×
login
അഗ്നിപഥ് പ്രതിഷേധസമരം മൂലം ട്രെയിന്‍ റദ്ദാക്കിയില്‍ ടിക്കറ്റിന്‍റെ പണം‍ തിരികെ കിട്ടാന്‍ ടിക്കറ്റ് ‍ഡെപ്പോസിറ്റ് റസീറ്റ് ഫയല്‍ ചെയ്യേണ്ടതെങ്ങിനെ?

കേന്ദ്രസര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന സമരം മൂലം 691 തീവണ്ടികള്‍ യാത്ര റദ്ദാക്കി. ഈ തീവണ്ടികളില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ പലരും ആശങ്കാകുലരാണ്. ഇവരുടെ ടിക്കറ്റ് പണം തിരികെ ലഭിക്കാന്‍ എന്താണ് മാര്‍ഗ്ഗം? ഇതിന് അവര്‍ ടിക്കറ്റ് ഡെപ്പോസിറ്റ് റസീറ്റ് ഫയല്‍ ചെയ്യണം.

..ന്യൂദല്‍ഹി:കേന്ദ്രസര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന സമരം മൂലം 691  തീവണ്ടികള്‍ യാത്ര റദ്ദാക്കി. ഈ തീവണ്ടികളില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ പലരും ആശങ്കാകുലരാണ്. ഇവരുടെ ടിക്കറ്റ് പണം തിരികെ ലഭിക്കാന്‍ എന്താണ് മാര്‍ഗ്ഗം?

ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തീവണ്ടി ക്യാന്‍സല്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പണം സ്വാഭാവികമായും അവരുടെ അക്കൗണ്ടിലേക്ക് വന്നുചേരും. അങ്ങിനെയല്ലാതെ തീവണ്ടി സ്റ്റേഷനുകളില്‍ പോയി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും ഓണ്‍ലൈനായി തന്നെ പണം തിരികെ കിട്ടാന്‍ വഴിയുണ്ട്.  


ഇതിന് അവര്‍ ടിക്കറ്റ് ഡെപ്പോസിറ്റ് റസീറ്റ് ഫയല്‍ ചെയ്യണം. ഇതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യണം.അതല്ലെങ്കില്‍ ഈ യുആര്‍എല്‍ ടൈപ്പ് ചെയ്യുക: (https://www.operations.irctc.co.in/ctcan/SystemTktCanLogin.jsf) അതിന് ശേഷം കിട്ടുന്ന വെബ് പേജില്‍ പിഎന്‍ആര്‍ നമ്പറും കാപ്ചയും അടിക്കും. പിന്നീട് നിയമാവലികള്‍ ടിക്ക് ചെയ്താല്‍ മതി. ഒരു ഒടിവി നമ്പര്‍ ലഭിക്കും. അത് കുറിച്ചുവെയ്ക്കുക.  

പിന്നീട് വീണ്ടും പിഎന്‍ആര്‍ വിശദാംശങ്ങളടങ്ങിയ പേജ് വരും. അതില്‍ റീഫണ്ട് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. പിന്നീട് നിങ്ങളുടെ ബാങ്ക് ഡീറ്റെയ്ല്‍ കൊടുത്താല്‍ ടിക്കറ്റ് തുക നിങ്ങളുടെ അക്കൗണ്ടില്‍ വരും. 

  comment

  LATEST NEWS


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം


  പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്‍; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.