എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രചോദിപ്പിച്ചുവെന്ന് സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ എത്തിയ മുലായംസിങ്ങ് യാദവിന്റെ മകള്‍ അപര്‍ണ്ണ യാദവ്.
ന്യൂദല്‍ഹി: എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രചോദിപ്പിച്ചുവെന്ന് സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ എത്തിയ മുലായംസിങ്ങ് യാദവിന്റെ മകള്‍ അപര്‍ണ്ണ യാദവ്.
ബുധനാഴ്ചയായിരുന്നു അവര്‍ ബിജെപി ആസ്ഥാനത്തെത്തി പുതിയ രാഷ്ട്രീയപ്രവേശം നടത്തിയത്. 'എന്നെ സംബന്ധിച്ചിടത്തോളം രാജ്യമാണ് പ്രധാനം. എപ്പോഴും ബിജെപിയുടെ പദ്ധതികള്‍ എന്നെ ആകര്‍ഷിച്ചിരുന്നു. ഇനിയും ഇന്ത്യയുടെ നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കും,' - ബിജെപിയില്‍ ചേര്‍ന്ന ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കവേ അപര്‍ണ്ണ യാദവ് പറഞ്ഞു.
ബിജെപിയുടെ രാമക്ഷേത്രനിര്‍മ്മാണത്തെ നേരത്തെ അപര്‍ണ്ണ യാദവ് പിന്തുണച്ചിരുന്നു. ക്ഷേത്രം ട്രസ്റ്റിന് ഇവര്‍ സംഭാവനകളും നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. 'സമാജ് വാദി പാര്‍ട്ടിയിലെ കുടുംബാംഗങ്ങള്‍ തന്നെ പാര്‍ട്ടിയില്‍ തൃപ്തരല്ലെന്ന് അറിയുന്നത് അമ്പരപ്പുളവാക്കുന്നു. ഞങ്ങള്‍ ബിജെപിയെ വളര്‍ത്തുന്നതില്‍ വിശ്വസിക്കുന്നു. അപര്‍ണ്ണ യാദവിന് ഉത്തര്‍പ്രദേശിലെ യോഗിയെ കുറിച്ചറിയാം ഇന്ത്യയിലെ നരേന്ദ്രമോദിയെ കുറിച്ചറിയാം,'- കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
അപര്‍ണ്ണയെ എവിടെ മത്സരിപ്പിക്കും എന്ന കാര്യത്തില്‍ ബിജെപി തീരുമാനമെടുത്തിട്ടില്ല. 2017ല്‍ അപര്‍ണ്ണ ലഖ്നോ കന്റോണ്മെന്റില് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു. അന്ന് 33,796 വോട്ടുകള്‍ക്ക് ബിജെപിയുടെ റിത ബഹുഗുണയോട് തോറ്റിരുന്നു. അന്ന് അപര്‍ണ്ണ യാദവിനെ ബിജെപിയുടെ കോട്ടയായ ലഖ്നോ കന്റോണ്‍മെന്റ് സീറ്റില്‍ അഖിലേഷ് യാദവ് മനപൂര്‍വ്വം നിര്‍ത്തി തോല്‍പ്പിച്ചതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതോടെയാണ് അവര്‍ അഖിലേഷുമായി അകലാന്‍ തുടങ്ങിയത്.
മുലായംസിങ്ങ് യാദവ് രണ്ടാമത് വിവാഹം കഴിച്ചതിലെ മകന് പ്രതീകിന്റെ ഭാര്യയാണ് അപര്‍ണ്ണ യാദവ്.
ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം
ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്വ്യവസ്ഥയില് അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് സന്ദര്‍ശനം മെയ് 24ന്
ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍
ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്; മെയ് 21ന് ഫ്രാന്‍സിലേക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്