×
login
'സാമ്രാട്ട് പൃഥിരാജ് ' പ്രത്യേക ഷോ കണ്ട് അമിത് ഷായും കുടുംബവും, 'ചലിയെ ഹുക്കും' എന്ന് ഭാര്യയോട് പറഞ്ഞത് കേട്ട് കൈയ്യടിച്ച് സദസ്്

സാമ്രാട്ട് പൃഥിരാജില്‍ അക്ഷയ്കുമാറും, മുന്‍ലോകസുന്ദരി മാനുഷി ചില്ലറുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ചിത്രം നാളെ റിലീസാകും.

ന്യൂദല്‍ഹി: 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ തീയേറ്ററില്‍ സിനിമ കണ്ടു.ദല്‍ഹിയില്‍ 'സാമ്രാട്ട് പൃഥിരാജ്' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രത്യേക പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാണ് അമിത് ഷായും കുടുംബവും എത്തിയത്.' സ്ത്രീകളെ ബഹുമാനിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സംസ്‌കാരത്തെയാണ് സിനിമ ചിത്രീകരിച്ചത്.മദ്ധ്യകാലഘട്ടത്തിന്‍ സ്ത്രീകള്‍ ആസ്വദിച്ചിരുന്ന രാഷ്ട്രീയ അധികാരത്തെക്കുറിച്ചും തെരഞ്ഞെടുക്കാനുളള സ്വാതന്ത്രത്തെക്കുറിച്ചും വളരെ ശക്തമായ പ്രസ്താവന സിനിമ മുന്നോട്ട് വെയ്ക്കുന്നു, ഒരു ചരിത്ര വിദ്യാര്‍ത്ഥിയെന്ന നിലയില്‍ , ഇന്ത്യയുടെ സാംസ്‌കാരിക യുദ്ധങ്ങള്‍ ചിത്രീകരിച്ച സിനിമ ആസ്വദിക്കുക മാത്രമല്ല, ഇന്ത്യക്കാര്‍ക്ക് ചിത്രത്തിന്റെ പ്രധാന്യം എത്രത്തോളമാണെന്ന് മനസിലാക്കുകയും ചെയ്തുവെന്ന് അമിത് ഷാ പറഞ്ഞു.

 

പരിപാടിയുടെ അവസാനം രസകരമായ സംഭവവും അരങ്ങേറി.പ്രസംഗത്തിന് ശേഷം പുറത്തേക്ക് പോകുന്നതിനായി അമിത് ഷാ മുന്നോട്ട് നടന്നപ്പോള്‍ ഭാര്യ സോനല്‍ ഷാ എങ്ങോട്ട് പോകണമെന്ന് അറിയാതെ ആശങ്കപ്പെട്ടുനിന്നു.ഇത് കണ്ട് അമിത് ഷാ അരികിലെത്തി രാജാവും, രാഞ്ജിയും അഭിസംബോധന ചെയ്യുന്നത് പോലെ 'ചലിയെ ഹുക്കും( വരു രാഞ്ജി) എന്ന് പറഞ്ഞ് ഭാര്യയെ കൂട്ടിക്കൊണ്ടുപോയത് സദസില്‍ കൈക്കയടിയും, ചിരിയും പടര്‍ത്തി.സാമ്രാട്ട് പൃഥിരാജില്‍ അക്ഷയ്കുമാറും, മുന്‍ലോകസുന്ദരി മാനുഷി ചില്ലറുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ചിത്രം നാളെ റിലീസാകും.

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.