×
login
ഖലിസ്ഥാന്‍ നേതാവ് അമൃതപാല്‍ സിങ്ങ് ഇന്ത്യ വിട്ടെന്ന് റിപ്പോര്‍ട്ടുകള്‍; ഇദ്ദേഹം രക്ഷപ്പെട്ട ബെന്‍സ് കാര്‍ കണ്ടെത്തി

ഖാലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ് പൊലീസ് വലയില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യ വിട്ടതായി സൂചനകള്‍. ഇദ്ദേഹം രക്ഷപ്പെടാന്‍ ഉപയോഗിച്ച് മെഴ്സിഡിസ് ബെന്‍സ് കാര്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് തന്നെ റിപ്പോര്‍ട്ട് പുറത്തുവിട്ടെങ്കിലും ഇപ്പോള്‍ അമൃതപാല്‍ സിങ്ങ് രക്ഷപ്പെട്ടെന്ന സൂചനകളാണ് പൊലീസ് നല്‍കുന്നത്.

ഗുവാഹത്തി : ഖാലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ് പൊലീസ് വലയില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യ വിട്ടതായി സൂചനകള്‍. ഇദ്ദേഹം രക്ഷപ്പെടാന്‍ ഉപയോഗിച്ച് മെഴ്സിഡിസ് ബെന്‍സ് കാര്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് തന്നെ റിപ്പോര്‍ട്ട് പുറത്തുവിട്ടെങ്കിലും ഇപ്പോള്‍ അമൃതപാല്‍ സിങ്ങ് രക്ഷപ്പെട്ടെന്ന സൂചനകളാണ് പൊലീസ് നല്‍കുന്നത്.  

ആദ്യം രക്ഷപ്പെടാന്‍ ഉപയോഗിച്ച് രണ്ട് എസ് യുവി കാറിനു ശേഷമാണ് അമൃതപാല്‍ സിങ്ങ് മെഴ്സിഡിസ് ബെന്‍സ് ഉപയോഗിച്ചതെന്ന് കരുതുന്നു. ശനിയാഴ്ച അമൃതപാല്‍ സിങ്ങിനെ രക്ഷപ്പെടുത്താന്‍ കാറോടിച്ചത് അദ്ദേഹത്തിന്‍റെ അമ്മാവന്‍ ഹര്‍ജീത് സിങ്ങായിരുന്നു. പൊലീസ് വണ്ടി ഇയാള്‍ ഓടിച്ച വണ്ടിയില്‍ ഇടിച്ചെങ്കിലും അമൃതപാല്‍ സിങ്ങ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.  

ശനിയാഴ്ച അമൃതപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നിരവധി ടൂവീലര്‍ യാത്രക്കാര്‍ അദ്ദേഹത്തെ രക്ഷപ്പെടാന്‍ സഹായിച്ചതായി പറയുന്നു. ഒരു വണ്‍വേ ലിങ്ക് റോഡില്‍ കടന്ന അമൃതപാല്‍ സിങ്ങിനെ പൊലീസ് ചേസ് ചെയ്യുന്നതിനിടയില്‍ അമൃത പാല്‍ സിങ്ങിന്‍റെ വാഹനം ഏഴോളം ബൈക്കുകളില്‍ ഇടിച്ചിരുന്നു. ഈ ബൈക്ക് യാത്രികര്‍ പൊലീസിന്‍റെ ശ്രദ്ധതിരിച്ച് അമൃതപാലിനെ രക്ഷപ്പെടുത്തുക എന്ന ദൗത്യവുമായി ഇറങ്ങിത്തിരിച്ച വാരിസ് പഞ്ചാബ് ദെ എന്ന സംഘടനാപ്രവര്‍ത്തകരായ യുവാക്കളാണെന്ന് കരുതുന്നു.  


അമൃത്പാലിന്‍റെ ഉറ്റ സഹായികളായ 7 പേരാണ് ഇതുവരെ അറസ്റ്റ് ചെയ്തു. 78 വാരിസ് പഞ്ചാബ് ദെ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അമൃത്പാല്‍ സിങ് രക്ഷപ്പെടാനായി ഉപയോഗിച്ച വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉപേക്ഷിച്ച നിലയിലായിരുന്നു.  

പോലീസ് നടത്തിയ തെരച്ചിലില്‍ വെടിയുണ്ടകളും കൃപാണ്‍ അടക്കമുള്ള ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആറ് 12-ബോര്‍ അനധികൃത തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് പാകിസ്ഥാനില്‍ നിന്നുള്ള തോക്കുകളാണെന്ന് പറയപ്പെടുന്നു.  

അസമില്‍ അമൃത്പാല്‍ ഉള്ളതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് അമൃതപാലിന്‍റെ സഹായികളായ നാലുപേരെ വിമാനമാര്‍ഗം ദിബ്രുഗഢിലെത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരെ വന്‍ സുരക്ഷാസന്നാഹങ്ങളോടെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. മുപ്പതോളം പോലീസുകാരും അസമിലെത്തിയിട്ടുണ്ട്. അമൃത്പാലിന്‍റെ സാമ്പത്തിക കാര്യങ്ങളടക്കം കൈകാര്യം ചെയ്യുന്ന അടുത്ത സഹായി ദല്‍ജീത് സിങ് കല്‍സിയെ ഹരിയാനയില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തിരുന്നു.  

ഞായറാഴ്ചയാണ് അമൃത്പാല്‍ സിങ്ങിനെ അറസ്റ്റു ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇയാള്‍ പഞ്ചാബ് പോലീസിന്റെ വലയിലായെങ്കിലും രക്ഷപ്പെടുകയായിരുന്നു. അമൃത്സറിലും സമീപ പ്രദേശങ്ങളിലുമായി അമ്പതിലധികം പോലീസ് വാഹനങ്ങളാണ് അമൃത്പാല്‍ സിങിനെ പിന്തുടര്‍ന്നത്. എന്നാല്‍ ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഇതേ തുടര്‍ന്ന് പഞ്ചാബിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു.  

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.