ഒസിഐ കാര്‍ഡുള്ള ഇന്ത്യക്കാര്‍ അതുപോലെതന്നെ ആറുമാസത്തിലധികം വിസയുള്ള ഇന്ത്യക്കാര്‍, ലോക്ഡൗണ്‍ മൂലം സ്വന്തം രാജ്യത്തേക്ക് പോകാനാകാതെ ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിദേശികള്‍ ഇവര്‍ക്കാണ് ബുക്കിങ്ങിന് അവസരം ഉണ്ടായിരിക്കുക.
ന്യൂദല്‍ഹി : അവധിക്കായി നാട്ടിലെത്തുകയും കോവിഡ് മൂലം ജോലി സ്ഥലത്തേയ്ക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ക്ക് അവസരം നല്കി എയര്‍ ഇന്ത്യ. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് ഈ നടപടികളെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ബുധനാഴ്ച രാത്രി മുതല്‍ ബുക്കിങ് ആരംഭിച്ചു.
ഒസിഐ കാര്‍ഡുള്ള ഇന്ത്യക്കാര്‍ അതുപോലെതന്നെ ആറുമാസത്തിലധികം വിസയുള്ള ഇന്ത്യക്കാര്‍, ലോക്ഡൗണ്‍ മൂലം സ്വന്തം രാജ്യത്തേക്ക് പോകാനാകാതെ ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിദേശികള്‍ ഇവര്‍ക്കാണ് ബുക്കിങ്ങിന് അവസരം ഉണ്ടായിരിക്കുക. എന്നാല്‍ പോകുന്ന ആള്‍ക്കാരെ ഏത് രാജ്യത്തേയ്ക്കാണോ പോകുന്നത് ആ രാജ്യക്കാര്‍ ഇവരെ സ്വീകരിക്കാന്‍ തയ്യാറായിരിക്കണം എന്ന നിബന്ധനയുണ്ട്.
ആദ്യഘട്ടത്തില്‍ ലണ്ടന്‍, അമേരിക്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് ബുക്കിങ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന സൂചന.
വിവിധരാജ്യങ്ങളില്‍ ജോലിയുണ്ടായിരുന്നവര്‍ അവധിക്കായി നാട്ടിലെത്തുകയും അവര്‍ക്ക് തിരികെ പോകാന്‍ സാധിക്കാതെ വരികയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തിലുള്ളവര്‍ക്ക് യാത്രക്കായി സാഹചര്യം ഒരുക്കണമെന്ന് വിവിധ മലയാളി സംഘടനകള്‍ അടക്കം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ഗള്‍ഫ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ മടക്കം സംബന്ധിച്ച് തീരുമാനം ഇന്നുണ്ടായേക്കാം.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്