login
കോവിഡ്: ഡോക്ടര്‍മാര്‍ക്കെതിരായ ന്യൂനപക്ഷസമുദായത്തിന്‍റെ ആക്രമണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

കോവിഡ് ചികിത്സയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കെതിരായ ന്യൂനപക്ഷങ്ങളുടെ ആക്രമണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവുമൊടുവില്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ ഡോ. സന്ദീപ് ജയ്‌സ്വാളിന് എതിരായ ആക്രമണം അതിരുകടന്നു- രണ്ട് മുസ്ലിം സഹോദരര്‍ ഇദ്ദേഹത്തിനെതിരെ നിറയൊഴിക്കുകയായിരുന്നു. അവരുടെ മൂത്ത ജ്യേഷ്ഠന്‍റെ കോവിഡ് ചികിത്സയില്‍ വീഴ്ചയുണ്ടായെന്നാരോപിച്ചായിരുന്നു വെടിവെപ്പ്.

ലഖ്‌നോ: കോവിഡ് ചികിത്സയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കെതിരായ ന്യൂനപക്ഷങ്ങളുടെ ആക്രമണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവുമൊടുവില്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ ഡോ. സന്ദീപ് ജയ്‌സ്വാളിന് എതിരായ ആക്രമണം അതിരുകടന്നു- രണ്ട് മുസ്ലിം സഹോദരര്‍ ഇദ്ദേഹത്തിനെതിരെ നിറയൊഴിക്കുകയായിരുന്നു. അവരുടെ മൂത്ത ജ്യേഷ്ഠന്‍റെ കോവിഡ് ചികിത്സയില്‍ വീഴ്ചയുണ്ടായെന്നാരോപിച്ചായിരുന്നു വെടിവെപ്പ്.

അമീറും റഷീദും ചേര്‍ന്ന് ഡോക്ടര്‍ സന്ദീപ് ജയ്‌സ്വാളിനെ വെടിവെക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ലഖ്‌നോവിലെ ഹര്‍ഷിത് ഹോസ്പിസ്റ്റല്‍ ആന്‍റ് ട്രോമ സെന്‍ററിന്‍റെ ഉടമസ്ഥനാണ് ഡോ. സന്ദീപ് ജയ്‌സ്വാള്‍. ജോലി കഴിഞ്ഞ് വീട്ടില്‍ പോവുകയായിരുന്ന ഡോക്ടറെ അമീറും റഷീദും ചേര്‍ന്ന് എസ് യുവില്‍ പിന്തുടര്‍ന്നു. വീടിന്‍റെ 200 മീറ്റര്‍ അകലെ വെച്ച് തടഞ്ഞു. പിന്നീട് കാറിന്‍റെ ചില്ല് തകര്‍ത്ത് അടുത്ത് നിന്ന് വെടിവെക്കുകയായിരുന്നു.

ഒരു വെടിയുണ്ട ഡോക്ടറുടെ തലയോട്ടി തുളച്ച് കയറി. താടിയെല്ലിനും തലയുടെ പിന്‍ഭാഗത്തിനും ഇടയിലൂടെയായിരുന്നു ഈ വെടിയുണ്ട കയറിപ്പോയത്. ലഖ്‌നോവിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയിലൂടെ ബുള്ളറ്റ് പുറത്തെടുത്തു.

പൊലീസ് ബുള്ളറ്റ് കേസുകളും മറ്റും കുറ്റകൃത്യം നടന്നയിടത്ത് നിന്നും കണ്ടെടുത്തു. സിസിടിവിയില്‍ അമീറും റഷീദും ഉപയോഗിച്ച വെള്ള എസ് യുവി ഫോര്‍ച്യുണ്‍ കാര്‍ തിരിച്ചറിഞ്ഞു. പിന്നീട് പൊലീസ് അന്വേഷണത്തില്‍ ഈ വാഹനം കണ്ടെടുത്തു.

ഇവരുടെ ജ്യേഷ്ഠസഹോദരനായ ഖാലിദ് അപ്പോളോ ആശുപത്രിയില്‍ കോവിഡ് ചികിത്സയെത്തുടര്‍ന്ന് മരണപ്പെട്ടിരുന്നു. സഹോദരന്‍റെ മരണവും ഉയര്‍ന്ന ബില്ലുമാണ് അമീറിനെയും റഷീദിനെയും ചൊടിപ്പിച്ചത്. ഡോ. ജയ്‌സ്വാളാണ് ഇതിന് പിന്നിലെന്ന് സഹോദരന്മാര്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഡോക്ടറെ വധിക്കാനായി ഇവരുടെ ശ്രമം.

കോവിഡ് രണ്ടാം തരംഗത്തില്‍ ആയിരക്കണക്കിന് പേരാണ് മരിച്ചത്. നൂറുകണക്കിന് ഡോക്ടര്‍മാരും നഴ്‌സുമാരും മുന്നണിപ്പോരാളികളും ജീവന്‍ ത്യജിച്ചു. ഇത്തരം സംഭവങ്ങളില്‍ ഡോക്ടര്‍മാരെ അക്രമിക്കുന്ന മാര്‍ഗ്ഗം സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മരണങ്ങള്‍ സംഭവിക്കുന്ന കേസുകളില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ചിലര്‍ തിരിയുന്നതിനെതിരെ നിരവധി പരാതികള്‍ അധികൃതര്‍ക്ക് ലഭിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) ഇതിനെതിരെ പ്രതികരിച്ചിരുന്നു.

കോവിഡ് ചികിത്സാപിഴവ് ആരോപിച്ചാണ് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ അരങ്ങേറുന്നത്. രോഗി മരിക്കുമ്പോള്‍ പലപ്പോഴും ബന്ധുക്കള്‍ അതിവൈകാരികമായി പ്രതികരിക്കുന്ന സന്ദര്‍ഭങ്ങളാണ് ഇതില്‍ കൂടുതലും. അസം, ബംഗാള്‍, യുപി എന്നിവിടങ്ങളില്‍ നിന്നും നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 

  comment

  LATEST NEWS


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.