×
login
ഉച്ചത്തില്‍ മുഴങ്ങുന്ന 'ഹര്‍ ഹര്‍ മഹാദേവ്' വിളിയോടെ അമര്‍നാഥ് തീര്‍ത്ഥ യാത്ര തുടങ്ങി; ആദ്യസംഘം ജമ്മു ബേസ് ക്യാമ്പില്‍ നിന്നും പുറപ്പെട്ടു

തീര്‍ത്ഥാടകര്‍ ശിവനെ മനസ്സില്‍ ധ്യാനിച്ച് ഉറക്കെ, ഒരേ സ്വരത്തില്‍ വിളിച്ചു: 'ഹര്‍ ഹര്‍ മഹാദേവ്'. അന്തരീക്ഷത്തെ ആത്മീയതമുഖരിതമാക്കുന്ന മന്ത്രോച്ചാരണത്തോടെ തീര്‍ത്ഥാകടര്‍ മെല്ലെ മുന്നോട്ട് നീങ്ങി. കോവിഡ് തീര്‍ത്ത രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശിവ ഭക്തര്‍ എല്ലാം ത്യജിച്ച് വീണ്ടും ആത്മീയ യാത്ര തുടങ്ങുകയാണ്.

ന്യൂദല്‍ഹി: തീര്‍ത്ഥാടകര്‍ ശിവനെ മനസ്സില്‍ ധ്യാനിച്ച് ഉറക്കെ, ഒരേ സ്വരത്തില്‍ വിളിച്ചു: 'ഹര്‍ ഹര്‍ മഹാദേവ്'. അന്തരീക്ഷത്തെ ആത്മീയതമുഖരിതമാക്കുന്ന മന്ത്രോച്ചാരണത്തോടെ തീര്‍ത്ഥാകടര്‍ മെല്ലെ മുന്നോട്ട് നീങ്ങി. കോവിഡ് തീര്‍ത്ത രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശിവ ഭക്തര്‍ എല്ലാം ത്യജിച്ച് വീണ്ടും ആത്മീയ യാത്ര തുടങ്ങുകയാണ്. 

ഇതോടെ പ്രസിദ്ധമായ അമര്‍നാഥ് തീര്‍ത്ഥയാത്രയ്ക്ക് ബുധനാഴ്ച ആരംഭമായി.  ഔദ്യോഗിക തിരക്കുകള്‍ ഏറെയുണ്ടായിട്ടും, അതെല്ലാം മാറ്റിവെച്ച്ജമ്മു കശ്മീര്‍ ലഫ്റ്റനന്‍റ് ജനറല്‍ മനോജ് സിന്‍ഹ യാത്ര ഫ്ലാഗ് ഓഫ് ചെയ്യാനെത്തി. ജമ്മുവിലെ ബേസ് ക്യാമ്പില്‍ നിന്നുള്ള ആദ്യം സംഘത്തിന് യാത്ര തിരിക്കാനുള്ള അനുമതി.  

"തീര്‍ത്ഥാടകരുടെ സുരക്ഷിതമായ ആത്മീയ യാത്രയ്ക്കും പുരോഗതിയ്ക്കും സമാധാനത്തിനും പ്രാര്‍ത്ഥിക്കുന്നു"- സിന്‍ഹ പറഞ്ഞു. കോവിഡ് മൂലം 2020ലും 2021ലും സര്‍ക്കാര്‍ അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കിയിരുന്നു. രണ്ട് വര്‍ഷമായി മുടങ്ങിയ അമര്‍നാഥ് തീര്‍ത്ഥാടനമാണ് ബുധനാഴ്ച പുനരാരംഭിച്ചത്.  


"ബാബ ഭോലാനാഥിന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ രണ്ട് വര്‍ഷമായി കാത്തിരിക്കുകയായിരുന്നു. വീണ്ടും അത് സംഭവിയ്ക്കുമ്പോള്‍ സന്തോഷം" - ഒരു തീര്‍ത്ഥാടകന്‍ പറഞ്ഞു.  

ഏകദേശം 3,880 മീറ്റര്‍ ഉയരത്തിലുള്ള ശിവ ഭഗവാന്‍റെ ഗുഹാക്ഷേത്രത്തിലേക്കാണ് അമര്‍നാഥ് യാത്ര. ഇത് ഹിമാലയത്തിന്‍റെ ഉയര്‍ന്ന ഭാഗങ്ങളിലാണ്. പഹല്‍ഗാം വഴിയും ബാല്‍താല്‍ വഴിയും ഇവിടേക്ക് പോകാം. 

ഏറെ വെല്ലുവിളികള്‍ക്കിടയിലാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനം. ചില ഇസ്ലാം തീവ്രവാദ സംഘടനകള്‍ തീര്‍ത്ഥാടനത്തിനെതിരെ വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. 

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.