×
login
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി; വിദ്യാര്‍ത്ഥിയുടെ പിഎച്ച്ഡി ബിരുദം തിരിച്ചെടുത്ത് അലിഗഡ്‍ മുസ്ലിം സര്‍വകലാശാല; വിവാദം

വലതുരാഷ്ട്രീയം കൊണ്ടു നടക്കരുതെന്നും നടപടി ആവര്‍ത്തിച്ചാല്‍ എനിക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറയുന്നു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഡാനിഷ് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാധ്യമങ്ങളില്‍ പുകഴ്ത്തിയതിന്റെ പേരില്‍ അലിഗഡ്മുസ്ലീം സര്‍വകലാശാല (എഎംയു) വിദ്യാര്‍ത്ഥിയുടെ പിഎച്ച്ഡി ബിരുദം തിരിച്ചെടുത്തത് വിവാദത്തില്‍.ഡാനിഷ് റഹീം എന്ന വിദ്യാര്‍ത്ഥിയാണ് സര്‍വകലാശാലയക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്.  ഭാഷാശാസ്ത്രത്തില്‍ നേടിയ പിഎച്ച്ഡി ബിരുദം തിരികെ നല്‍കാനും പകരം ലാംഗ്വേജ് ഇന്‍ അഡ്വര്‍ടൈസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് (ലാം) കോഴ്‌സ് നേടാനുമാണ് സര്‍വകലാശാല അധികൃതകര്‍ ആവശ്യപ്പെട്ടത്. ഞാന്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചതുകൊണ്ടാണ് എനിക്ക് ഇത് സംഭവിക്കുന്നത്. ഒരു വാര്‍ത്താ ചാനലില്‍ ബൈറ്റ് നല്‍കുന്നതിനിടെ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചതിന് ഭാഷാശാസ്ത്ര വകുപ്പ് ചെയര്‍മാന്‍ തന്നെ ശാസിച്ചതായും ഡാനിഷ് റഹിം ആരോപിച്ചു.  

യൂണിവേഴ്‌സിറ്റിയുടെ സംസ്‌കാരത്തിന് വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനാണ്  തന്നോട് ആവശ്യപ്പെട്ടതായി റഹീം അവകാശപ്പെട്ടു. വലതുരാഷ്ട്രീയം കൊണ്ടു നടക്കരുതെന്നും  നടപടി ആവര്‍ത്തിച്ചാല്‍ എനിക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറയുന്നു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഡാനിഷ് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.  


പിഎച്ച്ഡി ബിരുദം നേടാന്‍ ഞാന്‍ 5 വര്‍ഷത്തെ കഠിനാധ്വാനം ചെയ്തതാണ്. 138 കോടി ഇന്ത്യക്കാരുടെ പ്രധാനമന്ത്രിയെ പുകഴ്ത്തിയതിന്റെ പേരില്‍ എങ്ങനെയാണ് ബിരുദം നിഷേധിക്കുകയെന്നും ഡാനിഷ്.  

അതേസമയം, അലിഗഡ് മുസ്ലീം സര്‍വകലാശാല ഡാനിഷിന്റെ അവകാശവാദങ്ങളെല്ലാം നിഷേധിച്ചു. ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. സാങ്കേതികമായ തെറ്റ് സംഭവിച്ചതിനാലാണ് ഡാനിഷിന് ഭാഷാശാസ്ത്രത്തില്‍ പിഎച്ച്ഡി നല്‍കിയതെന്നും അതിനാല്‍ അതു തിരുത്തി മറ്റൊരു കോഴ്‌സ് കൂടി പഠിക്കണമെന്നാണ് നിര്‍ദേശിച്ചതെന്നും സര്‍വകലാശാല വക്താവ് പ്രതികരിച്ചു.

 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.