊണ്ടാല്‍ കൊല്‍ക്കൊത്തയിലെ എസ് എസ് കെഎം എന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നാടകീയമായി പ്രവേശനം നേടിയിരുന്നു. എന്നാല്‍ ഏഴ് ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം അനുബ്രതയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ വിധിച്ചതോടെ ഇദ്ദേഹം അപഹാസ്യനായി.  

മെഡിക്കല്‍ ചെക്കപ്പിന് പോയതാണ് 9ാം സമന്‍സിന് ഹാജരാകാന്‍ കഴിയാത്തതിന് കാരണമായി അനുബ്രത മൊണ്ടാല്‍ ചൂണ്ടിക്കാണിച്ചത്. അന്ന് എസ് എസ് കെഎമ്മില്‍ പരിശോധനയ്ക്കെത്തിയ മൊണ്ടാലിനെ 'കള്ളന്‍' 'കള്ളന്‍' എന്ന് ആളുകള്‍ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് വീണ്ടും 10ാം തവണ സിബി ഐ നോട്ടീസ് അയച്ചത്.  


വീണ്ടും സമയം നീട്ടിച്ചോദിച്ചതോടെ സിബി ഐ ഇയാളെ വീട്ടില്‍ പോയി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ഒരു സംഘത്തെ രൂപപ്പെടുത്തിയതായും സിബി ഐ പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങളുള്ളതിനാലാണ് ഇയാള്‍ ഹാജരാകാന്‍ മടിക്കുന്നത്.  

ബംഗാളിലെ അതിര്‍ത്തിയിലൂടെ കന്നുകാലികളെ അതിര്‍ത്തി രക്ഷാസേനയിലെ കമാന്‍റന്‍റായ സതീഷ് കുമാറിന്‍റെ സഹായത്തോടെ കടത്തുന്നതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കള്ളക്കടത്തിന് നേതൃത്വം നല്‍കുന്ന മൊഹമ്മദ് എനാമുല്‍ ഹഖിനെ ന്യൂദല്‍ഹിയില്‍ നിന്നും 2020 നവമ്പറില്‍ ന്യൂദല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ സഹായം ചെയ്യാന്‍ അനുബ്രത മൊണ്ടാലും ഉള്ളതായി പറയുന്നു. കള്ളക്കടത്തുകാര്‍ ഓരോ കടത്തിന്‍റെയും 10 ശതമാനത്തോളം ബിഎസ് എഫ് കമാന്‍റന്‍റ് സതീഷ് കുമാറിന് നല്‍കിയിരുന്നു.  

 

 

 

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.