×
login
ഭീകരവാദത്തിനേക്കാള്‍ വലിയ ഭീഷണി സാമ്പത്തിക സഹായം നല്‍കുന്നത്; ചില രാജ്യങ്ങള്‍ ഭീകരര്‍ക്ക് താവളമൊരുക്കി സംരക്ഷിക്കുന്നെന്ന് അമിത് ഷാ

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുന്നതിനെ ദുര്‍ബലപ്പെടുത്താനും തടസ്സപ്പെടുത്താനും ചിലരാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. ചില രാജ്യങ്ങള്‍ ഭീകരര്‍ക്ക് സഹായം നല്‍കി അവരെ സംരക്ഷിക്കുകയും അവര്‍ക്ക് താവളം ഒരുക്കുകയും ചെയ്യുന്നു.

ന്യൂദല്‍ഹി : ഭീകര പ്രവര്‍ത്തനങ്ങളേക്കാള്‍ വലിയ ഭീഷണി അതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവാദത്തിനുള്ള ധനസഹായങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 78 രാജ്യത്തെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.  

ഭീകര പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനായി നിയമ- സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനെതിരെ മാത്രമല്ല സുരക്ഷാ വിന്യാസത്തിലും ഇന്ത് വലിയ മുന്നേറ്റം തന്നെ നടത്തിയിട്ടുണ്ട്. ആഗോള സമാധാനത്തിലും സുരക്ഷയ്ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.  


തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ വിഭാഗവുമായോ ബന്ധപ്പെടുത്തരുത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലക്ഷ്യവും മാര്‍ഗ്ഗവും കണ്ടെത്തുന്നതിന് സഹായമാവുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ലോകരാജ്യങ്ങളുടെ സമ്പദ്ഘടനയെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുന്നതിനെ ദുര്‍ബലപ്പെടുത്താനും തടസ്സപ്പെടുത്താനും ചിലരാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. ചില രാജ്യങ്ങള്‍ ഭീകരര്‍ക്ക് സഹായം നല്‍കി അവരെ സംരക്ഷിക്കുകയും അവര്‍ക്ക് താവളം ഒരുക്കുകയും ചെയ്യുന്നു. ഭീകരവാദികളെ സംരക്ഷിക്കുന്നത് ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. രാജ്യങ്ങള്‍ ഒരുമിച്ചു നിന്ന് ഇതിനെതിരെ പോരാടണം. ഭീകരവാദത്തിനായി സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

 

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.