പഞ്ചാബില്‍ സംഗ്രൂര്‍ ലോക് സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ശിരോമണി അകാലിദള്‍ (അമൃത് സര്) ഖലിസ്ഥാന്‍ വാദികളുടെ സംഘടനയെന്ന് റിപ്പോര്‍ട്ട്. ഇതോടെ ആം ആദ്മി ഭരണത്തില്‍ വന്നതിന് ശേഷം ഖലിസ്ഥാന്‍ വാദികള്‍ പഞ്ചാബില്‍ പിടിമുറുക്കുകയാണെന്ന ആശങ്ക വര്‍ധിച്ചു.
ചണ്ഡീഗഢ്: പഞ്ചാബില്‍ സംഗ്രൂര്‍ ലോക് സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ശിരോമണി അകാലിദള്‍ (അമൃത് സര്) ഖലിസ്ഥാന്‍ വാദികളുടെ സംഘടനയെന്ന് റിപ്പോര്‍ട്ട്. ഇതോടെ ആം ആദ്മി ഭരണത്തില്‍ വന്നതിന് ശേഷം ഖലിസ്ഥാന്‍ വാദികള്‍ പഞ്ചാബില്‍ പിടിമുറുക്കുകയാണെന്ന ആശങ്ക വര്‍ധിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗ് വന്ത് മാനിന്റെ ജന്മസ്ഥലം ഉള്‍പ്പെട്ടതാണ് ഈ ലോക് സഭാ മണ്ഡലം.
ഭഗ് വന്ത് മാന്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടി ലോക് സഭാ സീറ്റ് ഉപേക്ഷിച്ചതോടെയാണ് സംഗ്രൂര്‍ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇവിടെ ശിരോമണി അകാലിദള്‍ (അമൃത്സര്‍) നേതാവ് സിമ്രന്‍ജിത് സിങ്ങ് മാന്‍ ആണ് വിജയിച്ചത്. സിമ്രന്‍ജിത് സിങ്ങ് മാന്‍ ദീര്‍ഘകാലമായി ഖലിസ്ഥാന്‍ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്. പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി ഖലിസ്ഥാന്‍ എന്ന സ്വതന്ത്ര രാജ്യം സ്ഥാപിക്കുക എന്നതാണ് ഖലിസ്ഥാന്‍ വാദികളുടെ ലക്ഷ്യം.
സിമ്രന്‍ജിത് സിങ്ങ് മാനിന്റെ വിജയത്തില്‍ അസ്വസ്ഥനായി മോദി അനുകൂലിയായ പുസ്തകരചയിതാവ് ആനന്ദ് രംഗനാഥന് ട്വിറ്ററി്ല്‍ കുറിച്ചതിങ്ങിനെ:"ഇന്ത്യയെ മുറിച്ച് ഖലിസ്ഥാന്‍ സൃഷ്ടിക്കുമെന്ന് തുറന്ന് വാദിക്കുന്ന സിമ്രന്‍ജിത് സിംഗ് മാന്‍ പഞ്ചാബില്‍ സംഗ്രൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ചു. ഇനി അദ്ദേഹത്തിന് പാര്‍ലമെന്റില്‍ പ്രവേശിക്കാം. മതം നിരീശ്വരവാദത്തെ വരവേല്‍ക്കുന്നത് പോലെയാണ് ഇത്. "
Twitter tweet: https://twitter.com/ARanganathan72/status/1540978612576219136
ഇദ്ദേഹത്തിന് കര്‍ഷകസമരകാലത്ത് ഖലിസ്ഥാനികളുടെ പ്രതിനിധിയായി പങ്കെടുക്കുകയും ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തുകയും ചെയ്ത നടന് ദീപ് സന്ധുവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സിമ്രന്‍ജിത് സിങ്ങ് മാന്‍. ഈയിടെ പഞ്ചാബി ഗായകന് സിധു മൂസെവാലെയുടെ കൊലപാതകം ആം ആദ്മിയ്ക്കെതിരായ തരംഗം സൃഷ്ടിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ സിമ്രന്‍ജിത് സിങ്ങ് മാന്‍ ഉടനീളം ദീപ് സന്ധുവിന്റെയും സിദ്ദു മൂസെവാലയുടെയും പേരുകള്‍ ഹാഷ്ട് ടാഗുകളായി ഉപയോഗിച്ചിരുന്നു.
ശിരോമണി അകാലി ദള്‍ (അമൃത് സര്) അധ്യക്ഷനായ സിമ്രന്‍ജിത് സിങ്ങ് മാന്‍ മുന്‍പ് രണ്ട് തവണയെങ്കിലും പഞ്ചാബില്‍ നിന്നും ലോക് സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി ഖലിസ്ഥാന്‍ പ്രക്ഷോഭത്തെ അനകൂലിക്കുന്ന നേതാവാണ്. ഖലിസ്ഥാന്‍ നേതാവ് ഭിന്ദ്രെന്‍ വാലെയെ വധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പൊലീസ് ജോലിയില്‍ നിന്നും രാജിവെച്ച നേതാവാണ് സിമ്രന്‍ജിത് സിങ്ങ് മാന്‍.
ഇദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍പ്പെട്ട അംഗങ്ങളാണ് ഓപ്പറേഷന് ബ്ലൂ സ്റ്റാര്‍ വാര്‍ഷികത്തിന് സുവര്‍ണ്ണക്ഷേത്രത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രകോപനം സൃഷ്ടിച്ചത്. പഞ്ചാബിന്റെ പുതുവത്സരദിനത്തില്‍ അദ്ദേഹം നടത്തിയ ട്വീറ്റ് വിവാദമായിരുന്നു:"2021 മെയ് മാസം സിഖ് സമുദായത്തിന് ഖലിസ്ഥാന്‍ രൂപത്തില്‍ സ്വാതന്ത്ര്യം കൊണ്ടുവന്നിരിക്കുന്നു. ബലപ്രയോഗം, വിവേചനം, ആര്‍ത്തി, അഹങ്കാരം തുടങ്ങിയ സാമൂഹ്യ തിന്മകള് ഉപക്ഷേിച്ച് പരസ്പര സ്നേഹവും ബഹുമാനവും സഹകരണവും ഉറപ്പിക്കാം"- ഇതായിരുന്നു ട്വീറ്റ്.
2019ല്‍ ഖലിസ്താന്‍ ഭീകരവാദിയായ ഭിന്ദ്രെന്‍വാലെയ്ക്ക് ഇദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. "വെടിവെപ്പില്‍ രക്തസാക്ഷികളായ ഭിന്ദ്രെന്‍ വാലെയ്ക്കും കൂട്ടര്‍ക്കും ആദരാഞ്ജലികള്‍. ഖലിസ്ഥാന്‍ സമരം നീണാള്‍ വാഴട്ടെ!- ഇതായിരുന്നു കുറിപ്പ്.
2018ല്‍ ഇന്ദിരാഗാന്ധി ഭിന്ദ്രെന്‍വാലെയെ വധിക്കാന്‍ ഓപ്പറേഷന് ബ്ലൂ സ്റ്റാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിന്യസിച്ച ഇന്ത്യന്‍ പട്ടാളത്തിന്റെ ചിത്രം പങ്കുവെച്ച് അദ്ദേഹം കുറിച്ചു: "ഈ ഹിന്ദു രാഷ്ട്രം എങ്ങിനെയാണ് രാജ്യമില്ലാത്ത സിഖുകാരെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഈ പട്ടാളക്കാരുടെ ശക്തിപ്രകടനം ലോകത്തിന് കാണിച്ചുതരുന്നു. യന്ത്രത്തോക്കുകള്‍ സിഖുകാരെ ഭയപ്പെടുത്തുമെന്നും സിഖ് രാജ്യമായ ഖലിസ്ഥാന്‍ രൂപപ്പെടുത്തുന്നതില്‍ നിന്നും പിന്മാറ്റുമെന്നും ഈ ഹിന്ദു രാജ്യം വിചാരിക്കുന്നു." - ഇതായിരുന്നു ആ കുറിപ്പ്.
ഇദ്ദേഹം സിഖുകാര്‍ക്ക് വേണ്ടി ഖലിസ്ഥാന്‍ എന്ന രാജ്യം വേണമെന്ന് പ്രസംഗിച്ചിട്ടുണ്ട്. 30 തവണ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ആം ആദ്മി അധികാരത്തില്‍ വന്നശേഷം പഞ്ചാബില്‍ ഹിന്ദുക്കളും സിഖുകാരും തമ്മില്‍ വരെ നിരവധി സംഘട്ടനങ്ങള്‍ നടന്നു. സിധു മൂസെവാലെ എന്ന ഗായകന് ഉള്‍പ്പെടെ നിരവധി പേര് വെടിയേറ്റ് മരിച്ചു. കലാപങ്ങളും വര്‍ധിക്കുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ ഫണ്ട് നല്കി ഇന്ത്യയ്ക്ക് പുറത്തുള്ള ഖലിസ്ഥാന്‍ സംഘടനകള്‍ സഹായിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതുവഴി ഖലിസ്ഥാന്‍ പ്രവര്‍ത്തനം തടസ്സം കൂടാതെ നടത്തുകയാണ് ലക്ഷ്യമെന്നും കരുതുന്നു.
എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി
ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന് റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി
ലൈസന്‍സില്ലാതെ കപില്‍ സിബലിന്റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍
ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്
ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി
പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്