×
login
രാഹുലിന്‍റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ‍ ; ഇറ്റാലിയന്‍ കണ്ണട‍ അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ

ലണ്ടനില്‍ നടത്തിയ സംവാദത്തില്‍ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ പറഞ്ഞ രാഹുല്‍ ഗാന്ധിയോട് ഇറ്റാലിയന്‍ കണ്ണട അഴിച്ചുമാറ്റാന്‍ അമിത് ഷാ. കഴിഞ്ഞ എട്ട് വര്‍ഷം മോദി നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയാണ് കോണ്‍ഗ്രസെന്നും അമിത് ഷാ തിരിച്ചടിച്ചു.

ന്യൂദല്‍ഹി ലണ്ടനില്‍ നടത്തിയ സംവാദത്തില്‍ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ പറഞ്ഞ രാഹുല്‍ ഗാന്ധിയോട് ഇറ്റാലിയന്‍ കണ്ണട അഴിച്ചുമാറ്റാന്‍ അമിത് ഷാ. കഴിഞ്ഞ എട്ട് വര്‍ഷം മോദി നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയാണ് കോണ്‍ഗ്രസെന്നും അമിത് ഷാ തിരിച്ചടിച്ചു.  

"കഴിഞ്ഞ എട്ട് വര്‍ഷം എന്താണ് നടന്നതെന്നാണ് കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നത്. കണ്ണടച്ച് കൊണ്ട് ഉണര്‍ന്നിരിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. രാഹുല്‍ തന്‍റെ കണ്ണട അഴിച്ചുമാറ്റി പ്രധാനമന്ത്രി മോദി ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ കാണണം."- അമിത് ഷാ പറഞ്ഞു. അരുണാചല്‍ പ്രദേശില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.  


ലണ്ടനിലെ കേംബ്രിഡ്ജില്‍ നടന്ന 'ഐഡിയാസ് ഫോര്‍ ഇന്ത്യ' എന്ന സംവാദ പരിപാടിയിലായിരുന്നു രാഹുല്‍ ഗാന്ധി ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ പ്രകടിപ്പിച്ചത്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ യുഎസ് ഇടപെടണമെന്ന് ചര്‍ച്ചയില്‍  രണ്ട് തവണയെങ്കിലും രാഹുല്‍ ആവശ്യപ്പെട്ടു. ഒന്ന് റഷ്യയെ പിന്തുണച്ചതിന്‍റെ പേരിലാണെങ്കില്‍ രണ്ടാമത്തേത് ഇന്ത്യയില്‍ നഗ്നമായ മനുഷ്യാവകാശലംഘനമുണ്ടെന്ന് വാദിച്ചാണ്.  ഇന്ത്യയിലെ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരമാണെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ മറ്റൊരു ആരോപണം. 

ലഡാക്കിനെ ഉക്രൈനോടും റഷ്യയെ ചൈനയോടും താരതമ്യം ചെയ്തും ദുര്‍ബലമായ ചില വാദമുഖങ്ങള്‍ രാഹുല്‍ ഗാന്ധി അവതരിപ്പിച്ചിരുന്നു. ലക്ഷ്യം യുഎസിനെ ഇന്ത്യയ്ക്കെതിരെ ചൊടിപ്പിക്കുക വഴി യുഎസിന്‍റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. അതുവഴി ഇന്ത്യയിലെ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുഎസ് പിന്തുണ ലഭിക്കും എന്ന കണക്കുകൂട്ടലും രാഹുല്‍ ഗാന്ധിയ്ക്കുണ്ട്. 

  comment

  LATEST NEWS


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


  ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ


  പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.