×
login
മഹാരാഷ്ട്ര‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് സംരക്ഷണം ആവശ്യപ്പെട്ട് സമീര്‍ വാങ്കഡെ‍യുടെ ഭാര്യ ക്രാന്തി രേദ്കര്‍

തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി രേദ്കര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് കത്തെഴുതി.

മുംബൈ: തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി രേദ്കര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് കത്തെഴുതി.

തുടര്‍ച്ചയായ ദിവസങ്ങളില്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്ക് തന്‍റെ ഭര്‍ത്താവ് സമീര്‍ വാങ്കഡെയ്ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ഉയര്‍ത്തിയ വ്യാജ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ക്രാന്തി രേദ്കര്‍ ഉദ്ധവ് താക്കറേയ്ക്ക് സംരക്ഷണം ആവശ്യപ്പെട്ട് കത്തെഴുതിയത്. 'വ്യക്തിപരമായ ആക്രമണം രാഷ്ട്രീയത്തിന്‍റെ താഴ്ന്ന നിലവാരമാണ് കാണിക്കുന്നത്. ഞാന്‍ താങ്കളെ വിശ്വസിക്കുന്നു. എനിക്കും എന്‍റെ കുടുംബത്തിനും എതിരെ അനീതി ഉണ്ടാകില്ലെന്ന് വിചാരിക്കുന്നു,' പ്രശസ്ത മറാഠി നടികൂടിയായ ക്രാന്തി രേദ്കര്‍ എഴുതിയ കത്ത് അപേക്ഷിക്കുന്നു.


ബാല്‍ താക്കറെയുണ്ടെങ്കില്‍ ഇങ്ങിനെ ഒരു സ്ഥിതി വരില്ലായിരുന്നുവെന്ന് നവാബ് മാലിക്കിന്റെ വില കുറഞ്ഞ ആരോപണങ്ങള്‍ക്കിടയില്‍ ക്രാന്തി രേദ്കര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ അഭിപ്രായപ്രകടനത്തോട് ഉദ്ധവ് താക്കറെ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതിന് ശേഷമാണ് ഇപ്പോള്‍ ഉദ്ധവ് താക്കറേയ്ക്ക് കത്തെഴുതുന്നത്. ഈ കത്ത് അവര്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു. അത് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസിന് ടാഗ് ചെയ്തുകൊണ്ടായിരുന്നു ഈ ട്വീറ്റ്.

ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ആഡംബരക്കപ്പലില്‍ നിന്നും അറസ്റ്റ് ചെയ്ത ശേഷം നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ മേധാവിയായ സമീര്‍ വാങ്കഡെയ്‌ക്കെതിരെ നവാബ് മാലിക്ക് ദിവസേനയെന്നോണം ആരോപണങ്ങള്‍ ഉയര്‍ത്തുകയായിരുന്നു. സമീര്‍ വാങ്കഡെ മുസ്ലിമാണെന്നായിരുന്നു ഒരു ആരോപണം. എന്നിട്ടും ജോലി കിട്ടാനായി അദ്ദേഹം പിന്നാക്ക ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചുവെന്നും ആരോപിച്ചു. എന്നാല്‍ ഇത് തെറ്റാണെന്ന് വാദിച്ച് തന്‍റെ ജാതി സര്‍ട്ടിഫിക്കറ്റടക്കം സമീര്‍ വാങ്കഡേ കഴിഞ്ഞ ദിവസം ദേശീയ പിന്നാക്ക ജാതി കമ്മീഷന് പരാതി നല്‍കിയിരുന്നു. സമീര്‍ ഹിന്ദുവായാണ് ജീവിച്ചതെന്ന് ഭാര്യ ക്രാന്തി രേദ്കറും അഭിപ്രായപ്പെട്ടിരുന്നു. സമീര്‍ വാങ്കഡെ 25 കോടി ഷാരൂഖില്‍ നിന്നും ആവശ്യപ്പെട്ടതായും ആരോപണം ഉയര്‍ന്നു. ഇതിനെയും സമീര്‍ വാങ്കഡെ നിഷേധിച്ചിരുന്നു. എന്നാല്‍ ആര്യന്‍ ഖാന്‍ കേസിലെ വാദി തന്നെ പിന്നീട് മൊഴിമാറ്റി സമീര്‍ വാങ്കഡേയ്‌ക്കെതിരെ തിരിഞ്ഞതോടെ സമീര്‍ വാങ്കഡെ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. സമീറും സഹോദരിയും ചേര്‍ന്ന് നിരന്തരം ബോളിവുഡ് താരങ്ങളില്‍ നിന്നും ബലംപ്രയോഗിച്ച് പണം പിടുങ്ങുന്നവരാണെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു.  

എന്തായാലും ആര്യന്‍ ഖാന്‍ ജാമ്യം ലഭിച്ച് പുറത്ത് വന്നതിന് ശേഷം ഭര്‍ത്താവ് സമീര്‍ വാങ്കഡെയെ അഞ്ജാതരായ, ക്രിമിനലുകളെപ്പോലെയുള്ള മൂന്ന് പേര്‍ പിന്തുടരുന്നുവെന്നും ക്രാന്തി രേദ്കര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കും കുടുംബത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെയെ സമീപിച്ചത്.

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.