×
login
വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീം‍സംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം

സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചിരുന്നു എങ്കില്‍ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. പെരമ്പലൂര്‍ ജില്ലയിലെ കലത്തൂര്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിരിക്കുന്ന സ്ഥലമാണ്. ഘോഷയാത്രയ്ക്കും ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ക്കും മുസ്ലിം സമൂഹം വലിയ തോതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ടായിരുന്നു.

ചെന്നൈ: ഹിന്ദുക്കളുടെ ഉത്സവാഘോഷങ്ങളും ഘോഷയാത്രയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിങ്ങള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.വിഗ്രഹാരാധന ഞങ്ങള്‍ക്ക് പാപമാണ്. അതു ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. ഇത് ഞങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശമാണ്. ഇവിടെ ഹിന്ദുക്കളുടെ ആഘോഷങ്ങളും വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചുള്ള ഘോഷയാത്രയും നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ഹിന്ദുക്കള്‍ക്കെതിരെ കാണിക്കുന്ന അസഹിഷ്ണുതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തങ്ങള്‍ ഭൂരിപക്ഷമായിരിക്കുന്ന പ്രദേശങ്ങളില്‍ ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ നിരോധിക്കണം എന്നായിരുന്നു മുസ്ലിങ്ങളുടെ ആവശ്യം.

സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചിരുന്നു എങ്കില്‍ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. പെരമ്പലൂര്‍ ജില്ലയിലെ കലത്തൂര്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിരിക്കുന്ന സ്ഥലമാണ്. ഘോഷയാത്രയ്ക്കും ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ക്കും മുസ്ലിം സമൂഹം വലിയ തോതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ടായിരുന്നു.


വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ കണക്കനുസരിച്ച് 2012 മുതല്‍ പ്രദേശത്തെ മുസ്ലിംകള്‍ ഹിന്ദു ഘോഷയാത്രയെ എതിര്‍ത്തിരുന്നു. ഇസ്ലാമിക മതമൗലികവാദികള്‍ ഹിന്ദു ഉത്സവങ്ങളെ 'പാപത്തിന്റെ ഘോഷയാത്ര' എന്നാണ് വിശേഷിപ്പിക്കുന്നത്.

മുസ്ലിം മതവിഭാഗം ഒരു പ്രത്യേക പ്രദേശത്ത് ആധിപത്യം പുലര്‍ത്തുന്നതിനാല്‍, മറ്റൊരു മത സമൂഹത്തെ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതില്‍ നിന്നോ ആ പ്രദേശത്തെ തെരുവുകളില്‍ ഘോഷയാത്ര നടത്തുന്നതില്‍ നിന്നോ തടയാന്‍ കഴിയില്ല.പതിറ്റാണ്ടുകളായി ഒത്തൊരുമയോടെ നടത്തുന്ന ഉത്സവങ്ങളെ ഒരു പ്രത്യേക മത വിഭാഗത്തിന്റെ അസഹിഷ്ണുതയുടെ പേരില്‍ നിരോധിക്കാന്‍ സാധ്യമല്ല.

മതപരമായ അസഹിഷ്ണുത അനുവദിക്കുകയാണെങ്കില്‍, അത് ഒരു മതേതര രാജ്യത്തിന് നല്ലതല്ല. ഏതെങ്കിലും രൂപത്തിലുള്ള അസഹിഷ്ണുത മുസ്ലിം മതവിഭാഗം ഉപേക്ഷിക്കണമെന്നും മതപരമായ ഇടുങ്ങിയ ചിന്താഗതി വച്ചു പുലര്‍ത്തി സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിക്കാന്‍ ഇടയാക്കരുതെന്നും കോടതി വ്യക്തമാക്കി. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ മുസ്ലിംകള്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു.

  comment

  LATEST NEWS


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍


  കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


  നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്


  സല്‍മാന്‍ റുഷ്ദി വെന്‍റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്‍


  'ഹര്‍ ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.