അമ്മയുടെ ഉദരത്തില്‍ കുഞ്ഞിന്റെ ഒരു മുന്തിരിയുടെ വലുപ്പമുള്ള ഹൃദയത്തിലായിരുന്നു ശസ്ത്രക്രിയ. 28കാരിയായ യുവതിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഭ്രൂണത്തിന്റെ ഹൃദയത്തിനുണ്ടായിരുന്ന തകരാറുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞതായി എയിംസ് അധികൃതര്‍ പറഞ്ഞു. അമ്മയും ഗര്‍ഭസ്ഥ ശിശുവും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂദല്‍ഹി: നിര്‍ണായകമായ 90 സെക്കന്‍ഡുകള്‍... ഒരമ്മയുടെ വയറ്റിലെ ജീവന്റെ തുടിപ്പുകള്‍ നിലനിര്‍ത്താനുള്ള പരിശ്രമം. ഒടുവില്‍ ദൗത്യം വിജയകരം. ദല്‍ഹി എയിംസില്‍ കഴിഞ്ഞ ദിവസം നടന്നത് രാജ്യത്ത് അത്ര കണ്ട് പരിചയമില്ലാത്ത, ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഭ്രൂണ ശസ്ത്രക്രിയ. ഗര്‍ഭാവസ്ഥയില്‍ ഭ്രൂണത്തിന്റെ തകരാറുകള്‍ പരിഹരിക്കാനാണ് ശസ്ത്രക്രിയ നടത്തുന്നത്.
അമ്മയുടെ ഉദരത്തില്‍ കുഞ്ഞിന്റെ ഒരു മുന്തിരിയുടെ വലുപ്പമുള്ള ഹൃദയത്തിലായിരുന്നു ശസ്ത്രക്രിയ. 28കാരിയായ യുവതിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഭ്രൂണത്തിന്റെ ഹൃദയത്തിനുണ്ടായിരുന്ന തകരാറുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞതായി എയിംസ് അധികൃതര്‍ പറഞ്ഞു. അമ്മയും ഗര്‍ഭസ്ഥ ശിശുവും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭ്രൂണത്തിന്റെ ഹൃദയത്തിനുണ്ടായ തകരാറുകള്‍ കാരണം ഇതിന് മുമ്പ് മൂന്ന് തവണ യുവതിക്ക് അബോര്‍ഷന്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഇത്തവണ അബോര്‍ഷന്‍ വേണ്ടെന്നുവച്ച് കുഞ്ഞിനെ ആരോഗ്യത്തോടെ ലഭിക്കാന്‍ ബലൂണ്‍ ഡൈലേഷന്‍ എന്ന ശസ്ത്രക്രിയയ്ക്ക് അവര്‍ സമ്മതം മൂളുകയായിരുന്നു. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താമെന്ന തീരുമാനവുമായി മുന്നോട്ടു പോയത്.
എയിംസിലെ കാര്‍ഡിയോളജി, ഗൈനക്കോളജി വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അമ്മയുടെ വയറ്റിലൂടെ കുഞ്ഞിന്റെ ഹൃദയത്തിലേക്ക് ഒരു സൂചി ഇട്ട്, ഒരു ബലൂണ്‍ കത്തീറ്റര്‍ ഉപയോഗിച്ച് തടസ്സമുള്ള വാല്‍വ് തുറന്നു. ഇത് കുഞ്ഞിന്റെ ഹൃദയം നന്നായി വികസിക്കാനും രക്തയോട്ടം മെച്ചപ്പെടാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ശസ്ത്രക്രിയ നടത്തിയതിനാല്‍ ജനന സമയത്ത് കുഞ്ഞിന് ഹൃദ്രോഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്നും എയിംസിലെ ഡോക്ടര്‍ പറഞ്ഞു. കുഞ്ഞിന്റെ ഹൃദയ അറകളുടെ വളര്‍ച്ച നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വളരെ വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമാണിത്. വളരെ പെട്ടെന്ന് നടത്തേണ്ട ശസ്ത്രക്രിയ. 90 സെക്കന്‍ഡുകള്‍ കൊണ്ട് തങ്ങള്‍ക്കത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരുടെ സംഘത്തെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും സൗഖ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മുമ്പ് 2019ല്‍ കൊച്ചിയിലെ അമൃത ആശുപത്രിയിലും ഭ്രൂണ ശസ്ത്രക്രിയ നടന്നിരുന്നു. ഭ്രൂണത്തിന്റെ ഹൃദയത്തില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അന്ന് ശസ്ത്രക്രിയ നടന്നത്.
പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു
തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം
വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്