×
login
ദല്‍ഹി മുനിസിപ്പില്‍ തിരഞ്ഞെടുപ്പില്‍ സൗജന്യതീര്‍ത്ഥാടനം വാഗ്ദാനം ചെയ്ത് ബിജെപി

ദല്‍ഹി മുനിസിപ്പില്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി മുന്നോട്ട് വെയ്ക്കുന്നത് സൗജന്യ തീര്‍ത്ഥാടനമെന്ന വാഗ്ദാനം. അയോധ്യ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ സുപ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കാണ് സൗജന്യമായി യാത്ര വാഗ്ദാനം ചെയ്യുന്നത്.

ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പില്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി മുന്നോട്ട് വെയ്ക്കുന്നത് സൗജന്യ തീര്‍ത്ഥാടനമെന്ന വാഗ്ദാനം. അയോധ്യ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ സുപ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കാണ് സൗജന്യമായി യാത്ര വാഗ്ദാനം ചെയ്യുന്നത്.

സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് ഈ യാത്ര വാഗ്ദാനം ചെയ്യുന്നത്. ഇതിനുള്ള പണം ബിജെപിയുടെ ദല്‍ഹി യൂണിറ്റ് വഹിക്കും. വോട്ടര്‍മാരായ സാധാരണക്കാര്‍ക്കൊപ്പം പാര്‍ട്ടിപ്രവര്‍ത്തകരും തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് അനുഗമിക്കും.  

'കോവിഡ് മൂലം തീര്‍ത്ഥാനടകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയാത്ത പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളെയും മുതിര്‍ന്ന പൗരന്മാരെയും ഉദ്ദേശിച്ചാണ് ഈ വാഗ്ദാനം. കുടുംബത്തിന്റെ വരുമാനം കുറഞ്ഞതോടെ പലര്‍ക്കും തീര്‍ത്ഥാനടത്തിന് പോകാന്‍ മോഹമുണ്ടെങ്കിലും അതിന് കഴിയാത്ത സ്ഥിതിയാണ്. ബിജെപിയുടെ ഈ വാഗ്ദാനം സ്ത്രീകളുടെയും കാരണവന്മാരുടെയും സമ്മര്‍ദ്ദം കുറയ്ക്കും,' - ബിജെപി ദല്‍ഹി അധ്യക്ഷന്‍ അദേഷ് ഗുപ്ത പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബസുകളില്‍ നടത്തുന്ന തീര്‍ത്ഥാനടത്തില്‍ ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

കഴിഞ്ഞ മൂന്ന് തവണ മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ജയിച്ച ബിജെപി വീണ്ടും ജയമുറപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

    comment

    LATEST NEWS


    മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


    തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


    2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


    ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


    ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


    ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.