login
കര്‍ഷകരുടെ വഴിതടയല്‍ നേരിടാന്‍ അമിത് ഷായുടെ മൂന്ന് നിര്‍ദേശങ്ങള്‍; യുപി, ഉത്തരാഖണ്ഡ്, ദല്‍ഹി-എന്‍സിആര്‍ എന്നിവിടങ്ങളില്‍ സമരമില്ല

കര്‍ഷകര്‍ക്ക് ഇന്‍റര്‍നെറ്റ് നിരോധിച്ചതില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണിവരെ വഴി തടയുന്നത്. ദേശീയ തലസ്ഥാനത്തും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും സമരം വേണ്ടെന്ന് തീരുമാനിച്ചതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

ന്യൂദല്‍ഹി: കര്‍ഷകര്‍ ഫിബ്രവരി ആറ് ശനിയാഴ്ച നടത്തുന്ന മൂന്ന് മണിക്കൂര്‍ വഴി തടയല്‍ സമരത്തെ  മൃദുവായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍. അതേ സമയം കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. കേന്ദ്രമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേശകനും ദല്‍ഹി പൊലീസും സംയുക്തമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

കര്‍ഷകര്‍ക്ക് ഇന്‍റര്‍നെറ്റ് നിരോധിച്ചതില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണിവരെ വഴി തടയുന്നത്. ദേശീയ തലസ്ഥാനത്തും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും സമരം വേണ്ടെന്ന് തീരുമാനിച്ചതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. പകരം ഇന്ത്യയിലെ മറ്റെല്ലാം സംസ്ഥാനങ്ങളിലും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് വഴി തടയാനാണ് നീക്കം. രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ ഇപ്പോള്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന പാതയിലൊഴികെ ദല്‍ഹിയിലേക്കുള്ള മറ്റ് പാതകളൊന്നും ഉപരോധിക്കില്ല.  

അതേ സമയം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സുരക്ഷാ മുന്‍കരുതലും എടുക്കാനാണ് തീരുമാനം. കാരണം ട്രാക്ടര്‍ റാലിയില്‍ സംഭവിച്ചതുപോലെ അക്രമസമരം നടന്നാല്‍ അതിനെ നേരിടാന്‍ തന്നെയാണ് തീരുമാനം.

അമിത് ഷാ പൊലീസിന് നല്‍കിയ മൂന്ന് കര്‍ശന നിര്‍ദേശങ്ങള്‍ ഇവയാണ്:

1. ചെങ്കോട്ട, ഇന്ത്യാ ഗേറ്റ്, പാര്‍ലമെന്റ് മന്ദിരം എന്നിവയ്ക്ക് കര്‍ശന കാവല്‍ ഏര്‍പ്പെടുത്തും. റിപ്പബ്ലിക് ദിനത്തിലെ അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്.

2. ദല്‍ഹി പൊലീസിനൊപ്പം ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും പൊലീസും സഹകരിച്ച് പ്രവര്‍ത്തിക്കും. ദല്‍ഹി അതിര്‍ത്തി പങ്കിടുന്ന രണ്ട് സംസ്ഥാനങ്ങളാണ് ഹരിയാനയും ഉത്തര്‍പ്രദേശും എന്നതിനാലാണ് ഇത്.

3. കര്‍ഷകര്‍ക്കെതിരെ മിനിമം ബലപ്രയോഗം മാത്രമേ നടത്താന്‍ പാടൂ. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരെ പലയിടങ്ങളിലും ലാത്തിച്ചാര്‍ജ്ജ് ചെയ്തതിന്റെ ചീത്തപ്പേര് ഒഴിവാക്കാനാണിത്.

  comment

  LATEST NEWS


  മന്‍സൂറിനെ വധിക്കുന്നതിന് മിനിറ്റുകള്‍ മുന്‍പ് സിപിഎം ഗൂണ്ടകള്‍ ഒത്തുകൂടി; കൊലപാതകം ആസൂത്രിതമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


  മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് തന്നോട് പകപോക്കുന്നു, തന്നെ കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്; മുട്ടുമടക്കില്ല, നിയമപരമായി നേരിടും


  കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്


  ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്


  ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ


  ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം


  ഡോക്ടര്‍ ഹെഡ്‌ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും


  സിപിഎമ്മിന്റെ അരുംകൊലകള്‍ ആത്മഹത്യകളാകുമ്പോള്‍!

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.