×
login
അതിര്‍ത്തി പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അമിത് ഷാ‍ ഷില്ലോംഗില്‍; അസം‍, മേഘാലയ, ത്രിപുര, മണിപ്പൂര്‍, മിസോറാം, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരെ കാണും

അതിര്‍ത്തിപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഷില്ലോംഗില്‍ ശനിയാഴ്ച എത്തി.

ഷില്ലോംഗ്: അതിര്‍ത്തിപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഷില്ലോംഗില്‍ ശനിയാഴ്ച എത്തി.  

രണ്ട് ദിവസത്തെ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ഒട്ടേറെ പദ്ധതികളുടെ ഉദ്ഘാടനവും അമിത് ഷാ നിര്‍വ്വഹിക്കും. അസം, മേഘാലയ, ത്രിപുര, മണിപ്പൂര്‍, മിസോറാം, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ ചര്‍ച്ച നടത്തും. അമിത് ഷായുടെ സന്ദര്‍ശനത്തെ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സംഗ്മ സ്വാഗതം ചെയ്തു. ട്വിറ്ററില്‍ അദ്ദേഹം അമിത് ഷാ ഷില്ലോംഗില്‍ വന്നിറങ്ങുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

അമിത് ഷാ ഷില്ലോംഗിനടുത്തുള്ള മാവിലോംഗ് അന്തര്‍സംസ്ഥാന ബസ് ടെര്‍മിനസ് ഉദ്ഘാടനം ചെയ്യും. ഷില്ലോംഗ് ടൗണ്‍ഷിപ്പില്‍ പുതിയ ക്രയോജനിക് പ്ലാന്‍റ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നു. ഗ്രേറ്റര്‍ സോഹ്‌റ ജലവിതരണ പദ്ധതിയും പ്രത്യേക വനവല്‍ക്കരണ പദ്ധതിയും ഉദ്ഘാടനം ചെയ്യും.

അതിര്‍ത്തി തര്‍ക്കം ഈ സംസ്ഥാനങ്ങള്‍ക്ക് പൊതുവായുള്ളതിനാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഴുവന്‍ മുഖ്യമന്ത്രിമാരെയും അദ്ദേഹം കാണും. അസം, മിസോറാം സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം കൂടുതല്‍ അക്രമാസക്തമായിരിക്കുകയാണ്. ഇതിന് ഇതുവരെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി), അന്തര്‍സംസ്ഥാന അതിര്‍ത്തി തര്‍ക്കങ്ങള്‍, ഖാസി ഭാഷ എട്ടാം ഷെഡ്യുളില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ അമിത് ഷാ ചര്‍ച്ച ചെയ്യും.

അതുപോലെ വിവിധ പൗരാവകാശ സംഘടനകളുടെ നേതാക്കളുമായി അവരുടെ വിവിധ പ്രശ്‌നങ്ങള്‍ അരമണിക്കൂര്‍ നേരം ചര്‍ച്ച ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ്, കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍, അര്‍ധസൈനിക സേനാംഗങ്ങള്‍ എന്നിവരെ വിന്യസിച്ചിട്ടുണ്ട്.

 

  comment

  LATEST NEWS


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല


  സിനിമാ അഭിനയമോഹവുമായി ജീവിക്കുന്നവരുടെ കഥയുമായി 'മോഹനേട്ടന്റെ സ്വപ്‌നങ്ങള്‍'; ശ്രദ്ധേയമാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.