×
login
ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

വിതരണശൃംഖല മാനേജ്‌മെന്റ്, കാലഹരണപ്പെട്ട ഉപകരണങ്ങളുടെ ഉപയോഗം, അനുചിതമായ അടിസ്ഥാന സൗകര്യങ്ങള്‍, കര്‍ഷകര്‍ക്ക് വിശാലമായ വിപണികളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനുള്ള തടസ്സങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് അനുകൂലമായ നയാന്തരീക്ഷം ഒരുക്കി

ന്യൂദല്‍ഹി: ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

വിതരണശൃംഖല മാനേജ്‌മെന്റ്, കാലഹരണപ്പെട്ട ഉപകരണങ്ങളുടെ ഉപയോഗം, അനുചിതമായ അടിസ്ഥാന സൗകര്യങ്ങള്‍, കര്‍ഷകര്‍ക്ക് വിശാലമായ വിപണികളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനുള്ള തടസ്സങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് അനുകൂലമായ നയാന്തരീക്ഷം ഒരുക്കി. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളുടെ രംഗത്ത് ഒരു പുതിയ തരംഗം ദൃശ്യമായതായി മൈസുരുയില്‍ നടന്ന അഗ്രിടെക് & ഫുഡ്‌ടെക് കോണ്‍ക്ലേവ്കംഎക്‌സിബിഷനെ അഭിസംബോധന ചെയ്യവെ ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.


കാര്‍ഷിക മൂല്യ ശൃംഖലയിലുടനീളം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികള്‍ക്ക് നൂതന ആശയങ്ങളും ചെലവ് കുറഞ്ഞ പരിഹാരങ്ങളും അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കുന്നുണ്ടെന്നും ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ മുഖച്ഛായ മാറ്റാനും കര്‍ഷകരുടെ വരുമാനം ഉയര്‍ത്താനും ഇതിന് കഴിയുമെന്നും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. കര്‍ഷകര്‍, ഇടപാടുകാര്‍, മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി ഈ സ്റ്റാര്‍ട്ടപ്പുകളും വളര്‍ന്നുവരുന്ന സംരംഭകരും മാറിയെന്ന് അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ ആധുനികവും നൂതനവുമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കണമെന്ന് ഡോ ജിതേന്ദ്ര സിംഗ് ശക്തമായി ആവശ്യപ്പെട്ടു. ഈ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്തുടനീളം 100 മെയ്ഡ് ഇന്‍ ഇന്ത്യ കാര്‍ഷിക ഡ്രോണുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയതായി അദ്ദേഹം അറിയിച്ചു. അവ അതുല്യമായ രീതിയില്‍ ഒരേസമയം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തി.

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.