login
ബഹിരാകാശദൗത്യ നവീകരണശ്രമങ്ങളില്‍ പുതിയൊരു കാലഘട്ടത്തിന് ആമസോണിയ-1 വഴി തുറന്നെന്ന് നരേന്ദ്രമോദി

ഭാരതം ഞായറാഴ്ച ബ്രസീലിന്‍റെ ഭൗമനിരീക്ഷണത്തിനുള്ള ആമസോണിയ-1 ഉള്‍പ്പെടെ 19 ഉപഗ്രഹങ്ങളെയാണ് കൃത്യമായി ഭ്രമണപഥത്തില്‍ എത്തിച്ച വിജയകരമായ ദൗത്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ ദൗത്യമായിക്കൂടി ഇതിനെ കാണുന്നു.

ന്യൂദല്‍ഹി: ആമസോണിയ-1 ദൗത്യം വിജയമായതോടെ ബഹിരാകാശദൗത്യ നവീകരണശ്രമങ്ങളില്‍ പുതിയൊരു കാലഘട്ടത്തിന് ഇന്ത്യ വഴിതുറന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഐഎസ്ആര്‍ഒയെയും എന്‍എസ് ഐഎല്ലിനെയും അഭിനന്ദിച്ച് നടത്തിയ ട്വീറ്റിലാണ് പ്രധാനമന്ത്രി തന്‍റെ കാഴ്ചപ്പാട് പങ്കുവെച്ചത്.

ഭാരതം ഞായറാഴ്ച ബ്രസീലിന്‍റെ ഭൗമനിരീക്ഷണത്തിനുള്ള ആമസോണിയ-1 ഉള്‍പ്പെടെ 19 ഉപഗ്രഹങ്ങളെയാണ് കൃത്യമായി ഭ്രമണപഥത്തില്‍ എത്തിച്ച വിജയകരമായ ദൗത്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ ദൗത്യമായിക്കൂടി ഇതിനെ കാണുന്നു. പിഎസ്എല്‍വി രണ്ട് മണിക്കൂര്‍ നേരത്തെ ദൗത്യത്തിലാണ് 19 ഉപഗ്രഹങ്ങളെയും ബഹിരാകാശത്ത് എത്തിച്ചത്

പിഎസ്എല്‍വി -സി51 - ആമസോണിയ-1 ദൗത്യത്തിന് ഐഎസ്ആര്‍ഒയ്ക്കും എന്‍എസ് ഐഎല്ലിനും അഭിനന്ദനങ്ങള്‍. ഇത് ബഹിരാകാശദൗത്യ നവീകരണശ്രമങ്ങളില്‍ രാജ്യത്തെ പുതിയൊരു കാലഘട്ടത്തിലേക്ക് നയിക്കുകയാണ്. ആമസോണിയയോടൊപ്പം നാല് ചെറിയ ഉപഗ്രഹങ്ങളുള്‍പ്പെടെയുള്ള 18 സഹസഞ്ചാരികളാും നമ്മുടെ യുവത്വത്തിന്റെ ഊര്‍ജ്ജവും നവീകരണത്തിനുള്ള അഭിവാഞ്ഛയുമാണ് കാണിക്കുന്നത്' പ്രധാനമന്ത്രിയുടെ ട്വീറ്റ് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും ബഹിരാകശത്ത് ഉപഗ്രഹങ്ങളോടൊപ്പം എത്തിയിരുന്നു. ഇത് സതീഷ് ധവാന്‍ ഉപഗ്രഹം (എസ്ഡി സാറ്റ് ) ആണ് ബഹിരാകാശത്തേക്ക് കൊണ്ട് പോയത്.

ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും 14 വിദേശീയവും അഞ്ച് ഭാരതീയവുമായ ഉപഗ്രഹങ്ങളെയും വഹിച്ച് 44.4 മീറ്റര്‍ നീളമുള്ള പിസ്എല്‍വി-സി51 റോക്കറ്റ് ലോഞ്ച് പാഡില്‍ നിന്നും കൃത്യമായി പറന്നുയര്‍ന്നു. ഇതോടെ ഭാരതം 342 വിദേശ ഉപഗ്രഹങ്ങളെയാണ് ബഹിരാകാശ ഭ്രമണപഥങ്ങളില്‍ എത്തിച്ചത്.

 

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.