login
ഓക്‌സിജന്‍‍ കൃത്യസമയത്ത് എത്തിക്കാന്‍ ഇനി 'ഓക്‌സിജന്‍ ഓണ്‍ വീല്‍സ്'; മഹാരാഷ്ട്ര ആശുപത്രികളില്‍ സിലിണ്ടറുകള്‍ എത്തിച്ചുനല്‍കി മഹീന്ദ്ര‍ ഗ്രൂപ്പ്‌

മഹീന്ദ്രയുടെ ലോജസ്റ്റിക്സ് വിഭാഗത്തിനായിരിക്കും ഓക്സിജന്‍ ഓണ്‍ വീല്‍സ് സംവിധാനത്തിന്റെ നടത്തിപ്പ് ചുമതല.

മുംബൈ : രാജ്യത്തെ ഓക്‌സിജന്‍ വിതരണം സുഗമത്തിലാക്കാന്‍ ഓക്‌സിജന്‍ ഓണ്‍ വീല്‍സ് പദ്ധതിയുമായി മഹീന്ദ്ര. മഹാരാഷ്ട്രയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ അടിയന്തിരമായി എത്തിച്ചു നല്‍കുന്നതിനായാണ് പുതിയ പദ്ധതിക്ക് ആസുത്രണം നല്‍കിയിരിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  

ഓക്സിജന്റെ അഭാവമല്ല രാജ്യം നേരിടുന്ന പ്രധാന പ്രശ്നം. അത് ആവശ്യമായ സമയത്ത് കോവിഡ് രോഗികളില്‍ എത്തിക്കാന്‍ സാധിക്കാത്തതാണ്. അതിനാല്‍ മഹീന്ദ്ര ഗ്രൂപ്പ് ഓക്സിജന്‍ ഓണ്‍ വീല്‍സ് സംവിധാനം ഒരുക്കുന്നുവെന്നുമാണ് ട്വിറ്ററിലൂടെ അറിയിച്ചത്.  

മഹീന്ദ്രയുടെ ലോജസ്റ്റിക്സ് വിഭാഗത്തിനായിരിക്കും ഓക്സിജന്‍ ഓണ്‍ വീല്‍സ് സംവിധാനത്തിന്റെ നടത്തിപ്പ് ചുമതല. മഹാരാഷ്ട്രയിലെ ആശുപത്രികളില്‍ അതിവേഗം ഓക്സിജന്‍ സിലണ്ടറുകള്‍ എത്തിക്കുന്നതിനാണ് ഓക്സിജന്‍ ഓണ്‍ വീല്‍സ് പദ്ധതിയിലൂടെ മഹീന്ദ്ര ലക്ഷ്യമിടുന്നത്.  

ഇതിനായി മഹീന്ദ്രയുടെ 20 ബൊലേറൊകളെ സജ്ജമാക്കി കഴിഞ്ഞിട്ടുണ്ട്. അടിയന്തിരമായി ഓക്സിജന്‍ ആവശ്യമുള്ള മഹാരാഷ്ട്രയിലെ 13 ആശുപത്രികള്‍ക്കായി 61 ജംബോ സിലിണ്ടറുകള്‍ നല്‍കി കഴിഞ്ഞതായും മഹീന്ദ്ര അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ 50 മുതല്‍ 75 വരെ പിക് അപ്പുകള്‍ വൈകാതെ ലഭ്യമാക്കി ഇത് വ്യാപിപ്പിക്കുമെന്നും മഹീന്ദ്ര ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.  

 

 

 

 

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.