×
login
നിരന്തരമായി മതംമാറാന്‍ സമ്മര്‍ദം; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ദി കേരള സ്‌റ്റോറി കണ്ടതിനു പിന്നാലെ കാമുകനെതിരെ പരാതി നല്‍കി യുവതി

ദി കേരള സ്‌റ്റോറി കണ്ടതിനു പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെയാണ് യുവതി കേസ് നല്‍കിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഐപിസി വകുപ്പുകള്‍ക്ക് പുറമെ ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നത് തടയുന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം 2021 പ്രകാരമുള്ള വകുപ്പും യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്.

ഇന്‍ഡോര്‍: ദി കേരള സ്‌റ്റോറി കണ്ടതിനു പിന്നാലെ യുവാവിനെതിരെ മതംമാറാന്‍ നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതി. സംഭവത്തില്‍ 23കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസമായി ഇരുവരും പ്രണയത്തിലായിരുന്നു. കാമുകന്‍ വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

ദി കേരള സ്‌റ്റോറി കണ്ടതിനു പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെയാണ് യുവതി കേസ് നല്‍കിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഐപിസി വകുപ്പുകള്‍ക്ക് പുറമെ ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നത് തടയുന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം 2021 പ്രകാരമുള്ള വകുപ്പും യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്.

ഫൈസന്‍ യുവതിക്കുമേല്‍ നടത്തിയ മാനസികമായ പീഡനത്തിനു പുറമെ വിവാഹം കഴിക്കാമെന്ന് വാക്കുനല്‍കി മതമാറാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇരുവരും ഒരുമിച്ചാണ് 'ദ കേരള സ്‌റ്റോറി' കാണാന്‍ പോയത്. വീട്ടിലെത്തിയശേഷം ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും യുവാവ് വീടുവിട്ടിറങ്ങുകയും ചെയ്തു. ഇതിനുപിന്നാലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കാനെത്തിയതെന്ന് ഖജ്‌രാന എസ്പി ഇന്‍ചാര്‍ജ് ദിനേശ് വര്‍മ പറഞ്ഞു.

പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള യുവാവ് നിലവില്‍ തൊഴില്‍രഹിതനാണ്. ഉന്നതപഠനം പൂര്‍ത്തിയാക്കിയ യുവതി ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്. നാലുവര്‍ഷം മുമ്പാണ് ഒരു കോച്ചിങ് സെന്ററില്‍ വച്ച് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയായിരുന്നു. യുവതിയുടെ പരാതിയില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.