login
'ബിക് ഗയേ ഹോ തും'; വാര്‍ത്താസമ്മേളനത്തിനിടെ നിയന്ത്രണംവിട്ട് അഖിലേഷ് യാദവ്‍, ചൊടിപ്പിച്ചത് എസ്പി നേതാവിനെക്കുറിച്ചുള്ള ചോദ്യം

കൊലപാതകത്തില്‍ പാര്‍ട്ടി നേതാവിന്റെ പങ്ക് സംബന്ധിച്ച ആരോപണത്തെക്കുറിച്ചുള്ള പത്രപ്രവര്‍ത്തകന്റെ ചോദ്യമാണ് അഖിലേഷിനെ ചൊടിപ്പിച്ചത്

ലക്‌നൗ: ഹത്രാസ് കൊലപാതക കേസില്‍ പാര്‍ട്ടി നേതാവിനുള്ള പങ്കിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് നിയന്ത്രണം വിട്ട് പെരുമാറി സമാജ്‌വാദി പാര്‍ട്ടി(എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. തിങ്കളാഴ്ച ഹത്രാസ് ജില്ലയില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മകളെ ശല്യം ചെയ്തതിന് പൊലീസില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. തിങ്കളാഴ്ച വൈകിട്ട് സസ്‌നി പ്രദേശത്തെ നൗജാര്‍പൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. 51-കാരനായ അംരിഷിനാണ് കൃഷിയിടത്തില്‍ നില്‍ക്കുമ്പോള്‍ വെടിയേറ്റത്. 

തന്നെ ഒരാള്‍ ശല്യം ചെയ്തിരുന്നുവെന്നും ഇതിനെതിരെ പിതാവ് 2018-ല്‍ സസ്‌നി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്നും മകള്‍ പറയുന്നു. തുടര്‍ന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത നാലുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു ഇവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്നും പെണ്‍കുട്ടി പറയുന്നു. വാര്‍ത്താ സമ്മേളനത്തിനിടെ കൊലപാതകത്തില്‍ പാര്‍ട്ടി നേതാവിന്റെ പങ്ക് സംബന്ധിച്ച ആരോപണത്തെക്കുറിച്ചുള്ള പത്രപ്രവര്‍ത്തകന്റെ ചോദ്യമാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. 

മാധ്യമപ്രവര്‍ത്തകനെ വിമര്‍ശിച്ച അദ്ദേഹം ഏത് വാര്‍ത്താ ചാനലില്‍ നിന്നാണെന്നും ചോദിച്ചു. 'ബിക് ഗയേ ഹോ തും(നിങ്ങളെ വിറ്റിരിക്കുന്നു)... എന്താണ് നിങ്ങളുടെ വാര്‍ത്താ ചാനലിന്റെ പേര്' എന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം. നീതിവേണമെന്നും എസ്പി നേതാവായ ഗൗരവ് ശര്‍മയാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നും പെണ്‍കുട്ടി ആരോപിക്കുന്ന വീഡിയോ ഇതിനിടെ പുറത്തുവന്നു.  

 

  comment

  LATEST NEWS


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്


  പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.