×
login
'ഇതുപോലൊരു റോഡ് ഷോ‍ ജീവിതത്തില്‍ കണ്ടിട്ടില്ല; ബംഗാളിനെ ഇളക്കിമറിച്ച് അമിത് ഷായുടെ റോഡ് ഷോ, അണിനിരന്നത് ആയിരങ്ങള്‍

ബിജെപി പ്രവര്‍ത്തകര്‍ ജയ്ശ്രീറാം വിളിച്ചതിനൊപ്പം മോദി, അമിത് ഷാ എന്നിവര്‍ക്കായി മുദ്രാവാക്യങ്ങളും മുഴക്കി.

കൊല്‍ക്കത്ത: ബംഗാളിലെ ജനങ്ങള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ക്ഷുഭിതരാണെന്നും അവര്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിര്‍ഭും ജില്ലയിലെ ബോല്‍പുരില്‍ നടന്ന റോഡ് ഷോയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതുപോലൊരു റോഡ് ഷോ താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ബംഗാളിലെ ജനങ്ങള്‍ക്കുള്ള വിശ്വാസവും സ്‌നേഹവുമാണ് ഇത് കാണിക്കുന്നത്. ബംഗാളിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ബംഗാള്‍ ജനതയ്ക്ക് മമതാ ബാനര്‍ജിയോടുള്ള ദേഷ്യമാണ് റോഡ് ഷോ കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ അക്രമ രാഷ്ട്രീയവും കവര്‍ച്ചയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റവും അവസാനിക്കാനായാണ് ജനം ഭരണമാറ്റം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ബംഗാള്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ കാഹളമായിട്ടാണ് പല പാര്‍ട്ടി നേതാക്കളും റോഡ് ഷോയെ വിശേഷിപ്പിച്ചത്. ഡക്ബംഗ്ലോ മൈതാനത്തുനിന്ന് ഉച്ചതിരിഞ്ഞ് 3.10ന് ആരംഭിച്ച റോഡ് ഷോ ബോല്‍പുര്‍ ചൗരസ്ത മൊരേയില്‍ അവസാനിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനൊപ്പം ലോറിക്ക് മുകളില്‍ നിന്നുകൊണ്ടാണ് അമിത് ഷാ റോഡ് ഷോ നടത്തിയത്. 

ബിജെപി പ്രവര്‍ത്തകര്‍ ജയ്ശ്രീറാം വിളിച്ചതിനൊപ്പം മോദി, അമിത് ഷാ എന്നിവര്‍ക്കായി മുദ്രാവാക്യങ്ങളും മുഴക്കി.  നൂറികണക്കിന് ആളുകളാണ് അമിത് ഷാ സഞ്ചരിച്ച ഇരുവശത്തുമായി നിലയുറപ്പിച്ചു അഭിവാദ്യം അര്‍പ്പിച്ചത്.  

 

  comment

  LATEST NEWS


  വേഗരാജാവ്; പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സിന് സ്വര്‍ണം


  ജന്മഭൂമി നല്‍കിയ 'വാക്‌സിന്‍ ക്രമക്കേട്' വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചു; സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു


  കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് താലിബാന്‍ റോക്കറ്റാക്രമണം; തിരിച്ചടിച്ച് അഫ്ഗാന്‍ സെന്യം; ഒളിസങ്കേതങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 250 ഭീകരരെ വധിച്ചു


  മരിച്ചവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സംഭവം: പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത്; നാളെ അടിയന്തര യോഗം


  കൊട്ടിയൂര്‍ പീഡനകേസ് : മുന്‍പത്തെ പെണ്‍കുട്ടികളും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാലെന്ത് ചെയ്യും”; റോബിനെ പരിഹസിച്ച് സിസ്റ്റര്‍ ജസ്മി


  മൂന്ന് കുട്ടികളുള്ള വനവാസി യുവതിയെയും വിടാതെ സിപിഎം പീഡകന്‍മാര്‍; ലോക്കല്‍ സെക്രട്ടറിക്കെതിരെ തെളിവുകളുമായി യുവതി പോലീസ് സ്‌റ്റേഷനില്‍


  കേന്ദ്രം നിര്‍മ്മിച്ച കുതിരാന്റെ ക്രെഡിറ്റ് റിയാസിന് നല്‍കി ഡിവൈഎഫ്‌ഐ; അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ നിക്ഷേപങ്ങള്‍ എത്തില്ലന്ന് റഹിം


  മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് തിരിച്ചടി; 2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.