login
സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി അമിത് ഷാ തമിഴ്‌നാട്ടില്‍

ഞായറാഴ്ച രാവിലെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഡപ്യൂട്ടി മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം എന്നിവരുമായി അമിത് ഷാ ചര്‍ച്ച നടത്തി. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാണ് അമിത് ഷാ എന്‍ഡിഎ സഖ്യകക്ഷികളെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി കാണാന്‍ എത്തുന്നത്.

ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച ചെന്നൈയില്‍ എത്തി. ശനിയാഴ്ച ഏറെ വൈകിയായിരുന്നു അമിത് ഷാ എത്തിയത്.

ഞായറാഴ്ച രാവിലെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഡപ്യൂട്ടി മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം എന്നിവരുമായി അമിത് ഷാ ചര്‍ച്ച നടത്തി. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാണ് അമിത് ഷാ എന്‍ഡിഎ സഖ്യകക്ഷികളെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി കാണാന്‍ എത്തുന്നത്. ഇതിനിടെ ഡിഎംകെ നേതാവ് സ്റ്റാലിനുമായി ഇടഞ്ഞു നില്‍ക്കുന്ന അളഗിരിയുമായും ബിജെപി ചര്‍ച്ചകള്‍ നടത്തുന്നതായി അറിയുന്നു. രജനീകാന്ത് മത്സരരംഗത്തില്ലാത്തതും കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവും ശശികലയുടെ ജയില്‍ മോചനവും എന്‍ഡിഎ സഖ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഘടകങ്ങളാണ്.

ഞായറാഴ്ച രാവിലെ 10.30ന് ബിജെപി പുതുച്ചേരി കോര്‍ കമ്മിറ്റി യോഗം നടന്നു. കാരൈക്കലില്‍ ആയിരുന്നു യോഗം. 11.30ന് കാരൈക്കലില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. പിന്നീട് തമിഴ്‌നാട്ടില്‍ എത്തി വില്ലുപുരത്തെ തെയ് വനൈ അമ്മാള്‍ വിമന്‍സ് കോളെജില്‍ ബിജെപി തമിഴ്‌നാട് കോര്‍കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

അഞ്ച് മണിക്ക് ജാനകീപുരത്ത് വിജയ് സങ്കല്‍പ് യാത്രയില്‍ പങ്കെടുക്കും. ഏഴ് മണിക്ക് വില്ലുപുപരത്ത് ബിജെപി തമിഴ്‌നാട് മണ്ഡല്‍ സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കും.

  comment

  LATEST NEWS


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.