×
login
കുടിയേറ്റ തൊഴിലാളികളെ തിരികെ പ്രവേശിപ്പിക്കാത്തതിൽ മമതയെ രുക്ഷമായി വിമർശിച്ച് അമിത് ഷാ, ബംഗാൾ സർക്കാരിന്റേത് തൊഴിലാളികളോടുള്ള അനീതി

ട്രെയിനുകള്‍ക്ക് അനുമതി നല്‍കാത്തത് പശ്ചിമ ബംഗാളിലെ കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിയാണെന്നും അമിത് ഷാ ബംഗാള്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. നേരത്തെ രോഗ നിര്‍ണ്ണയത്തിലും മറ്റും തികഞ്ഞ അശ്രദ്ധ പുലര്‍ത്തിയതിന് ബംഗാള്‍ സന്ദര്‍ശിച്ച കേന്ദ്രസംഘം സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

ന്യൂദല്‍ഹി: കുടിയേറ്റ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതില്‍ ബംഗാൾ സർക്കാർ കാണിക്കുന്ന നിഷേധ നിലപാടിനെതിരെ രുക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രത്തിന് പ്രതീക്ഷിച്ച പിന്തുണ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് കാണിച്ച്  അമിത് ഷാ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക്  കത്തയച്ചു.

രാജ്യത്തെ രണ്ട് ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ക്ക് തിരികെ അവരുടെ സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കേന്ദ്രം വേണ്ട സഹായങ്ങള്‍ ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശികളായ തൊഴിലാളികളും അതിലുണ്ട്. എന്നാല്‍ 'സർക്കാർ  തിരികെ തൊഴിലാളികളെ സംസ്ഥാനത്ത് പ്രവേശിപ്പിക്കുന്നില്ല. ഇത് അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും-' ഷാ സൂചിപ്പിച്ചു.


ട്രെയിനുകള്‍ക്ക് അനുമതി നല്‍കാത്തത് പശ്ചിമ ബംഗാളിലെ കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിയാണെന്നും അമിത് ഷാ ബംഗാള്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. നേരത്തെ രോഗ നിര്‍ണ്ണയത്തിലും മറ്റും തികഞ്ഞ അശ്രദ്ധ പുലര്‍ത്തിയതിന് ബംഗാള്‍ സന്ദര്‍ശിച്ച കേന്ദ്രസംഘം സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

സംസ്ഥാനത്ത് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിലെ മാനദണ്ഡത്തെ ചൊല്ലിയും കേന്ദ്രം ബംഗാളിനെ വിമർശിച്ചിരുന്നു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.