×
login
അകാലിദള്‍ പങ്കെടുക്കും; 'രാഷ്ട്രപതിയെ ബഹുമാനിക്കുന്നില്ലെന്ന് പറയുന്നവര്‍ അടിയന്താരവസ്ഥക്കാലം ഓര്‍മ്മിക്കണം'- കോണ്‍ഗ്രസിനെ കുത്തി ചീമ

പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ അനുകൂലിച്ച് ശിരോമണി അകാലിദള്‍. രാജ്യത്തിന് ആകെ അഭിമാനമുണ്ടാക്കുന്ന സംഭവമാണിതെന്നും ഈ ചടങ്ങില്‍ അകാലിദള്‍ പങ്കെടുക്കുമെന്നും ശിരോമണി അകാലിദള്‍ നേതാവ് ദല്‍ജിത് സിങ്ങ് ചീമ പറഞ്ഞു.

ദല്‍ജിത് സിങ്ങ് ചീമ , പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ അവസാന അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ നിരീക്ഷിക്കുന്ന പ്രധാനമന്ത്രി മോദി

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ അനുകൂലിച്ച് ശിരോമണി അകാലിദള്‍. രാജ്യത്തിന് ആകെ അഭിമാനമുണ്ടാക്കുന്ന സംഭവമാണിതെന്നും ഈ ചടങ്ങില്‍ അകാലിദള്‍ പങ്കെടുക്കുമെന്നും ശിരോമണി അകാലിദള്‍ നേതാവ് ദല്‍ജിത് സിങ്ങ് ചീമ പറഞ്ഞു.  

ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായത്തോട് യോജിക്കാനാവില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒന്നായ ശിരോമണി അകാലിദള്‍ പറയുന്നു. "ഇത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ്. ആ സര്‍ക്കാരാണ് ആര് പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത്"- ദല്‍ജിത് സിങ്ങ് ചീമ പറഞ്ഞു. രാഷ്ട്രപതിയെ ബഹുമാനിക്കുന്നില്ലെന്ന് പരാതി പറയുന്നവര്‍ അടിയന്താരവസ്ഥക്കാലം ഓര്‍മ്മിക്കുന്നത് നന്നായിരിക്കും- കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുയര്‍ത്തി ദല്‍ജിത് സിങ്ങ് ചീമ പറഞ്ഞു.  

"രാഷ്ട്രപതി  പഞ്ചാബിലും ചണ്ഡീഗഢിലും വന്നപ്പോള്‍ എവിടെയായിരുന്നു പഞ്ചാബിലെ മുഖ്യമന്ത്രി? ഇത് തെറ്റാണെന്ന് അന്ന് ഗവര്‍ണര്‍ വിമര്‍ശിക്കുകയും ചെയ്തു"- കെജ്രിവാളിനെ വിമര്‍ശിച്ചുകൊണ്ട് ദല്‍ജിത് സിങ്ങ് ചീമ പറഞ്ഞു.  

"ഇത് തെരഞ്ഞെടുപ്പ് സമയമായതിനാല്‍ പാര്‍ട്ടികള്‍ പ്രശ്നങ്ങള്‍ ഉയര്‍ത്തും. പക്ഷെ രാജ്യത്തിന് പുതിയ പാര്‍ലമെന്‍റ് മന്ദിരം കിട്ടുന്ന വേളയില്‍ എല്ലാവരും അതില്‍ പങ്കെടുക്കണം. ഇക്കാര്യത്തില്‍ പ്രശ്നമുണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ല. " ദല്‍ജിത് സിങ്ങ് ചീമ പറഞ്ഞു.  


 

പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ചേര്‍ന്നാണ് മെയ് 28ന് പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുക. ലോക്സഭയിലെയും രാജ്യസഭയിലെയും മുഴുവന്‍ എംപിമാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും ക്ഷണം അയച്ചിട്ടുണ്ട്.  

കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തൃണമൂല്‍, ഡിഎംകെ, ജനതാദള്‍ (യു), ആപ്, സിപിഎം, സിപിഐ, എസ് പി, എന്‍സിപി, ശിവസേന (യുബിടി), ആര്‍ജെഡി, മുസ്ലിം ലീഗ്, നാഷണല്‍ കോണ്‍ഫറന്‍സ്, കേരളാകോണ്‍ഗ്രസ് എം, ആര്‍എസ്പി, വിസികെ, എംഡിഎംകെ, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളാണ് ചടങ്ങ് ബഹിഷ്കരിക്കുന്നത്.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.